വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഗെയ്ല്‍ ഭീതിയില്‍ ഹൈദരാബാദ്... അപരാജിത കുതിപ്പിന് ബ്രേക്കിടുമോ പഞ്ചാബ്?

കഴിഞ്ഞ മൂന്നു കളികളിലും ഹൈദരാബാദ് ജയിച്ചിരുന്നു

മൊഹാലി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അപരാജിത കുതിപ്പിന് ബ്രേക്കിടാനുറച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇറങ്ങുന്നു. വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് മൊഹാലിയിലാണ് ഈ കിടിലന്‍ പോരാട്ടം. ഈ സീസണില്‍ തോല്‍വിയറിയാത്ത ഏക ടീം കൂടിയാണ് ഹൈദരാബാദ്.

കഴിഞ്ഞ മൂന്നു കളികളിലും ആധികാരിക വിജയം കൈക്കലാക്കിയ ഹൈദരാബാദ് പഞ്ചാബിനെതിരേയും ജയം ആവര്‍ത്തിക്കാനുറച്ചാണ് ഇറങ്ങുന്നത്. മറുഭാഗത്ത് ആര്‍ അശ്വിന്‍ കീഴില്‍ മൂന്നു മല്‍സരങ്ങള്ില്‍ കളിച്ച പഞ്ചാബിന് രണ്ടെണ്ണത്തിലാണ് വിജയിക്കാന്‍ കഴിഞ്ഞത്. ഒരു കളിയില്‍ പഞ്ചാബ് പരാജയപ്പെടുകയായിരുന്നു.

അരങ്ങേറ്റത്തില്‍ കസറി അശ്വിന്‍

അരങ്ങേറ്റത്തില്‍ കസറി അശ്വിന്‍

ക്യാപ്റ്റനായുള്ള അരങ്ങേറ്റ സീസണില്‍ തന്നെ ഗംഭീര പ്രകടനമാണ് പഞ്ചാബ് നായകന്‍ അശ്വിന്‍ കാഴ്ചവയ്ക്കുന്നത്. താന്‍ പ്രവചനാതീതനായ ക്യാപ്റ്റനായിരിക്കുമെന്ന് ടൂര്‍ണമെന്റിനു മുമ്പ് തന്നെ അശ്വിന്‍ സൂചന നല്‍കിയിരുന്നു. ഇതു ശരിവയ്ക്കുന്ന പ്രകടനമാണ് താരം ഇതുവരെ പുറത്തെടുത്തത്.
കളിക്കളത്തില്‍ വ്യത്യസ്തമായ തീരുമാനങ്ങള്‍ കൊണ്ട് അശ്വിന്‍ ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിനെ റോയല്‍ ചാലഞ്ചേഴ്‌സിനെതിരേ അശ്വിന്‍ കളിപ്പിക്കുമെന്ന് ഏവരും കണക്കുകൂട്ടിയിരുന്നെങ്കിലും അതുണ്ടായില്ല. തൊട്ടടുത്ത കളിയില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ ഗെയ്‌ലിനെ അശ്വിന്‍ ടീമിലുള്‍പ്പെടുത്തിയപ്പോള്‍ അത് പലരെയും അമ്പരപ്പിക്കുകയും ചെയ്തു.
ടീമിനെ മുന്നില്‍ നയിക്കുന്ന ക്യാപ്റ്റനാണ് താനെന്ന അശ്വിന്‍ തെളിയിച്ചു കഴിഞ്ഞു. ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോള്‍ ബൗളറായി എത്തി ബ്രേക്ത്രൂ നല്‍കിയ അദ്ദേഹം പ്രതിസന്ധി ഘട്ടങ്ങളില്‍ ബാറ്റിങിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.

ഗെയ്‌ലിന്റെ ഫോം

ഗെയ്‌ലിന്റെ ഫോം

ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ടീമില്‍ ഇല്ലാതിരുന്ന വിന്‍ഡീസിന്റെ ഇതിഹാസ താരം ഗെയ്ല്‍ ചെന്നൈക്കെതിരേയുള്ള കഴിഞ്ഞ മല്‍സരത്തില്‍ കളിച്ചിരുന്നു. പഞ്ചാബിനു വേണ്ടിയുള്ള സീസണിലെ കന്നി മല്‍സരം തന്നെ അദ്ദേഹം വെടിക്കെട്ട് ഇന്നിങ്‌സിലൂടെ ആഘോഷിക്കുകയും ചെയ്തു. 33 പന്തില്‍ ഏഴു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 63 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായത് ഗെയ്‌ലായിരുന്നു. കളിയില്‍ പഞ്ചാബ് നാലു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയപ്പോള്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിരുന്നു.
ഗെയ്‌ലിന്റെ തകര്‍പ്പന്‍ ഫോമില്‍ പ്രതീക്ഷയര്‍പ്പിച്ചു തന്നെയാണ് പഞ്ചാബ് സ്വന്തം മൈതാനത്തേക്കു ഹൈദരാബാദിനെ ക്ഷണിക്കുന്നത്.

 വാര്‍ണറുടെ അഭാവം ബാധിച്ചില്ല

വാര്‍ണറുടെ അഭാവം ബാധിച്ചില്ല

പന്ത് ചുരണ്ടല്‍ സംഭവത്തെ തുടര്‍ന്നു ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടതിനെ തുടര്‍ന്ന് ഐപിഎല്‍ നഷ്ടമായ ഓസീസ് സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണറുടെ അഭാവം ഹൈദരാബാദിനെ ഇതുവരെ ബാധിച്ചിട്ടില്ല. വാര്‍ണറുടെ പകരക്കാരനായി നായകസ്ഥാനമേറ്റെടുത്ത കെയ്ന്‍ വില്ല്യംസണ്‍ മികച്ച രീതിയിലാണ് ടീമിനെ മുന്നോട്ടു നയിക്കുന്നത്.
ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികച്ച പ്രകടനമാണ് ഹൈദരാബാദ് ഇതുവരെ കാഴ്ചവച്ചത്. ടൂര്‍ണമെന്റിലെ ഏറ്റവും സന്തുലിതമായി ടീം കൂടിയാണ് ഹൈദരാബാദ്.

ടീം കോമ്പിനേഷന്‍

ടീം കോമ്പിനേഷന്‍

വിന്നിങ് കോമ്പിനേഷനില്‍ മാറ്റം വരുത്തി ഹൈദരാബാദ് റിസ്‌ക് ഏറ്റെടുക്കാന്‍ സാധ്യത കുറവാണ്. മധ്യനിര ബാറ്റിങിന്റെ കാര്യത്തില്‍ മാത്രമാണ് ഹൈദരാബാദിന് നേരിയ ആശങ്കയുള്ളത്. സീസണില്‍ ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ മധ്യനിരയ്ക്കു സാധിച്ചിട്ടില്ല.
മറുഭാഗത്ത് പരിക്കുമൂലം കഴിഞ്ഞ മല്‍സരത്തില്‍ പുറത്തിരുന്ന അക്ഷര്‍ പട്ടേല്‍ പഞ്ചാബിന്റെ പ്ലെയിങ് ഇലവനില്‍ മടങ്ങിയെത്തും. ഇതോടെ ബരീന്ദര്‍ സ്രാനിനാവും സ്ഥാനം നഷ്ടമാവുക. തുടര്‍ച്ചയായി രണ്ടു കളികളില്‍ ഗോള്‍ഡന്‍ ഡെക്കായി പുറത്തായെങ്കിലും ആരോണ്‍ ഫിഞ്ചിനെ പഞ്ചാബ് തഴയാന്‍ സാധ്യതയില്ല. കാരണം നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് അദ്ദേഹം.

ഐപിഎല്‍: കരുത്തറിയിച്ച് കെകെആര്‍... അനായാസ ജയം, രാജസ്ഥാന്‍ തരിപ്പണം ഐപിഎല്‍: കരുത്തറിയിച്ച് കെകെആര്‍... അനായാസ ജയം, രാജസ്ഥാന്‍ തരിപ്പണം

ഐപിഎല്‍ ഇല്ലായിരുന്നെങ്കില്‍? ഇന്ത്യക്ക് ഐപിഎല്‍ സമ്മാനിച്ച നക്ഷത്രങ്ങള്‍...ഐപിഎല്‍ ഇല്ലായിരുന്നെങ്കില്‍? ഇന്ത്യക്ക് ഐപിഎല്‍ സമ്മാനിച്ച നക്ഷത്രങ്ങള്‍...

Story first published: Thursday, April 19, 2018, 9:08 [IST]
Other articles published on Apr 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X