3 കളിയിൽ 3 സെഞ്ചുറി... ഹാട്രിക് സെഞ്ചുറിയുമായി സഞ്ജു സാംസൺ പറക്കുന്നു! വിജയ പ്രതീക്ഷയിൽ കേരളം!!

Posted By:

തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരത്തിൽ ജമ്മു കാശ്മീരിനെതിരെ സെഞ്ചുറി, പിന്നാലെ ബോർഡ് പ്രസിഡണ്ട് ഇലവന് വേണ്ടി ശ്രീലങ്കയ്ക്കെതിരെ സെഞ്ചുറി, ഇന്നിതാ രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ സെഞ്ചുറി - ഹാട്രിക് സെഞ്ചുറിയുമായി അടിച്ചുപൊളിക്കുകയാണ് കേരളത്തിൻറെ സൂപ്പർ താരം സഞ്ജു സാംസൺ. സാംസന്റെ സെഞ്ചുറി മികവിൽ രഞ്ജിയിൽ വിജയവും നോക്കൗട്ട് ടിക്കറ്റും സ്വപ്നം കാണുകയാണ് കേരളം.

സൗരാഷ്ട്രയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സിലായിരുന്നു സഞ്ജുവിന്റെ സൂപ്പർ ബാറ്റിംഗ്. ഒന്നാം ഇന്നിംഗ്സിൽ കേരളം 225 റൺസിന് ഓളൗട്ടായിരുന്നു. സഞ്ജു 68 റൺസുമായി ടോപ് സ്കോററായി. രണ്ടാം ഇന്നിംഗ്സിൽ സഞ്ജു 155 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. സഞ്ജുവിനൊപ്പം അരുൺ കാർത്തിക്കും അര്‍ധസെഞ്ചുറി നേടിയതോടെ കേരളം മൂന്ന് വിക്കറ്റിന് 340ലെത്തി. രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന് 333 റൺസിന്റെ ലീഡായി.

sanju-

നിലവിൽ ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാണ് സൗരാഷ്ട്ര. സൗരാഷ്ട്രയെ തോൽപിച്ചാൽ കേരളത്തിനും നോക്കൗട്ട് കളിക്കാം. സ്വന്തം നാട്ടിൽ വെച്ച് ഒന്നരദിവസവും 333 റൺസ് ലീഡും കിട്ടിയിട്ടും സൗരാഷ്ട്രയെ തോൽപിക്കാൻ പറ്റിയില്ലെങ്കിൽ അത് കേരളത്തിനും ക്ഷീണമാകും. നേരത്തെ 86 റൺസടിച്ച റോബിൻ ഉത്തപ്പയുടെ മികവിലാണ് സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയത്.

Story first published: Sunday, November 19, 2017, 16:24 [IST]
Other articles published on Nov 19, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍