വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പിലെ നാലാം സ്ഥാനം ആരും മോഹിക്കേണ്ട... ലോകേഷ് രാഹുല്‍ തന്നെ, ഇതു തന്നെ തെളിവ്

ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്

By Manu
പഞ്ചാബിനു വേണ്ടി നടത്തുന്ന മികച്ച പ്രകടനം | Oneindia Malayalam

മൊഹാലി: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. തിങ്കളാഴ്ചയാണ് ഇന്ത്യയുടെ 15 അം ഗ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുന്നത്. ബാറ്റിങില്‍ നാലാമനായി ആരെ ഉള്‍പ്പെടുത്തുമെന്നതായിരുന്നു സെലക്ടര്‍മാര്‍ക്കു മുന്നിലുള്ള പ്രധാന ആശയക്കുഴപ്പം. എന്നാല്‍ ഈ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നു. ലോകേഷ് രാഹുലാണ് ലോകകപ്പ് ടീമിലേക്ക് തന്റെ അവകാശവാദമുന്നയിച്ചിരിക്കുന്നത്.

വയസ്സിലല്ല, കളിയിലാണ് കാര്യം... ഇവര്‍ ഞെട്ടിച്ചു കളഞ്ഞു!! യുവതാരങ്ങള്‍ പോലും തോല്‍ക്കും വയസ്സിലല്ല, കളിയിലാണ് കാര്യം... ഇവര്‍ ഞെട്ടിച്ചു കളഞ്ഞു!! യുവതാരങ്ങള്‍ പോലും തോല്‍ക്കും

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി നടത്തുന്ന മികച്ച പ്രകടനമാണ് രാഹുലിന് മുന്‍തൂക്കം നല്‍കുന്നത്. ലോകകപ്പ് ടീമില്‍ തീര്‍ച്ചയായും താരത്തെ ഉള്‍പ്പെടുത്തുമെന്ന് ഇതോടെ ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്.

തകര്‍പ്പന്‍ സെഞ്ച്വറി

തകര്‍പ്പന്‍ സെഞ്ച്വറി

ബുധനാഴ്ച രാത്രി മുംബൈ ഇന്ത്യന്‍സിനെതിരേ നടന്ന മല്‍സരത്തില്‍ രാഹുല്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കസറിയിരുന്നു. 64 പന്തില്‍ ആറു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 100 റണ്‍സോടെ താരം പുറത്താവാതെ നില്‍ക്കുകയായിരുന്നു. രാഹുലിന്റെ കരിയറിലെ കന്നി ഐപിഎല്‍ സെഞ്ച്വറി കൂടിയായിരുന്നു ഇത്.
എന്നാല്‍ രാഹുലിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനത്തിനും പഞ്ചാബിനെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. കളിയില്‍ മുംബൈ ഏഴു വിക്കറ്റിന് പഞ്ചാബിനെ തോല്‍പ്പിച്ചിരുന്നു.

റണ്‍വേട്ടയില്‍ രണ്ടാമന്‍

റണ്‍വേട്ടയില്‍ രണ്ടാമന്‍

ഐപിഎല്ലിന്റെ ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനും രാഹുല്‍ തന്നെ. ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും 79.25 ശരാശരിയില്‍ 317 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. തലപ്പത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഡേവിഡ് വാര്‍ണറേക്കാള്‍ 32 റണ്‍സ് മാത്രം പിന്നിലാണ് രാഹുല്‍.
റണ്‍വേട്ടക്കാരില്‍ ആദ്യ 10 സ്ഥാനക്കാരെ പരിഗണിച്ചാല്‍ ബാറ്റിങ് ശരാശരിയില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത് രാഹുലാണ്. ആന്ദ്രെ റസ്സലും (128.50), ഡേവിഡ് വാര്‍ണര്‍ (87.25) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

രണ്ടു ടി20 സെഞ്ച്വറികള്‍

രണ്ടു ടി20 സെഞ്ച്വറികള്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ടു ടി20 സെഞ്ച്വറികളാണ് രാഹുലിന്റെ പേരിലുള്ളത്. എന്നാല്‍ ഐപിഎല്ലിലെ കന്നി സെഞ്ച്വറിക്കു വേണ്ടിയുള്ള താരത്തിന്റെ കാത്തിരിപ്പ് മുംബൈക്കെതിരേ അവസാനിക്കുകയായിരുന്നു.
ഐപിഎല്ലില്‍ നേരത്തേയുള്ള രാഹുലിന്റെ ഉയര്‍ന്ന സ്‌കോര്‍ 94 ആയിരുന്നു. ഇതാണ് മുംബൈക്കെതിരേ അദ്ദേഹം മറികടന്നത്. പതിയെ തുടങ്ങിയ രാഹുല്‍ അവസാന അഞ്ചോവറിലാണ് തകര്‍ത്തടിച്ച് സെഞ്ച്വറി കുറിച്ചത്.

മോശം പ്രകടനവും വിവാദവും

മോശം പ്രകടനവും വിവാദവും

ഇന്ത്യന്‍ ടീമിനു വേണ്ടി തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നു പോലും മുതലാക്കാനാവാതെ പഴി കേട്ട താരമാണ് രാഹുല്‍. ഏകദിനത്തിലും ടി20യിലുമെല്ലാം പല പൊസിഷനുകളിലും അദ്ദേഹത്തെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കടുത്ത വിമര്‍ശനങ്ങളും രാഹുലിനു നേരിടേണ്ടിവന്നിരുന്നു.
മോശം പ്രകടനം തുടരവെയാണ് ഒരു ടിവി ചാനലിലെ അശ്ലീല പരാമര്‍ശം താരത്തെ കുടുക്കിയത്. ഇതേ തുടര്‍ന്നു ബിസിസിഐ രാഹുലിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സസ്‌പെന്‍ഷന്‍ കഴിഞ്ഞ ശേഷം ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ പരമ്പരയില്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട അദ്ദേഹം മികച്ച പ്രകടനത്തോടെയാണ് മടങ്ങിവരവ് ആഘോഷിച്ചത്.

Story first published: Thursday, April 11, 2019, 14:09 [IST]
Other articles published on Apr 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X