പഞ്ചാബിനെതിരേ കൊല്‍ക്കത്തയ്ക്ക് 31 റണ്‍സ് ജയം

Posted By: Mohammed shafeeq ap
Sunil Narain

ഇന്‍ഡോര്‍: പഞ്ചാബ് ടീമിന് വീണ്ടും തിരിച്ചടി. മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 31 റണ്‍സിനാണ് ആര്‍ അശ്വിന്റെ ടീം തോറ്റത്. പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്തുള്ള പഞ്ചാബിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ തുടര്‍ന്നുള്ള മത്സരങ്ങള്‍ നിര്‍ണായകമാകും.

ടോസ് നേടിയ പഞ്ചാബ് ടീം കൊല്‍ക്കത്തയെ ബാറ്റിങിനയയ്ക്കുകയായിരുന്നു. ഓപ്പണര്‍ സുനില്‍ നരെയ്‌നും(75) നായകന്‍ ദിനേശ് കാര്‍ത്തികും(50) നേടിയ അര്‍ദ്ധ സെഞ്ച്വറികളുടെ കരുത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 245 എന്ന ഭദ്രമായ സ്‌കോറിലെത്താന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചു.

1
43454

റോബിന്‍ ഉത്തപ്പ(24), ആന്ദ്രെ റസ്സല്‍(31), നിതിഷ് റാണ(11) ക്രിസ് ലീന്‍ (27), ശുഭ്മാന്‍ ഗില്‍(16 നോട്ടൗട്ട്) എന്നിവര്‍ മികച്ച പിന്തുണ നല്‍കി. നാലോവറില്‍ 41 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ ആന്‍ഡ്രു ടൈ ആണ് പഞ്ചാബ് ബൗളിങില്‍ തിളങ്ങിയത്. രോഹിത് ശര്‍മയും ബരീന്ദര്‍ സ്രാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ലോകേഷ് രാഹുല്‍ 29 ബോളില്‍ നിന്നും 66 റണ്‍സ് നേടി മികച്ച തുടക്കം നല്‍കിയെങ്കിലും അത് നിലനിര്‍ത്താന്‍ മറ്റുള്ളവര്‍ക്ക് സാധിച്ചില്ല. 45 റണ്‍സ് നേടിയ നായകന്‍ ആര്‍ അശ്വിനും 34 റണ്‍സ് നേടിയ ആരോണ്‍ഫിഞ്ചും 21 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലും മാത്രമാണ് ചെറിയ തോതിലെങ്കിലും പിടിച്ചു നിന്നത്.

മൂന്നു വിക്കറ്റ് നേടിയ ആന്ദ്രെ റസ്സലാണ് കൊല്‍ക്കത്ത ബൗളിങ് നിരയില്‍ തിളങ്ങിയത്. പ്രസിദ്ധ് കൃഷ്ണ രണ്ടും കുല്‍ദീപ് യാദവ്, ജാവോണ്‍ സിയേള്‍സ്, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോവിക്കറ്റും വീഴ്ത്തി.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, May 12, 2018, 15:18 [IST]
Other articles published on May 12, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍