വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യക്ക് ഇനി പാണ്ഡ്യ ബ്രദേഴ്‌സ്... ആദ്യമായി ഒരുമിച്ച് കളിക്കും, ചഹറും കോലിപ്പടയ്ക്കൊപ്പം

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലേക്കാണ് ഇരുവരുമെത്തിയത്

ദില്ലി: യൂസുഫ് പഠാന്‍- ഇര്‍ഫാന്‍ പഠാന്‍ സഹോദരന്‍മാര്‍ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച പുതിയ താരസഹോദരന്‍മാരാണ് ഹര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും. ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ചതാണ് ഇരുവരെയും. ഫാസ്റ്റ് ബൗളറും വെടിക്കെട്ട് താരവുമായ ഹര്‍ദിക് നേരത്തേ തന്നെ ഇന്ത്യന്‍ ടീമിലെത്തുകയും പിന്നീട് മൂന്നു ഫോര്‍മാറ്റിലും സ്ഥിരസാന്നിധ്യമായി മാറി. ഇതിഹാസ താരം കപില്‍ ദേവിനു ശേഷം ഇന്ത്യക്കു ലഭിച്ച ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറെന്ന വിശേഷണത്തിനും അര്‍ഹനായി ഹര്‍ദിക് മാറി.

ഹര്‍ദിക് ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മാറിയപ്പോഴും ജ്യേഷ്ഠനായ ക്രുനാല്‍ കാത്തിരിപ്പിലായിരുന്നു. ഐപിഎല്ലില്‍ തുടര്‍ച്ചയായി മുംബൈ ഇന്ത്യന്‍സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ താരം സെലക്റ്റര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. ഇപ്പോഴിതാ ക്രുനാലിന്റെ കാത്തിരിപ്പിന് അവസാനമായിരിക്കുന്നു. ദേശീയ ടീമിലേക്ക് ആദ്യമായി താരത്തിന് വിളി വന്നിരിക്കുകയാണ്.

 ഇന്ത്യയുടെ ട്വന്റി20 ടീമില്‍

ഇന്ത്യയുടെ ട്വന്റി20 ടീമില്‍

ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലാണ് ക്രുനാലിനെ ഉള്‍പ്പെടുത്തിയത്. നേരത്തേ പ്രഖ്യാരപിച്ച സംഘത്തില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. എന്നാല്‍ ടീമിലെ സ്പിന്നര്‍മാരില്‍ ഒരാളായ വാഷിങ്ടണ്‍ സുന്ദറിന് അപ്രതീക്ഷിതമായി പരിക്കേറ്റത് ക്രുനാലിന് അനുഗ്രഹമായി മാറി. വാഷിങ്ടണിന്റെ പകരക്കാരനായാണ് താരം ഇന്ത്യന്‍ ടീമിലെത്തുന്നത്.
ഇപ്പോള്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ കളിക്കുന്ന ഇന്ത്യന്‍ എ ടീമില്‍ അംഗം കൂടിയാണ് ക്രുനാല്‍.

ചഹര്‍ മറ്റൊരു പുതുമുഖം

ചഹര്‍ മറ്റൊരു പുതുമുഖം

ക്രുനാല്‍ മാത്രമല്ല മറ്റൊരു പുതുമുഖ താരം കൂടി ഇന്ത്യന്‍ ടീമിലെത്തിയിട്ടുണ്ട്. പേസര്‍ ദീപക് ചഹറാണ് ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേി മികച്ച പ്രകടനമാണ് ചഹര്‍ കാഴ്ചവച്ചത്. പ്രമുഖ പേസര്‍ ജസ്പ്രീത് ബുംറ പരിക്കു മൂലം ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ നിന്നു പിന്‍മാറിയതോടെയാണ് ചഹറിന് നറുക്കു വീണത്.
ഇംഗ്ലണ്ടില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടി മികച്ച പ്രകടനമാണ് താരം നടത്തുന്നത്. മൂന്നു കളികളില്‍ നിന്നും ഏഴു വിക്കറ്റുകള്‍ ചഹര്‍ നേടിക്കഴിഞ്ഞു.

ഏകദിനത്തില്‍ അക്ഷര്‍ പട്ടേല്‍

ഏകദിനത്തില്‍ അക്ഷര്‍ പട്ടേല്‍

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ മാത്രമല്ല അതിനു ശേഷമുള്ള ഏകദിന പരമ്പരയിലും വാഷിങ്ടണിനു കളിക്കാനാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ ബുംറ ഏകദിന പരമ്പരയില്‍ തിരിച്ചെത്തുമെന്നാണ് വിവരം. അയര്‍ലാന്‍ഡിനെതിരായ രണ്ടാം ട്വന്റി20 മല്‍സരത്തിനു മുമ്പ് പരിശീലനം നടത്തുന്നതിനിടെയാണ് താരത്തിനു പരിക്കേറ്റത്.
ഇംഗ്ലണ്ടിനെതിരേയുള്ള ട്വന്റി20 പരമ്പരയിലേക്ക് മാത്രമാണ് വാഷിങ്ടണിന്റെ പകരക്കാരനായി ക്രുനാല്‍ എത്തുന്നത്. എന്നാല്‍ ഏകദിന പരമ്പരയില്‍ അക്ഷര്‍ പട്ടേലാണ് പകരക്കാരനായി ടീമിലെത്തിയത്.

ജൂലൈ മൂന്ന് മുതല്‍

ജൂലൈ മൂന്ന് മുതല്‍

ദൈര്‍ഘ്യമേറിയ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ജൂലൈ മൂന്നിനാണ് തുടക്കമാവുന്നത്. ട്വന്റി20 പരമ്പരയാണ് ആദ്യമുള്ളത്. ജൂലൈ മൂന്നിന് മാഞ്ചസ്റ്ററിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ട്വന്റി20. രണ്ടാമത്തെ കളി ജൂലൈ ആറിനു കാര്‍ഡിഫിലും അവസാന മല്‍സരം എട്ടിനു കാര്‍ഡിഫിലും അരങ്ങേറും.
ട്വന്റി20 പരമ്പയ്ക്കു ശേഷം മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇന്ത്യക്കു മുന്നിലുള്ളത്. അതിനു ശേഷം അഞ്ചു ടെസ്റ്റുകളും ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കും.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

ട്വന്റി20: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, സുരേഷ് റെയ്‌ന, മനീഷ് പാണ്ഡെ, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍, ഉമേഷ് യാദവ്, ദീപക് ചഹര്‍.
ഏകദിനം: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, സുരേഷ് റെയ്‌ന, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍, ഉമേഷ് യാദവ്

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Sunday, July 1, 2018, 12:01 [IST]
Other articles published on Jul 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X