വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇടംകൈയന്‍ പേസര്‍മാര്‍ക്കു മുന്നില്‍ മുട്ട് ഇടിക്കുന്ന ഇന്ത്യ!

അഞ്ചു പേരെ അറിയാം

ഇന്ത്യന്‍ ക്രിക്കറ്റില്‍ ലോകോത്തര ബാറ്റര്‍മാര്‍ക്കു ഒരു കാലത്തും പഞ്ഞമുണ്ടായിട്ടില്ല. ഓരോ കാലഘട്ടത്തിലും ലോകം കീഴടക്കിയ ബാറ്റര്‍മാര്‍ ഇന്ത്യയില്‍ നിന്നുണ്ടായിട്ടുണ്ട്. എന്നാല്‍ സമീപകാലത്തായി ഇന്ത്യന്‍ ബാറ്റര്‍മാരെ വലിയൊരു വീക്ക്‌നെസ് പിടികൂടിയിരിക്കുകയാണ്, ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതിലുള്ള ദൗര്‍ബല്യമാണിത്.

LLC: വീരു- പാര്‍ഥീവ് ഓപ്പണര്‍മാര്‍, ബൗളിങ് നിരയില്‍ ശ്രീശാന്തും! ഇന്ത്യന്‍ സാധ്യതാ ടീംLLC: വീരു- പാര്‍ഥീവ് ഓപ്പണര്‍മാര്‍, ബൗളിങ് നിരയില്‍ ശ്രീശാന്തും! ഇന്ത്യന്‍ സാധ്യതാ ടീം

മോശം ടെക്‌നിക്ക് മുതല്‍ പല കാരണങ്ങളും ഇതിനു പിന്നിലുണ്ടായിരിക്കാം. കാരണം എന്തു തന്നെയാണെങ്കിലും ഇടംകൈയന്‍ പേസര്‍മാര്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരുടെ വലിയ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ്. സമീപകാലത്തു വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഒരുപാട് ഇടംകൈയന്‍ പേസര്‍മാര്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നാശം വിതച്ചിട്ടുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

മുഹമ്മദ് ആമിര്‍

മുഹമ്മദ് ആമിര്‍

പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ മുഹമ്മദ് ആമിറാണ് ഇടംകൈയന്‍മാര്‍ക്കെതിരായ ഇന്ത്യയുടെ വീക്ക്‌നെസ് ആദ്യമായി തുറന്നു കാണിച്ച ബൗളര്‍. 2016ലെ ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിലായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ വെറും 83 റണ്‍സിനു ഓള്‍ഔട്ടാക്കാന്‍ ഇന്ത്യക്കു സാധിച്ചു. മറുപടിയില്‍ റണ്‍ചേസ് ഇന്ത്യക്കു വളരെ സിംപിളായിരിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ ആമിറിലൂടെ പാകിസ്താന്‍ ഇന്ത്യയെ വിറപ്പിച്ചു. മുന്‍നിരയില്‍ രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, സുരേഷ് റെയ്‌ന എന്നിവരെയല്ലാം തുടക്കത്തില്‍ തന്നെ ആമിര്‍ പുറത്താക്കിയതോടെ ഇന്ത്യ മൂന്നിന് എട്ടു റണ്‍സിലേക്കു വീണു. എന്നാല്‍ വിരാട് കോലി കൂടുതല്‍ തകര്‍ച്ചയില്ലാതെ ടീമിനെ രക്ഷിച്ചു.

2

2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലിലും ആമിര്‍ ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തിട്ടുണ്ട്. 338 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യയുടെ തുടക്കം പാളി. ശിഖര്‍ ധവാന്‍, രോഹിത്, കോലി എന്നിവരെ തുടക്കത്തില്‍ തന്നെ ആമിര്‍ പുറത്താക്കി. കളിയില്‍ ഇന്ത്യ 180 റണ്‍സിനു തോല്‍ക്കുകയും ചെയ്തു.

ട്രെന്റ് ബോള്‍ട്ട്

ട്രെന്റ് ബോള്‍ട്ട്

ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ ഇടംകൈയന്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന മറ്റൊരാള്‍. 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ അദ്ദേഹം ഇന്ത്യയെ തോല്‍വിയിലേക്കു തള്ളിയിട്ടിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയെ ആദ്യം പുറത്താക്കിയ ബോള്‍ട്ട് പിന്നീട് രവീന്ദ്ര ജഡേഡജയുടെയും വിക്കറ്റെടുത്തിരുന്നു. തന്റെ ആദ്യ സ്‌പെല്ലില്‍ ആറോവരില്‍ വെറും 15 റണ്‍സാണ് ബോള്‍ട്ട് വഴങ്ങിയത്.

തിരക്കേറിയ ഷെഡ്യൂള്‍ ഇനിയും താങ്ങില്ല- ഇവര്‍ ഒരു ഫോര്‍മാറ്റില്‍ നിന്നും ഉടന്‍ വിരമിക്കും!

4

ഇതേ വര്‍ഷം തന്നെ ഒരു ഏകദിനത്തിലം അദ്ദേഹം ഇന്ത്യയുടെ അന്തകനായിരുന്നു. ടോപ്പ് ത്രീയുടേതടക്കം അഞ്ചു വിക്കറ്റുകള്‍ ബോള്‍ട്ട് കൊയ്തപ്പോള്‍ ഇന്ത്യ വെറും 92 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. 2020ന്റെ തുടക്കത്തിലെ ടെസ്റ്റ് പരമ്പരയിലും ബോള്‍ട്ട് നാശം വിതച്ചു. നാലു ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം കൊയ്തത് 11 വിക്കറ്റുകളാണ്. കൂടാതെ 2021ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ അഞ്ചു വിക്കറ്റും ബോള്‍ട്ട് നേടിയിരുന്നു.

ഷഹീന്‍ അഫ്രീഡി

ഷഹീന്‍ അഫ്രീഡി

പാകിസ്താന്റെ യുവ ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയാണ് ഇന്ത്യയുടെ പുതിയ പേടിസ്വപ്നം. കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ കഥ കഴിച്ചത് ഷഹീനായിരുന്നു. ഓപ്പണിങ് സ്‌പെല്ലിലെ രണ്ടു വിക്കറ്റുകളടക്കം മൂന്നു വിക്കറ്റാണ് അദ്ദേഹം നേടിയത്. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവരായിരുന്നു ഇരകള്‍. പാകിസ്താന്‍ പത്തു വിക്കറ്റിനു ജയിച്ച കളിയില്‍ ഷഹീന്‍ പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു.

പ്ലീസ്, കംബാക്ക്! വിരമിച്ചവരില്‍ ഫാന്‍സ് ആഗ്രഹിക്കുന്നത് ഇവരുടെ മടങ്ങിവരവ്

മാര്‍ക്കോ യാന്‍സണ്‍

മാര്‍ക്കോ യാന്‍സണ്‍

സൗത്താഫ്രിക്കന്‍ ക്രിക്കറ്റിലെ പുതിയ പേസ് സെന്‍സേഷന്‍ മാര്‍ക്കോ യാന്‍സണും ഇന്ത്യന്‍ ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ടീം ഈ വര്‍ഷം സൗത്താഫ്രിക്കയില്‍ പര്യടനം നടത്തിയപ്പോള്‍ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിച്ചിരുന്നു. സൗത്താഫ്രിക്കന്‍ മണ്ണില്‍ കന്നി ടെസ്റ്റ് പരമ്പര ജയിക്കാന്‍ ഇന്ത്യക്കു ലഭിച്ച സുവര്‍ണാവസരമായിരുന്നു ഇത്. സെഞ്ചൂറിയനിലെ ആദ്യ കളിയില്‍ ജയിച്ച് ഇന്ത്യ തുടക്കം ഗംഭീരമാക്കുകയും ചെയ്തു.

7

പക്ഷെ അടുത്ത രണ്ടു ടെസ്റ്റുകളും ജയിച്ച് സൗത്താഫ്രിക്ക പരമ്പര സ്വന്തമാക്കിയപ്പോള്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളായിരുന്നു യാന്‍സണ്‍. രണ്ടു ടെസ്റ്റുകളില്‍ നിന്നും അദ്ദേഹം വീഴ്ത്തിയത് 14 വിക്കറ്റുകളാണ്. പരമ്പരയിലാകെ 20 വിക്കറ്റുകള്‍ യാന്‍സണ്‍ പോക്കറ്റിലാക്കുകയും ചെയ്തു.

റീസ് ടോപ്പ്‌ലെ

റീസ് ടോപ്പ്‌ലെ

ഈ ലിസ്റ്റിലെ അവസാനത്തെയാളാണ് ഇംഗ്ലണ്ടിന്റെ ഇടംകൈയന്‍ പേസര്‍ റീസ് ടോപ്പ്‌ലെ. ഇന്ത്യ അവസാനമായി കളിച്ച ടി20, ഏകദിന പരമ്പരകളില്‍ അദ്ദേഹം മിന്നുന്ന പ്രകടനം നടത്തിയിരുന്നു. മൂന്നാമത്തെ ടി20യില്‍ രോഹിത് ശര്‍മ, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരുടേതടക്കമുള്ള വിക്കറ്റുകള്‍ വീഴ്ത്തിയ ടോപ്പ്‌ലെ പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്നു.
പിന്നീട് ഏകദിന പരമ്പരയിലെ രണ്ടാമത്തെ കളിയില്‍ ആറു വിക്കറ്റുകളാണ് അദ്ദേഹം കടപുഴക്കിയത്. 24 റണ്‍സിനായിരുന്നു ഇത്. ഏകദിനത്തില്‍ ഒരു ഇംഗ്ലീഷ് ബൗളറുടെ എക്കാലത്തെയും മികച്ച പ്രകടനം കൂടിയായിരുന്നു ഇത്. ഇംഗ്ലണ്ട് 100 റണ്‍സിനു ജയിച്ച കളിയില്‍ ടോപ്പ്‌ലെ പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു. മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ മൂന്നു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിരുന്നു.

Story first published: Friday, July 22, 2022, 10:05 [IST]
Other articles published on Jul 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X