കിവികളെ നയിക്കാന്‍ വില്ല്യംസണില്ല... ആദ്യ രണ്ട് ഏകദിനങ്ങളില്‍ പുറത്ത്, പകരം ലാതം ക്യാപ്റ്റന്‍

Kane Williamson Ruled Out Of First Two India ODIs Vs India | Oneindia Malayalam

ബേ ഓവല്‍: ഇന്ത്യക്കെതിരേയുള്ള ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ നിന്നു ന്യൂസിലാന്‍ഡ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെയ്ന്‍ വില്ല്യംസണ്‍ പിന്‍മാറി. തോളിനേറ്റ പരിക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തിനു രണ്ടു കളികള്‍ നഷ്ടമായത്. വില്ല്യംസണിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാതമായിരിക്കും ടീമിനെ നയിക്കുക. വില്ല്യംസണിന്റെ പകരക്കാരനായി മാര്‍ക്ക് ചാപ്പ്മാനെ ഏകദിന ടീമിലുള്‍പ്പെടുത്തി.

ടി20 പരമ്പരയിലെ മൂന്നാമത്തെ കളിക്കിടെയാണ് വില്ല്യംസണിന്റെ തോളിനു പരിക്കേറ്റത്. ഇതേ് തുടര്‍ന്ന് നാലും അഞ്ചും മല്‍സരങ്ങളില്‍ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നിരുന്നു. പകരം പരിചയ സമ്പന്നനായ പേസര്‍ ടീം സോത്തിക്കായിരുന്നു നായകന്റെ ചുമതല നല്‍കിയത്. വില്ല്യംസണിന്റെ പരിക്ക് ഗൗരവമുള്ളതല്ലെങ്കിലും ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തി റിസ്‌കെടുക്കേണ്ടെന്നു ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി 11ന് നടക്കുന്ന ഏകദിന പരമ്പരയിലെ അവസാന കളിയില്‍ അദ്ദേഹം ടീമില്‍ തിരിച്ചെത്തുമെന്നാണ് സൂചനകള്‍.

തകര്‍ത്തു കളിച്ചിട്ടും രാഹുലിന് ഇടമില്ല... ടെസ്റ്റ് ടീം പ്രഖ്യാപിച്ചു, പൃഥ്വിയും ഗില്ലും സംഘത്തില്‍

വില്ല്യംസണിന്റെ പകരക്കാരനായി ടീമിലെത്തിയ 22 കാരനായ ചാപ്പ്മാന്‍ ഈ അവസരം മുതലെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ്. രണ്ടു വര്‍ഷത്തിനു ശേഷമാണ താരം ദേശീയ ടീമില്‍ മടങ്ങിയെത്തിയത്. ഇന്ത്യ എയ്‌ക്കെതിരേ നടന്ന ഏകദിന, ചതുര്‍ദിന മല്‍സരങ്ങളില്‍ ന്യൂസിലാന്‍ഡ് എ ടീമിനു വേണ്ടി നടത്തിയ മികച്ച പ്രകടനം ചാപ്പ്മാനെ വീണ്ടും ദേശീയ ടീമിലെത്തിക്കുകയായിരുന്നു. ഇന്ത്യക്കെതിരേ ഏകദിനത്തിലും ചതുര്‍ദിനത്തിലും താരം സെഞ്ച്വറി നേടിയിരുന്നു. രണ്ടു കളികളിലും ആറാമാനയി ഇറങ്ങിയാണ് ചാപ്പ്മാന്‍ സെഞ്ച്വറിയടിച്ചത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, February 4, 2020, 11:28 [IST]
Other articles published on Feb 4, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X