വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹുല്‍ റോക്കിങ്... റാങ്കിങില്‍‍ ഇനി രണ്ടാമന്‍, ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

ന്യൂസിലാന്‍ഡിനെതിരേ രാഹുലായിരുന്നു മാന്‍ ഓഫ് ദി സീരീസ്

KL Rahul jumps to second place in ICC T20 rankings

ദുബായ്: ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ മിന്നുന്ന പ്രകടനത്തിലൂടെ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരത്തിന് അവകാശിയായ ഇന്ത്യന്‍ താരം ലോകേഷ് രാഹുലിന് പുതിയ ഐസിസി റാങ്കിങിനും മുന്നേറ്റം. ടി20 ബാറ്റ്‌സ്മാന്‍മാരുടെ പുതിയ റാങ്കിങില്‍ നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രാഹുല്‍ രണ്ടാം റാങ്കിലേക്കുയര്‍ന്നു. കിവീസിനെതിരേ 224 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

rahul

കരിയറില്‍ ഇതാദ്യമായാണ് രാഹുല്‍ ഐസിസി റാങ്കില്‍ രണ്ടാംസ്ഥാനത്തെത്തിയത്. രാഹുലിനെക്കൂടാതെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ, യുവതാരങ്ങളായ ശ്രേയസ് അയ്യര്‍, മനീഷ പാണ്ഡെ എന്നിവരും റാങ്കിങില്‍ മുന്നേറി. ന്യൂസിലാന്‍ഡിനെതിരേ നടത്തിയ പ്രകടനം തന്നെയാണ് ഇവര്‍ക്കു തുണയായത്. മൂന്നു സ്ഥാനങ്ങള്‍ കയറി രോഹിത്ത് പത്താം റാങ്കിലെത്തിയപ്പോള്‍ ശ്രേയസ് 63 സ്ഥാനം കയറി 55ലും പാണ്ഡെ 12 സ്ഥാനം മെച്ചപ്പെടുത്തി 58ലുമെത്തി.

ബാറ്റ്‌സ്മാന്‍മാരുടെ ആദ്യ പത്തില്‍ ഇപ്പോള്‍ ഇന്ത്യയുടെ മൂന്നു താരങ്ങള്‍ ഉണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. രാഹുലിനെയും രോഹിത്തിനെയും കൂടാതെ നായകന്‍ വിരാട് കോലി ഒമ്പതാം സ്ഥാനത്തുണ്ട്. കിവീസിനെതിരേ നാലു കളികളില്‍ നിന്നും 105 റണ്‍സെടുത്ത കോലി തന്റെ റാങ്ക് നിലനിര്‍ത്തുകയായിരുന്നു.

bum

ബൗളര്‍മാരുടെ റാങ്കിങിലും ഇന്ത്യന്‍ താരങ്ങള്‍ നേട്ടമുണ്ടാക്കി. പേസര്‍ ജസ്പ്രീത് ബുംറ 26 സ്ഥാനങ്ങള്‍ കയറി 11ാം റാങ്കിലെത്തി. യുസ്വേന്ദ്ര ചഹല്‍ 10 സ്ഥാനങ്ങള്‍ മുന്നേറി 30ാം റാങ്കിലും ശര്‍ദ്ദുല്‍ താക്കൂര്‍ 34 സ്ഥാനങ്ങള്‍ മുന്നേറി 57ാം റാങ്കിലുമെത്തിയിട്ടുണ്ട്. നവദീപ് സെയ്‌നി (25 സ്ഥാനങ്ങള്‍ കയറി 71ല്‍), രവീന്ദ്ര ജഡേജ (34 സ്ഥാനങ്ങള്‍ കയറി 76ല്‍) എന്നിവര്‍ക്കും റാങ്കിങില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു.

Story first published: Monday, February 3, 2020, 17:04 [IST]
Other articles published on Feb 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X