വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL vs PSL: ആരാണ് 'വല്ല്യേട്ടന്‍'? ഐപിഎല്ലിനോടു മുട്ടിയാല്‍ പിഎസ്എല്‍ താങ്ങില്ല, വന്‍ വ്യത്യാസം

സാമ്പത്തികമായി ഐപിഎല്‍ ഏറെ മുന്നിലാണ്

ലോക ക്രിക്കറ്റിലെ അതുവരെയുള്ള സമവാക്യങ്ങള്‍ മാറ്റിമറിച്ച ഫ്രാഞ്ചൈസി ലീഗെന്നാണ് ഐപിഎല്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐസിസിയുടെ ടൂര്‍ണമെന്റുകളെപ്പോലും കവച്ചുവയ്ക്കുന്ന തരത്തില്‍ ആഗോള തലത്തില്‍ ഐപിഎല്‍ പ്രചാരം നേടിക്കഴിഞ്ഞു. ഐപിഎല്ലിനെ 'കോപ്പിയടിച്ച്' പിന്നീട് മറ്റു രാജ്യങ്ങളും ഫ്രാഞ്ചൈസി ലീഗുകള്‍ക്കു തുടക്കം കുറിക്കുകയും ചെയ്തു. പക്ഷെ ഐപിഎല്ലിനെ പിന്തള്ളാന്‍ ലോകത്തിലെ മറ്റൊരു ലീഗിനും സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

1

ഐപിഎല്ലിനെ അനുകരിച്ച് പാകിസ്താന്‍ തുടങ്ങിയ ലീഗാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍). വൈകാതെ തന്നെ ഐപിഎല്ലിനെ മറികടന്ന് പിഎസ്എല്‍ ലോകത്തിലെ നമ്പര്‍ വണ്‍ ലീഗായി മാറുമെന്നാണ് പാകിസ്താനിലെ ക്രിക്കറ്റ് പ്രേമികളുടെ അവകാശവാദം. ഇരുലീഗുകളെയും തമ്മില്‍ നമുക്കൊന്നു താരത്യം ചെയ്തു നോക്കാം.

2

ഐപിഎല്ലിന്റെ 15ാം സീസണ്‍ ഈ മാസം 26ന് ആരംഭിക്കാനിരിക്കുയാണ്. എന്നാല്‍ ഈ സീസണിലെ പിഎസ്എല്‍ അവസാനിച്ചു കഴിഞ്ഞു. പാക് സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡി നയിച്ച ലാഹോര്‍ ക്വലന്ദേഴ്‌സാണ് ഇത്തവണത്തെ പിഎസ്എല്ലില്‍ ജേതാക്കളായത്. കിരീട വിജയികളായ ലാഹോര്‍ ടീമിനു ലഭിച്ച സമ്മാനത്തുക ഏകദേശം 3.4 കോടി രൂപയാണ്. എന്നാല്‍ ഐപിഎല്‍ വിജയികളെ കാത്തിരിക്കുന്നത് ഇതിനേക്കാള്‍ അഞ്ച് ഇരട്ടിയിലധികമാണ്. 20 കോടി രൂപയാണ് ഐപിഎല്‍ വിജയികളാവുന്ന ടീമിനു നല്‍കുക. ഇന്ത്യയിലും യുഎഇയിലുമായി നടന്നകഴിഞ്ഞ ഐപിഎല്‍ സീസണില്‍ ജേതാക്കളായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനു ലഭിച്ചതും 20 കോടി രൂപയായിരുന്നു.

3

ഉയര്‍ന്ന ഈ സാമ്പത്തികനേട്ടം തന്നെയാണ് ലോകമെമ്പാടുള്ള ക്രിക്കറ്റര്‍മാര്‍ക്കു ഐപിഎല്‍ കൂടുതല്‍ പ്രിയങ്കരമാക്കുന്നത്. ദേശീയ ടീമിനുവേണ്ടി കളിക്കുന്നതിനേക്കാള്‍ വിദേശ താരങ്ങള്‍ക്കു പ്രിയം ഐപിഎല്ലിനോടാണ്. കഴിഞ്ഞ കുറച്ചു സീസണുകളെടുത്താല്‍ പിഎസ്എല്ലിന്റെ പ്രശസ്തിയില്‍ വലിയ വര്‍ധനയുണ്ടായതായി കണക്കുകള്‍ അടിവരയിടുന്നു. പക്ഷെ സാമ്പത്തികമായി ഐപിഎല്ലിന് അരികില്‍പ്പോലുമെത്താന്‍ പിഎസ്എല്ലിനു സാധിക്കുമോയെന്ന കാര്യം സംശയമാണ്.

4

സമ്മാനത്തുകയുടെ കാര്യത്തില്‍ മാത്രമല്ല കളിക്കാര്‍ക്കു ലഭിക്കുന്ന പ്രതിഫലത്തിന്റെ കാര്യത്തിലും ഐപിഎല്ലിന്റെ ഏഴയലത്തു പോലും പിഎസ്എല്ലോ മറ്റു ഫ്രാഞ്ചൈസി ലീഗുകളോ എത്തില്ല. പിഎസ്എല്ലില്‍ പ്ലാറ്റിനം വിഭാഗത്തില്‍ ഉള്‍പ്പെട്ട കളിക്കാര്‍ക്കാണ് ഏറ്റവുമുയര്‍ന്ന തുക ലഭിക്കുന്നത്. സൂപ്പര്‍ താരങ്ങളായ ബാബര്‍ ആസം, കരെണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഈ കാറ്റഗറിയില്‍ ഉള്‍പ്പെട്ടവരാണ്. ഇവര്‍ക്കു ഒരു വര്‍ഷത്തേക്കു ലഭിക്കുന്ന പ്രതിഫലം 1.9 കോടി രൂപയാണ്. എന്നാല്‍ ഐപിഎല്ലിലേക്കു വന്നാല്‍ കഴിഞ്ഞ മെഗാ ലേലത്തിലെ ഏറ്റവും വിലയേറിയ താരമായി മാറിയ ഇഷാന്‍ കിഷനു ലഭിച്ചത് 15.25 കോടി രൂപയാണ്.

5

പുതിയ സീസണില്‍ 15 കോടിയും അതിനു മുകളിലും ശമ്പളമുള്ള ഒരുപാട് താരങ്ങളുണ്ട്. എംഎസ് ധോണി, രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. 17 കോടി രൂപയ്ക്കാണ് രാഹുലിനെ പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെഗാ ലേലത്തിനു മുമ്പ് തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്നത്.

6

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിനു ശേഷം പാക് താരങ്ങള്‍ക്കു ഐപിഎല്ലില്‍ കളിക്കാന്‍ അനുമതിയില്ല. ഇന്ത്യന്‍ താരങ്ങള്‍ക്കാവട്ടെ ഐപിഎല്ലിലല്ലാതെ മറ്റൊരു ലീഗിലും കളിക്കാന്‍ ബിസിസിഐയുടെ അനുമതിയുമില്ല. ആഭ്യന്തര ക്രിക്കറ്റുള്‍പ്പെടെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും പൂര്‍ണമായി വിരമിച്ച ഇന്ത്യന്‍ താരങ്ങള്‍ക്കു മാത്രമേ മറ്റു വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐയുടെ അനുമതിയുള്ളൂ.
ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം തന്നെയാണ് ഐപിഎല്ലിനെ മറ്റെല്ലാ ലീഗുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നതെന്നു നിസംശയം പറയാന്‍ സാധിക്കും.

Story first published: Tuesday, March 15, 2022, 15:27 [IST]
Other articles published on Mar 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X