വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിനും ബിസിസിഐയ്ക്കും വന്‍ പ്രഹരം, മുഖ്യ സ്‌പോണ്‍സര്‍മാരായ വിവോ പിന്‍മാറി!

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്2020ന്റെ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനിയായ വിവോപിന്മാറി. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തില്‍ ചൈനീസ് കമ്പനിയായ വിവോയുമായുള്ള കരാര്‍ റദ്ദാക്കണമെന്ന തരത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും ഇക്കഴിഞ്ഞ ഞായറാഴ്ച ബിസിസിഐ സര്‍ക്കാരുമായി ചേര്‍ന്ന യോഗത്തില്‍ സ്‌പോണ്‍സര്‍മാരായി വിവോയെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

തീരുമാനം പുറത്തുവന്നതിന് പിന്നാലെയും വലിയ ആരാധക പ്രതിഷേധം ഉയര്‍ന്നതോടെയാണ് വിവോ ഇത്തവണത്തെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. 2018ല്‍ ബിസിസി ഐയുമായി 2199 കോടി രൂപയ്ക്ക് വിവോ കരാര്‍ പുതുക്കിയിരുന്നു. ഇത് പ്രകാരം 2023വരെയാണ് വിവോയ്ക്ക് ഐപിഎല്‍ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പ് കരാറുള്ളത്. നിലവിലെ സാഹചര്യം വിലയിരുത്തി ഇത്തവണ മാറി നിന്ന ശേഷം അടുത്ത സീസണില്‍ തിരിച്ചുവരാനാണ് വിവോ തയ്യാറെടുക്കുന്നത്.

vivoipl

ഇന്ത്യയിലെ ആരാധകരെ സംബന്ധിച്ച് പ്രതിഷേധങ്ങളുടെ വിജയമാണെങ്കിലും ബിസിസിഐക്കിത് കടുത്ത തിരിച്ചടിയാണ്. കാരണം ചെറിയ സമയത്തിനുള്ളില്‍ ഉയര്‍ന്ന തുകയ്ക്ക് മുഖ്യ സ്‌പോണ്‍സറെ കണ്ടെത്തുക ബിസിസിഐക്ക് കടുത്ത വെല്ലുവിളിയാണെന്നുറപ്പാണ്. നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ മിക്ക കമ്പനികളും സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ വലിയ തുകയുടെ സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുക എളുപ്പമല്ല. നേരത്തെ സ്‌പോണ്‍സര്‍മാരെ ലഭിക്കുന്നില്ലെന്ന് ഫ്രാഞ്ചൈസികളും വ്യക്തമാക്കിയിരുന്നു.

അതിര്‍ത്തിയിലെ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വഹിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് 49ഓളം ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങളടക്കം ഇന്ത്യയിലേക്ക് എത്തുന്നതിന് വലിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വിവോയുമായി കരാറുണ്ടാക്കിയത് ഇന്ത്യയെ അപമാനിക്കുന്നുവെന്ന തരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നത്.

നേരത്തെ വിവോയെ പിന്തുണയ്ക്കുന്ന നിലപാടാണ് ബിസിസി ഐ ട്രഷറര്‍ അരുണ്‍ ദുമലെടുത്തത്. ചൈനയ്ക്ക് നേട്ടമുണ്ടാക്കുന്ന കേസില്‍ ചൈനീസ് കമ്പനികളെ പിന്തുണയ്ക്കുന്നതും ഇന്ത്യക്ക് ഉപകാരപ്രദമാകുന്ന കേസില്‍ ചൈനീസ് കമ്പനികളെ പിന്തുണയ്ക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ബിസിസി ഐ ട്രഷറര്‍ അരുണ്‍ ദുമല്‍ വ്യക്തമാക്കി. ഇന്ത്യയില്‍ സാധനങ്ങള്‍ വിറ്റ് അവര്‍ ഉണ്ടാക്കുന്ന പണത്തിന്റെ പങ്ക് ബിസിസി ഐയിലേക്ക് എത്തുന്നുണ്ടെന്നും ആ പണത്തിന് 42 ശതമാനം നികുതി സര്‍ക്കാരിലേക്ക് അടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഇന്ത്യയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒടുവില്‍ ആരാധക പ്രതിഷേധം തന്നെ വിജയിച്ചിരിക്കുകയാണ്.

Story first published: Tuesday, August 4, 2020, 17:43 [IST]
Other articles published on Aug 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X