വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാബര്‍ ആസം പുലി തന്നെ, പക്ഷെ വിരാട് കോലിയുടെ ഈ അഞ്ച് റെക്കോഡുകളെ തൊടാനാവില്ല

ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് വിരാട് കോലി. ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ മാത്രമല്ല. മൂന്ന് ഫോര്‍മാറ്റിലും ഒരു പോലെ മികവ് കാട്ടാന്‍ കോലിക്ക് സാധിക്കുന്നു. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് വിരാട് കോലി. ഇന്ത്യന്‍ നായകനായ കോലിക്ക് നായകനെന്ന നിലയിലും റെക്കോഡുകളേറെ. ഇതുവരെ ഐസിസി കിരീടം നേടാനായില്ലെങ്കിലും മികച്ച റെക്കോഡുകള്‍ തന്നെ കോലിക്ക് അവകാശപ്പെടാം.

കോലിയെ കടത്തിവെട്ടാന്‍ കെല്‍പ്പുള്ള താരമെന്ന നിലയില്‍ പാകിസ്താന്‍ ആരാധകര്‍ ഉയര്‍ത്തിക്കാട്ടുന്ന താരമാണ് ബാബര്‍ ആസം. പാക് നായകനായ ബാബര്‍ ടി20 ഫോര്‍മാറ്റില്‍ കോലിയേക്കാള്‍ ഒരുപടി മുന്നില്‍ത്തന്നെയാണ്. എന്നാല്‍ മറ്റ് രണ്ട് ഫോര്‍മാറ്റിലും കോലിയോളം ബാബറിനെത്താനായിട്ടില്ല. വളര്‍ന്നുവരുന്ന താരമെന്ന നിലയില്‍ ഭാവിയില്‍ കോലിയുടെ പല റെക്കോഡുകളും ബാബര്‍ തകര്‍ത്തേക്കും. എന്നാല്‍ ബാബറിന് എളുപ്പത്തില്‍ തകര്‍ക്കാനാവാത്ത കോലിയുടെ അഞ്ച് റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

IND vs NZ: അവന്‍ എന്തു തെറ്റ് ചെയ്തു? ടെസ്റ്റ് സ്‌പെഷ്യലിസ്റ്റിനെ ഇന്ത്യ തഴഞ്ഞതിനെതിരേ ജഡേജ IND vs NZ: അവന്‍ എന്തു തെറ്റ് ചെയ്തു? ടെസ്റ്റ് സ്‌പെഷ്യലിസ്റ്റിനെ ഇന്ത്യ തഴഞ്ഞതിനെതിരേ ജഡേജ


ടെസ്റ്റില്‍ ഏഴ് ഇരട്ട സെഞ്ച്വറി

ടെസ്റ്റില്‍ ഏഴ് ഇരട്ട സെഞ്ച്വറി

ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ക്ഷമയും പ്രതിഭയും ഒത്തിണങ്ങിയാല്‍ മാത്രമെ ടെസ്റ്റില്‍ വലിയ സ്‌കോര്‍ നേടാന്‍ സാധിക്കുകയുള്ളു. 2011ല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ച കോലി 96 മത്സരത്തില്‍ നിന്ന് 7765 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. 51.08 എന്ന മികച്ച ശരാശരിയുള്ള കോലി 27 സെഞ്ച്വറിയും 27 അര്‍ധ സെഞ്ച്വറിയും 7 ഇരട്ട സെഞ്ച്വറിയുമാണ് നേടിയിട്ടുള്ളത്. 2016ലാണ് ബാബര്‍ ആസം ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നത്. 35 മത്സരത്തില്‍ നിന്ന് 42.95 ശരാശരിയില്‍ 2362 റണ്‍സാണ് ബാബര്‍ നേടിയത്. ഇതില്‍ അഞ്ച് സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. എന്നാല്‍ ഇതുവരെ ഒരു ഇരട്ട സെഞ്ച്വറി പോലും ബാബര്‍ നേടിയിട്ടില്ല. 143 റണ്‍സാണ് ബാബറിന്റെ ഉയര്‍ന്ന സ്‌കോര്‍.

വേഗത്തില്‍ 12000 ഏകദിന റണ്‍സ്

വേഗത്തില്‍ 12000 ഏകദിന റണ്‍സ്

ഏകദിനത്തില്‍ വേഗത്തില്‍ 12000 റണ്‍സ് എന്ന നേട്ടം വിരാട് കോലിയുടെ പേരിലാണ്. 2008ല്‍ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിച്ച കോലിക്ക് 254 മത്സരത്തില്‍ നിന്ന് 59.07 ശരാശരിയാണുള്ളത്. 242 ഇന്നിങ്‌സില്‍ നിന്നാണ് കോലി 12000 ഏകദിനം റണ്‍സ് നേടിയത്. വേഗത്തില്‍ ഈ നേട്ടത്തിലെത്തിയത് കോലിയാണ്. ബാബര്‍ 83 ഏകദിനത്തില്‍ നിന്ന് 56.93 ശരാശരിയില്‍ 3985 റണ്‍സാണ് നേടിയത്. കോലിയുടെ ഈ റെക്കോഡ് ബാബറിന് തകര്‍ക്കുക പ്രയാസമാണ്.

ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഒരു സീസണില്‍ കൂടുതല്‍ റണ്‍സ്

ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഒരു സീസണില്‍ കൂടുതല്‍ റണ്‍സ്

ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ഒരു സീസണില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. 2016 സീസണില്‍ ആര്‍സിബിക്കൊപ്പം 973 റണ്‍സാണ് കോലി നേടിയത്. 16 മത്സരത്തില്‍ നിന്ന് 81.08 ശരാശരിയിലാണ് കോലിയുടെ അന്നത്തെ പ്രകടനം. ഈ റെക്കോഡ് മറികടക്കുക ബാബറിന് എളുപ്പമാവില്ല. പിഎസ്എല്ലില്‍ റെക്കോഡ് പ്രകടനം നടത്തിയാലും കോലിയെ മറികടക്കുക ബാബറിന് സാധ്യമായേക്കില്ല.

റണ്‍ചേസില്‍ കൂടുതല്‍ ഏകദിന സെഞ്ച്വറി

റണ്‍ചേസില്‍ കൂടുതല്‍ ഏകദിന സെഞ്ച്വറി

റണ്‍സ് പിന്തുടരുമ്പോള്‍ കോലിയുടെ മികവിനോളം മറ്റാരുമില്ല. റണ്‍സ് പിന്തുടരുമ്പോള്‍ 144 മത്സരത്തില്‍ നിന്ന് 68.08 ശരാശരിയില്‍ 7149 റണ്‍സാണ് കോലി നേടിയത്. ഇതില്‍ 26 സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.49.70 ആണ് ശരാശരി. ബാബര്‍ റണ്‍സ് പിന്തുടരുമ്പോള്‍ നാല് സെഞ്ച്വറിയാണ് ഇതുവരെ നേടിയത്. കോലിയെ മറിടക്കാന്‍ ഇനിയും 22 സെഞ്ച്വറികള്‍ നിലവിലെ കണക്കുകള്‍ പ്രകാരം ബാബറിന് വേണം. ഇത് എളുപ്പമാവില്ല.

ഏകദിന റാങ്കിങ്ങില്‍ മൂന്നര വര്‍ഷം തലപ്പത്ത്

ഏകദിന റാങ്കിങ്ങില്‍ മൂന്നര വര്‍ഷം തലപ്പത്ത്

ഏകദിന ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ മൂന്നര വര്‍ഷമാണ് വിരാട് കോലി ഒന്നാം സ്ഥാനത്തിരുന്നത്. തുടര്‍ സെഞ്ച്വറികളുമായി കോലി കളം നിറഞ്ഞതുപോലെ ബാബറിന് മികവ് കാട്ടാന്‍ സാധിക്കുക എളുപ്പമാവില്ല. ഏകദിനത്തില്‍ 56.93 എന്ന മികച്ച ശരാശരിയില്‍ കളിക്കുന്ന ബാബര്‍ നിലവില്‍ ഏകദിന,ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ തലപ്പത്താണ്.

Story first published: Tuesday, November 23, 2021, 14:24 [IST]
Other articles published on Nov 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X