വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: വിമര്‍ശനങ്ങള്‍ ഞെട്ടിച്ചു, ഗാര്‍ഡ് മാര്‍ക്ക് മായ്ച്ചതല്ല!- പ്രതികരിച്ച് സ്മിത്ത്

റിഷഭ് പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായ്ച്ചുവെന്നായിരുന്നു സ്മിത്തിനെതിരായ ആരോപണം

പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും മുന്‍ നായകനുമായ സ്റ്റീവ് സ്മത്ത് വീണ്ടുമൊരു വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ സിഡ്‌നിയില്‍ നടന്ന മൂന്നം ടെസ്റ്റിനിടെ റിഷഭ് പന്ത് ബാറ്റ് ചെയ്യവെ ഗാര്‍ഡ് മാര്‍ക്ക് മായ്ച്ചതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് സ്മിത്ത് നേരിടുന്നത്. താരത്തിന്റെ ഗെയിംസ്മാന്‍ഷിപ്പിനെയും പലരു ചോദ്യം ചെയ്തിരുന്നു.

ഇപ്പോഴിതാ വിവാദങ്ങളോടു ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് സ്മിത്ത്. വിമര്‍ശനങ്ങള്‍ തന്നെ ഞെട്ടിച്ചതായും ദുരുദ്ദേശത്തോടെയായിരുന്നില്ല താന്‍ അങ്ങനെ ചെയ്തതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

സ്ഥിരമായി ചെയ്യാറുണ്ട്

സ്ഥിരമായി ചെയ്യാറുണ്ട്

സിഡ്‌നിയില്‍ തന്റെ പ്രവര്‍ത്തിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഞെട്ടിക്കുകയും ഒപ്പം നിരാശനാക്കുകയും ചെയ്തു. ഇതു ഞാന്‍ കളിക്കിടെ പലപ്പോഴും ചെയ്യാറുള്ള കാര്യമാണ്.
ഞങ്ങളുടെ ബൗളര്‍മാര്‍ എവിടെയാണ് ബൗള്‍ ചെയ്യുന്നതെന്നും എതിര്‍ ടീമിന്റെ ബാറ്റ്‌സ്മാന്‍ എങ്ങനെയാണ് ഇതു നേരിടുന്നതെന്നും മനസ്സില്‍ കാണുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യാറുള്ളത്. അതിനു വേണ്ടി ഈ തരത്തില്‍ ഗാര്‍ഡിന്റെ മധ്യത്തില്‍ നേരത്തേയും മാര്‍ക്ക് ചെയ്യുമായിരുന്നുവെന്നും സ്മിത്ത് വിശമദാക്കി.

പിന്തുണച്ച് കോച്ചും

പിന്തുണച്ച് കോച്ചും

ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാങറും കഴിഞ്ഞ ദിവസം സ്മിത്തിന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ചു രംഗത്തു വന്നിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ സ്മിത്തിന്റെ ഗെയിംസ്മാന്‍ഷിപ്പ് ചോദ്യം ചെയ്യുന്നത് വിഡ്ഢിത്തമാണെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
സ്മിത്തിനെതിരേയുള്ള പല വിമര്‍ശനങ്ങളും വിശ്വസിക്കാന്‍ പോലും കഴിയുന്നില്ല. വിഡ്ഢിത്തരങ്ങളുടെ കൂമ്പാരം തന്നെയാണിത്. സ്മിത്ത് അല്‍പ്പം രസികനാണ്, അസാധാരണമായി ചില കാര്യങ്ങള്‍ ചെയ്യാറുമുണ്ട്. വിമര്‍ശനങ്ങള്‍ കേട്ടപ്പോള്‍ ഞങ്ങളെല്ലാം ചിരിക്കുകയാണ് ചെയ്തത്. ക്രീസില്‍ സ്മിത്ത് ചെയ്യാറുള്ളള കാര്യമാണിത്. ഭൂരിഭാഗം കളികൡലും അദ്ദേഹം ഇങ്ങനെ ചെയ്യാറുണ്ട്, ബാറ്റിങിനെക്കുറിച്ചാണ് സ്മിത്ത് ചിന്തിക്കാറുള്ളതെന്നും ലാങര്‍ കൂട്ടിച്ചേര്‍ത്തു.

ബാറ്റ് കൊണ്ട് മറുപടി

ബാറ്റ് കൊണ്ട് മറുപടി

സിഡ്‌നിയിലെ വിക്കറ്റ് വളരെ ഫ്‌ളാറ്റായിരുന്നു, ശരിക്കും കോണ്‍ക്രീറ്റ് പോലെയായിരുന്നു അത്. ക്രീസില്‍ എന്തെങ്കിലും കൃത്രിമം കാണിക്കണമെങ്കില്‍ 15 ഇഞ്ചിന്റെ സ്‌പൈക്കുകള്‍ ആവശ്യമാണ്. എന്തൊക്കെ വിഡ്ഢിത്തങ്ങളാണ് സ്മിത്തിനെതിരേ ഉന്നയിക്കുന്നത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കളിക്കളത്തിനകത്തും പുറത്തും മാതൃകാപരമായാണ് സ്മിത്തിന്റെ പെരുമാറ്റം. ബാറ്റ് കൊണ്ടാണ് അദ്ദേഹം എല്ലാത്തിനും മറുപടി നല്‍കാറുള്ളത്. ഇംഗ്ലണ്ടില്‍ മറ്റാര്‍ക്കും നേരിട്ടില്ലാത്ത തരത്തിലുള്ള അപമാനം സ്മിത്ത് നേരിട്ടിരുന്നു. എന്നിട്ടും അദ്ദേഹം ചിരിക്കുകയാണ് ചെയ്തത്, ഇവയ്ക്കു ബാറ്റിലൂടെ മറുപടി നല്‍കുകയും ചെയ്തുവെന്നും ലാങര്‍ പറഞ്ഞു.

Story first published: Wednesday, January 13, 2021, 11:03 [IST]
Other articles published on Jan 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X