വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എട്ടാം നമ്പറിലും സെഞ്ച്വറിയോ? സിമി അതും സാധിച്ചു! ലോക റെക്കോര്‍ഡ്- ഇന്ത്യക്കും ആഹ്ലാദിക്കാം

സൗത്താഫ്രിക്കയ്‌ക്കെതിരേ അയര്‍ലന്‍ഡിനു വേണ്ടിയായിരുന്നു ഇത്

ഏകദിന ക്രിക്കറ്റില്‍ എട്ടാമനായി ഇറങ്ങി ഒരു താരത്തിനു സെഞ്ച്വറിയടിക്കുക അസാധ്യമാണെന്നു ഇനിയാരും കരുതരുത്. അതിനു കഴിയുമെന്നു തെളിയിച്ചിരിക്കുകയാണ് അയര്‍ലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ താരം സിമി സിങ്. പുതിയ ലോക റെക്കോര്‍ഡ് കൂടിയാണിത്. എട്ടാമനായോ, അതിനു താഴെയോ ബാറ്റ് ചെയ്യാനെത്തിയ ശേഷം സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യ താരമായ മാറിയിരിക്കുകയാണ് അദ്ദേഹം.

Punjab-born Irish cricketer Simi Singh becomes first to smash an ODI ton at No. 8

സൗത്താഫ്രിക്കയ്‌ക്കെതിരേ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലായിരുന്നു സിമിയുടെ അദ്ഭുത പ്രകടനം. പക്ഷെ സിമിയുടെ വീരോചിത ഇന്നിങ്‌സിനും കളിയില്‍ ഐറിഷ് പടയെ രക്ഷിക്കതാനായില്ല. 70 റണ്‍സിന്റെ ആധികാരിക വിജയം ദക്ഷിമാഫ്രിക്ക സ്വന്തമാക്കി.

 ക്രീസിലെത്തിയത് 20ാം ഓവറില്‍

ക്രീസിലെത്തിയത് 20ാം ഓവറില്‍

347 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു ദക്ഷിണാഫ്രിക്ക അയര്‍ലാന്‍ഡിനു നല്‍കിയത്. മറുപടിയില്‍ അയര്‍ലാന്‍ഡ് ആറിനു 92 റണ്‍സെന്ന നിലയിലേക്കേു കൂപ്പുകുത്തിയപ്പോഴായിരുന്നു സിമി ക്രീസിലെത്തുന്നത്. അപ്പോള്‍ 19 ഓവറുകള്‍ മാത്രമേ പിന്നിട്ടിരുന്നുള്ളൂ.
കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെ പിന്നീട് അദ്ദേഹം സൗത്താഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കി. 57 ബോളുകളില്‍ നിന്നായിരുന്നു സിമി ഫിഫ്റ്റി തികച്ചത്. ഇതിനിടെ ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നെങ്കിലും സിമി വിട്ടുകൊടുത്തില്ല.

 91 ബോളില്‍ സെഞ്ച്വറി

91 ബോളില്‍ സെഞ്ച്വറി

അവസാന വിക്കറ്റിലായിരുന്നു സിമി ചരിത്രം കുറിച്ച സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 47ാം ഓവറിലായിരുന്നു ഇത്. 91 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി നേട്ടം. 14 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു സിമിയുടെ ഇന്നിങ്‌സ്. സിമി കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കി തൊട്ടടുത്ത ബോളില്‍ തന്നെ അവസാന ബാറ്റ്‌സ്മാനായ ക്രെയ്ഗ് യങ് പുറത്താവുകയും ചെയ്തു.
347 റണ്‍സ് ചേസ് ചെയ്ത അയര്‍ലാന്‍ഡിന്റെ മറുപടി 47.1 ഓവറില്‍ 276 റണ്‍സിനു അവസാനിക്കുകയായിരുന്നു. 100 റണ്‍സോടെ സിമി പുറത്താവാതെ ക്രീസില്‍ നിന്നു.

 മറ്റൊരു റെക്കോര്‍ഡ് കൂടി

മറ്റൊരു റെക്കോര്‍ഡ് കൂടി

സിമിയുടെ പേരില്‍ മറ്റൊരു റെക്കോര്‍ഡ് കൂടിയുണ്ട്. ടി20 ഫോര്‍മാറ്റിലാണിത്. അരങ്ങേറ്റ ടി20യില്‍ എട്ടാം നമ്പറിലോ, അതിനു താഴെയോ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ ആദ്യ താരം കൂടിയാണ് അദ്ദേഹം. 2018ല്‍ നെതര്‍ലാന്‍ഡ്‌സിനെതിരേ നടന്ന ടി20 മല്‍സരത്തിലായിരുന്നു സിമിയുടെ അവിസ്മരണീയ നേട്ടം.

 ദക്ഷിണാഫ്രിക്കയ്ക്കു ഗംഭീര വിജയം

ദക്ഷിണാഫ്രിക്കയ്ക്കു ഗംഭീര വിജയം

സിമിയുടെ അപരാജിത സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ സൗത്താഫ്രിക്കയുടെ വിജയം ആധികാരികമായിരുന്നു. ഓപ്പണര്‍മാരായ ജന്നമെന്‍ മലാന്‍ (177*), ക്വിന്റണ്‍ ഡികോക്ക് (120) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറികളാണ് സൗത്താഫ്രിക്കയെ നാലു വിക്കറ്റിന് 346 റണ്‍സെന്ന വമ്പന്‍ ടോട്ടലിലെത്തിച്ചത്.
169 ബോളില്‍ 16 ബൗണ്ടറികളും ആറു സിക്‌സറുമടങ്ങിയതായിരുന്നു മലാന്റെ ഇന്നിങ്‌സ്. ഡികോക്ക് 91 ബോളില്‍ 11 ബൗണ്ടറികളും അഞ്ചു സിക്‌സറും പറത്തി. മലാനാണ് മാന്‍ ഓഫ് ദി മാച്ച്. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര 1-1നു സമനിലയിലാക്കാന്‍ സൗത്താഫ്രിക്കയ്ക്കു കഴിഞ്ഞു. ആദ്യ ഏകദിനം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ രണ്ടാം ഏകദിനത്തില്‍ അയര്‍ലാന്‍ഡ് അട്ടിമറി വിജയം നേടിയിരുന്നു.

Story first published: Saturday, July 17, 2021, 11:02 [IST]
Other articles published on Jul 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X