വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇര്‍ഫാന്‍ പത്താനോട് ധോണിക്ക് എന്തെങ്കിലും ദേഷ്യമുണ്ടോ.. വെറുതെ ചോദിക്കുന്നതല്ല!

By Muralidharan

മൊഹാലി: കളിക്കളത്തിലെ കളിക്കും കളിക്ക് പുറത്തെ കളിക്കും പേരുകേട്ട കളിയാണ് ക്രിക്കറ്റ്. ഫുട്‌ബോള്‍ പോലെ മാനേജരല്ല, ക്രിക്കറ്റില്‍ ക്യാപ്റ്റനാണ് രാജാവ്. ക്രിക്കറ്റില്‍ ഒരു താരത്തെ വളര്‍ത്താനും തളര്‍ത്താനുമെല്ലാം ക്യാപ്റ്റന്‍ വിചാരിച്ചാല്‍ കഴിയും. സീനിയര്‍ താരങ്ങളെ ഇതുപോലെ ധോണി ഒതുക്കിയതാണ് എന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും പറയാറുണ്ട്. ഇപ്പോഴിതാ ധോണി ഒതുക്കുന്നവരുടെ പട്ടികയിലേക്ക് പുതിയൊരു പേരുകൂടി - ഇര്‍ഫാന്‍ പത്താന്‍.

<strong>ധോണിയുടെ പരാജയം, പുനെയ്ക്ക് വീണ്ടും തോല്‍വി, പഞ്ചാബിന് ആദ്യജയം!</strong>ധോണിയുടെ പരാജയം, പുനെയ്ക്ക് വീണ്ടും തോല്‍വി, പഞ്ചാബിന് ആദ്യജയം!

പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഒരേ ഒരു ഓവര്‍ മാത്രമാണ് ധോണി പത്താന് നല്‍കിയത്. പത്താന്‍ വഴങ്ങിയതാകട്ടെ വെറും 7 റണ്‍സും. എന്നിട്ടും പത്താന് രണ്ടാമത് ഒരു ഓവര്‍ കൂടി കിട്ടിയില്ല. ഓവറില്‍ പതിനൊന്നിന് മേല്‍ വഴങ്ങിയ തിസാര പെരേരയ്ക്ക് മൂന്നോവറാണ് ധോണി നല്‍കിയത്. പെരേര 2.4 ഓവറില്‍ 30 റണ്‍സ് വഴങ്ങി. പുനെ കളി തോല്‍ക്കുകയും ചെയ്തു. ഈ കളിയില്‍ ഏഴാമനായി ക്രീസിലെത്തിയ പത്താന്‍ 2 പന്തില്‍ 2 റണ്‍സെടുത്ത് റണ്ണൗട്ടാകുകയായിരുന്നു.

pathan

ഐ പി എല്ലിലെ മൂന്നാമത്തെ മത്സരമായിരുന്നു പുനെയ്ക്ക് ഇത്. ആദ്യത്തെ രണ്ട് കളിയിലും പത്താന് കളിക്കാന്‍ അവസരമേ കിട്ടിയില്ല. കിട്ടിയ മൂന്നാം അവസരമാകട്ടെ ഇങ്ങനെയുമായി. കഴിഞ്ഞ ഐ പി എല്‍ സീസണില്‍ ചെന്നൈ കിംഗ്‌സിലായിരുന്നപ്പോഴും ധോണി പത്താനെ വേണ്ടവിധം ഉപയോഗിച്ചിരുന്നില്ല എന്ന് ആരാധകര്‍ അമര്‍ഷം കൊള്ളുന്നു. എന്തുകൊണ്ടായിരിക്കും ധോണി പത്താനെ ഇങ്ങനെ തഴയുന്നത് എന്നാണ് അവരുടെ ചോദ്യം.

പരിക്കും പുറത്തറിയാത്ത മറ്റ് കാരണങ്ങളും കാരണം കുറച്ചുകാലമായി ഇന്ത്യന്‍ ടീമിന് പുറത്താണ് പത്താന്‍. അവസാനമായി കളിച്ച ഏകദിനത്തില്‍ പത്താന്‍ 5 വിക്കറ്റ് വീഴ്ത്തിയിരുന്നു. പരിക്ക് കാരണം ടീമില്‍ നിന്ന് പുറത്തായി. എന്നാല്‍ പരിക്ക് മാറിയിട്ടും ഇന്ത്യന്‍ ടീമില്‍ ഇടംകിട്ടിയില്ല. രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്ക് ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് ഈ 32കാരന്‍. അതിനിടയിലാണ് ധോണിയുടെ ഈ അവഗണന.

Story first published: Monday, April 18, 2016, 15:42 [IST]
Other articles published on Apr 18, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X