ഇതാ ഡാന്‍സര്‍ കോലി... അമ്പരന്ന് മക്കുല്ലവും ചഹലും, വീഡിയോ വൈറല്‍

Written By:

ബെംഗളൂരു: ഐപിഎല്ലില്‍ ടീമിനെ നയിക്കാന്‍ മാത്രമല്ല ഡാന്‍സിലും റോയല്‍ ചാലഞ്ചേഴ്‌സിനെ നയിക്കാന്‍ തന്നെ കടത്തിവെട്ടാന്‍ മറ്റൊരാളില്ലെന്നു ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലി തെളിയിച്ചു. ഒരു പ്രൊമോഷനല്‍ പരിപാടിക്കിടെയാണ് സഹതാരങ്ങളെ നിഷ്പ്രഭരാക്കി കോലി തന്‍െ നൃത്തപാടവം പുറത്തെടുത്തത്. ന്യൂസിലന്‍ഡിന്റെ മുന്‍ വെടിക്കെട്ട് താരവും ഇപ്പോള്‍ തന്റെ ടീംമഗവുമായ ബ്രെന്‍ഡന്‍ മക്കുല്ലം, സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ എന്നിവരെ നിഷ്പ്രഭരാക്കുന്നതായിരുന്നു കോലിയുടെ പ്രകടനം.

1

മക്കുല്ലത്തിനും ചഹലിനും നടുവില്‍ മികച്ച താളത്തോടെ കോലി നൃത്തം ചവിട്ടുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മക്കുല്ലവും ചഹലും കോലിയുടെ സ്‌റ്റെപ്പുകള്‍ ശ്രദ്ധിച്ച് ഒപ്പമെത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. ചഹലാണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തതോടെ വീഡിയോ വൈറലാവുകയും ചെയ്തിട്ടുണ്ട്. ഈ ഇതിഹാസങ്ങള്‍ക്കൊപ്പം ഐപിഎല്ലിന് തയ്യാറെടുക്കുന്നുവെന്ന കുറിപ്പോടെയായിരുന്നു ചഹല്‍ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഐപിഎല്‍: രാജസ്ഥാന്റെ തീരുമാനം മണ്ടത്തരം!! വിമര്‍ശനവുമായി മുന്‍ ഓസീസ് ഇതിഹാസം

സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ്... ഇവരുടെ ഭാവി, ഇനി കളിക്കുമോ? മുഖ്യ സെലക്റ്റര്‍ പറയുന്നത്

2008ലെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിലെ ശക്തമായ ടീമുകളിലൊന്നായിരുന്നു ബാംഗ്ലൂര്‍. ലോകോത്തര താരങ്ങള്‍ എല്ലാ സീസണുകളിലും ആര്‍സിബിക്കൊപ്പം ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ കിരീടം നേടാന്‍ അവര്‍ക്കു ഭാഗ്യമുണ്ടായിട്ടില്ല. കഴിഞ്ഞ 10 സീസണുകളില്‍ മൂന്നു തവണയാണ് ബാംഗ്ലൂരിന് ഫൈനലില്‍ കാലിടറിയത്. ഇത്തവണയും ശക്തമായ ടീമുമായി വരുന്ന ബാംഗ്ലൂര്‍ കന്നിക്കിരീടം നേടാമെന്ന ആത്മവിശ്വാസത്തിലാണ്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, April 4, 2018, 12:22 [IST]
Other articles published on Apr 4, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍