വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022:ലഖ്‌നൗ,അഹമ്മദാബാദ് ടീമുകള്‍ നോട്ടമിടുന്നത് ആരെയൊക്കെ?,അശ്വിനും ധവാനുമില്ല,പട്ടിക ഇതാ

പഞ്ചാബ് കിങ്‌സിന്റെ നായകസ്ഥാനം രാഹുലൊഴിഞ്ഞത് വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 12,13 തീയ്യതികളില്‍ നടക്കാന്‍ പോവുകയാണ്. കഴിഞ്ഞ 14 സീസണുകളില്‍ നിന്നും ചില മാറ്റങ്ങളോടെയാണ് പുതിയ സീസണെത്തുന്നത്. അതില്‍ പ്രധാന മാറ്റം ലഖ്‌നൗ,അഹമ്മാദാബാദ് ടീമുകളുടെ വരവാണ്. പുതിയതായി രണ്ട് ടീമുകള്‍ക്കൂടി എത്തുന്നതോടെ 10 ടീമുമായാവും 15ാം സീസണ്‍ നടക്കുക. ഇതിനോടകം നിലവിലെ ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്.

ഇത്തവണ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍ പല പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ട്. മെഗാ താരലേലമായതിനാല്‍ വാശിയേറിയ ലേലം തന്നെ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കെ എല്‍ രാഹുല്‍, ഡേവിഡ് വാര്‍ണര്‍, റാഷിദ് ഖാന്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ ഇങ്ങനെ നീളുന്ന വലിയ പട്ടിക തന്നെയാണ് ഒഴിവാക്കപ്പെട്ടവരുടേതായുള്ളത്. ഇതില്‍ പല പ്രമുഖരും സ്വന്തം ഇഷ്ട പ്രകാരം ടീം മാറിയവരാണ്.

പഞ്ചാബ് കിങ്‌സിന്റെ നായകസ്ഥാനം രാഹുലൊഴിഞ്ഞത് വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ്. പഞ്ചാബിന് രാഹുലിനെ നിലനിര്‍ത്താന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും താരം ടീം വിടണമെന്ന നിലപാടാണെടുത്തത്. ടീമിനെ പ്ലേ ഓഫിലേക്ക് പോലും എത്തിക്കാന്‍ രാഹുലിനായിരുന്നില്ല. മികച്ച സീസണിലും ഒറ്റയാള്‍ പ്രകടനമാണ് രാഹുല്‍ നടത്തിയിരുന്നത്. ടീമിനുള്ളില്‍ അദ്ദേഹത്തിന് പിന്തുണ കുറവായിരുന്നുവെന്ന് തന്നെ പറയാം.

ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിട്ടത്. 2016ല്‍ ഹൈദരാബാദിനെ കിരീടം ചൂടിച്ച നായകനാണ് വാര്‍ണര്‍. എന്നിട്ടും അദ്ദേഹത്തിന് പിന്തുണ ലഭിച്ചില്ല. നിലവിലെ താരങ്ങളുടെ നിലനിര്‍ത്തല്‍ കഴിഞ്ഞതിനാല്‍ ഇനി പുതിയതായി എത്തിയ ടീമുകളുടെ അവസരമാണ്. മൂന്ന് താരങ്ങളെ വീതമാണ് പുതിയ ടീമിന് നിലനിര്‍ത്താനാവുക. നിരവധി താരങ്ങളുടെ പേരുകള്‍ പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ടെങ്കിലും അതില്‍ കൂടുതല്‍ സാധ്യതയുള്ള ആറ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുലാണ് പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇത്തവണ ഏറ്റവും പ്രതിഫലം നേടുന്ന താരമെന്ന റെക്കോഡും രാഹുല്‍ സ്വന്തമാക്കാനാണ് സാധ്യത. നിലവിലെ സാധ്യത പ്രകാരം ലഖ്‌നൗ ടീമാണ് രാഹുലിനെ സ്വന്തമാക്കാന്‍ സാധ്യത. 20 കോടിയോളം പ്രതിഫലം രാഹുലിന് ലഭിച്ചേക്കുമെന്നാണ് സൂചന. അതിനൊത്ത പ്രകടനം സമീപകാലത്തായി കാഴ്ചവെക്കാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള രാഹുലിന്റെ റെക്കോഡുകള്‍ ഏതൊരു ഫ്രാഞ്ചൈസിയേയും മോഹിപ്പിക്കുന്നതാണ്.

അവസാന മൂന്ന് സീസണിലും 550ന് മുകളില്‍ റണ്‍സ് നേടാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. 94 മത്സരത്തില്‍ നിന്ന് 3273 റണ്‍സാണ് രാഹുലിന്റെ നേട്ടം. 47.43 എന്ന വമ്പന്‍ ശരാശരിയിലാണ് രാഹുലിന്റെ കുതിപ്പ്. രണ്ട് സെഞ്ച്വറിയും 27 അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. ലഖ്‌നൗ ടീമിന്റെ നായകനായും വിക്കറ്റ് കീപ്പറായും രാഹുല്‍ തന്നെ ഉണ്ടായേക്കുമെന്നാണ് വിവരം. എന്തായാലും ഐപിഎല്ലിലെ റെക്കോഡ് തുക തന്നെ രാഹുലിന് ലഭിച്ചേക്കുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക് പാണ്ഡ്യയെ കൈവിട്ടിരിക്കുകയാണ്. സമീപകാലത്തായി തുടര്‍ച്ചയായി പരിക്കേറ്റതും മോശം ഫോമിലായതും ഹര്‍ദിക്കിന് തിരിച്ചടിയായി. നിലവില്‍ ഇന്ത്യന്‍ ടീമില്‍ നിന്നടക്കം പുറത്താണ് ഹര്‍ദിക്കുള്ളത്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി ശ്രമിക്കുന്ന ഹര്‍ദിക് പാണ്ഡ്യ വരുന്ന സീസണില്‍ അഹമ്മദാബാദിനുവേണ്ടിയാവും കളിക്കുക. അഹമ്മദാബാദിന്റെ നായകസ്ഥാനത്തേക്ക് ഹര്‍ദിക്കിനെ പരിഗണിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ഇടവേളക്ക് ശേഷം വരാനിരിക്കുന്ന ഐപിഎല്ലിലൂടെ തിരിച്ചുവരാനാണ് ഹര്‍ദിക്കും തയ്യാറെടുക്കുന്നത്. അഹമ്മദാബാദിന്റെ നായകസ്ഥാനം ലഭിച്ചാല്‍ അദ്ദേഹത്തിന്റെ കരിയറില്‍ത്തന്നെയത് വലിയ മാറ്റമുണ്ടാക്കും. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരത്തെ മാറ്റിമറിക്കാന്‍ ഹര്‍ദിക്കിന് മികവുണ്ട്. 92 ഐപിഎല്ലില്‍ നിന്ന് 1476 റണ്‍സും 42 വിക്കറ്റുമാണ് അദ്ദേഹം നേടിയത്.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

മുംബൈ ഇന്ത്യന്‍സ് കൈവിട്ട ഇഷാന്‍ കിഷനെ ലേലത്തിലെത്തുന്നതിന് മുമ്പ് സ്വന്തമാക്കാന്‍ പുതിയ രണ്ട് ഫ്രാഞ്ചൈസികളും ആഗ്രഹിക്കുന്നുണ്ട്. ടി20 യില്‍ മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരമായ ഇഷാന്‍ വിക്കറ്റ് കീപ്പറുംകൂടിയാണ്. ഇടം കൈയനാണെന്നതാണ് ഇഷാന്റെ മറ്റൊരു സവിശേഷത. ഓപ്പണിങ്ങിലും മധ്യനിരയിലുമടക്കം ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ കെല്‍പ്പുള്ള ഇഷാന്‍ നേരിടുന്ന ആദ്യ പന്ത് മുതല്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കരുത്തുണ്ടെന്ന് തെളിയിച്ചിട്ടുമുണ്ട്.
23കാരനായ താരം 61 ഐപിഎല്ലില്‍ നിന്ന് 1452 റണ്‍സാണ് നേടിയത്. ഇതില്‍ ഒമ്പത് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും. പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ കെല്‍പ്പുള്ള ഇഷാന്‍ ഏത് ടീമിനും മുതല്‍ക്കൂട്ടാണ്. മുംബൈ സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്തുന്നതിനായാണ് ഇഷാനെ കൈവിട്ടത്.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ ശ്രേയസ് അയ്യരെ അഹമ്മാദാബാദ് സ്വന്തമാക്കാനാണ് സാധ്യത. രണ്ട് സീസണില്‍ ഡല്‍ഹിയെ നയിച്ച ശ്രേയസ് ഒരു തവണ പ്ലേ ഓഫിലും ഒരു തവണ ഫൈനലിലും എത്തിച്ചു. അവസാന സീസണില്‍ പരിക്കേറ്റ് ആദ്യ പാദം നഷ്ടമായതാണ് ശ്രേയസിന് തിരിച്ചടിയായത്. പകരം നായകനായ റിഷഭ് പന്ത് ശ്രദ്ധേയ പ്രകടനം നടത്തിയതോടെ റിഷഭിനെ നായകനായി നിലനിര്‍ത്തി ശ്രേയസിനെ ഒഴിവാക്കുകയായിരുന്നു.

കടന്നാക്രമിക്കുന്ന ബാറ്റ്‌സ്മാനെന്നതിലുപരിയായി നിലയുറപ്പിച്ച് വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് ശ്രേയസ്. 87 ഐപിഎല്ലില്‍ നിന്ന് 16 അര്‍ഘ സെഞ്ച്വറി ഉള്‍പ്പെടെ 2375 റണ്‍സ് നേടാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഇന്ത്യന്‍ ടീമിലും സജീവമായിത്തന്നെ തുടരുന്ന ശ്രേയസിനെ കെകെആര്‍ നായകനായി പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മെഗാ ലേലത്തിന് മുമ്പ് തന്നെ അഹമ്മാദാബാദ് ശ്രേയസിനെ സ്വന്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റാഷിദ് ഖാന്‍

റാഷിദ് ഖാന്‍

സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് വിട്ടുകളഞ്ഞ താരമാണ് റാഷിദ് ഖാന്‍. അഫ്ഗാന്‍ സൂപ്പര്‍ സ്പിന്നര്‍ ആധുനിക ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ സ്പിന്നര്‍മാരിലൊരാളാണ്. അതുകൊണ്ട് തന്നെ ഏതൊരു ടീമും റാഷിദിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കും. ലഖ്‌നൗ,അഹമ്മദാബാദ് ടീമുകള്‍ റാഷിദിനായി സജീവമായി രംഗത്തുണ്ട്. 12 കോടി ഹൈദരാബാദ് ഓഫര്‍ ചെയ്തിട്ടും ടീമില്‍ തുടരാത്ത റാഷിദിന്റെ ലക്ഷ്യം വലിയ പ്രതിഫലം തന്നെയാണ്. 76 ഐപിഎല്ലില്‍ നിന്ന് 222 റണ്‍സും 93 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. 6.33 ആയിരുന്നു ഇക്കോണമി.

Story first published: Wednesday, January 12, 2022, 14:11 [IST]
Other articles published on Jan 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X