വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: പാണ്ഡെ- ഓര്‍മയുണ്ടോ ഈ മുഖം? കോലിക്കോ രോഹിത്തിനോ പോലുമില്ലാത്ത റെക്കോര്‍ഡ്!

പുതിയ സീസണില്‍ ലേലത്തിലുള്‍പ്പെട്ടിട്ടുണ്ട്

ഇന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റിങ് സൂപ്പര്‍ സ്റ്റാറാവുമെന്ന് ഒരു കാലത്തു ചൂണ്ടിക്കാണിക്കപ്പെടിരുന്ന ബാറ്ററാണ് മനീഷ് പാണ്ഡെ. വളരെയേറെ പ്രതിഭയുണ്ടായിട്ടും അദ്ദേഹത്തിനു പക്ഷെ അതിനോടു നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെയാണ് നമുക്ക് ഇപ്പോള്‍ പാണ്ഡെയെ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമല്ലാതെ മറ്റെവിടെയും കാണാന്‍ സാധിക്കാത്തത്.

ഇന്ത്യന്‍ കുപ്പായത്തില്‍ തന്റെ കഴിവ് തെളിയിക്കാന്‍ പല അവസരങ്ങളും പാണ്ഡെയ്ക്കു ലഭിച്ചിരുന്നു. മികച്ച ബാറ്റര്‍ മാത്രമല്ല തകര്‍പ്പന്‍ ഫീല്‍ഡറുംകൂടിയാണ് താരം. പക്ഷെ ഈ അവസരങ്ങളെല്ലാം തുലച്ച് അദ്ദേഹം സ്വയം ടീമിനു പുറത്തേക്കുള്ള വഴിയൊരുക്കുകയായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഐപിഎല്ലില്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനും അവകാശപ്പെടാനില്ലാത്ത, ഇനിയൊരിക്കലും തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡിന്റെ അവകാശിയാണ് പാണ്ഡെ.

1

ഐപിഎല്ലിന്റെ ചരിത്രത്തിലെ ആദ്യത്തെഇന്ത്യന്‍ സെഞ്ച്വറിവീരനെന്ന റെക്കോര്‍ഡാണ് മനീഷ് പാണ്ഡെയ്ക്കുള്ളത്. 2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ പിറന്നത് ആറു സെഞ്ച്വറികളായിരുന്നു. പക്ഷെ എല്ലാം വിദേശ താരങ്ങളുടെ പേരിലായിരുന്നു. ഇതോടെ ആരാവും ഇന്ത്യക്കു വേണ്ടി ഈ നേട്ടം കുറിക്കുയെന്ന ആകാക്ഷയിലായി ഇന്ത്യന്‍ ആരാധകര്‍. ഇതിനായി അധികം കാത്തിരിക്കേണ്ടി വന്നില്ല. 2009ലെ തൊട്ടടുത്ത സീസണില്‍ തന്നെ പാണ്ഡെ ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കി.

2

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ചുവപ്പ് ജഴ്‌സിയിലായിരുന്നു മനീഷ് പാണ്ഡെയുടെ അവിസ്മരണീയ നേട്ടം. 2009 മേയ് 21ന് ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരായ കളിയിലായിരുന്നു താരം സെഞ്ച്വറിയുമായി ചരിത്രം കുറിച്ചത്. സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയായിരുന്നു ആര്‍സിബിയെ നയിച്ചത്. ടോസിനു ശേഷം അദ്ദേഹം ബാറ്റിങ് തിരഞ്ഞെടുത്തു. സൗത്താഫ്രിക്കന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസും പാണ്ഡെയുമായിരുന്നു ഓപ്പണര്‍മാര്‍.

3

ടീം സ്‌കോര്‍ ഏഴില്‍ വച്ചു തന്നെ അഞ്ചു റണ്‍സ് മാത്രമെടുത്ത കാലിസ് മടങ്ങി. എന്നാല്‍ പാണ്ഡെ നങ്കൂരമിട്ടു കളിച്ചു. പിന്നീട് ക്രീസിലെത്തിയവര്‍ക്കൊപ്പമെല്ലാം അദ്ദേഹം കൂട്ടുകെട്ടുകളുണ്ടാക്കി. ഇതിനിടെ പാണ്ഡെ സെഞ്ച്വറിയെന്ന മാന്ത്രികസംഖ്യം പിന്നിട്ടിരുന്നു. ഇന്നിങ്‌സ് പൂര്‍ത്തിയായപ്പോള്‍ ആര്‍സിബി നേടിയത് നാലു വിക്കറ്റിനു 170 റണ്‍സ്.

4

പുറത്താവാതെ 114 റണ്‍സോടെ പാണ്ഡെ അപ്പോഴും ക്രീസിലണ്ടായിരുന്നു. വെറും 73 ബോളിലാണ് 10 ബൗണ്ടറികളും നാലു സിക്‌സറുമടക്കം താരം ഇത്രയും റണ്‍സ് വാരിക്കൂട്ടിയത്. 156.16 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ പാണ്ഡെയ്‌ക്കൊപ്പം 19 റണ്‍സോടെ വിരാട് കോലി പുറത്താവാതെ നിന്നു.

5

2009ലെ ഐപിഎല്ലിലെ രണ്ടാമത്തെ സെഞ്ച്വറി കൂടിയായിരുന്നു പാണ്ഡെയുടേത്. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സായിരുന്നു ഈ സീസണിലെ ആദ്യത്തെ സെഞ്ച്വറിയുടെ അവകാശി. അതു പക്ഷെ ആര്‍സിബിക്കു വേണ്ടിയായിരുന്നില്ല. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) കുപ്പായത്തിലാണ് എബിഡി സെഞ്ച്വറിയടിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കളിയില്‍ പുറത്താവെ 105 റണ്‍സാണ് അദ്ദേഹം നേടിയത്.

6

പാണ്ഡെയുടെ സെഞ്ച്വറിയുടെ മികവില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ ആര്‍സിബി വിജയം കൊയ്യുകയും ചെയ്തു. 171 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഡെക്കാനു ആറു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 60 റണ്‍സുമായി സൗത്താഫ്രിക്കയുടെ വെടിക്കെട്ട് ഓപ്പണര്‍ ഹെര്‍ഷല്‍ ഗിബ്‌സ് പൊരുതിയെങ്കിലും മറ്റാരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. ആര്‍സിബിക്കായി നായകന്‍ കുംബ്ലെയും ബാലചന്ദ്ര അഖിലും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. മൂന്നോവര്‍ ബൗള്‍ ചെയ്ത കോലി 25 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

7

2008ലെ പ്രഥമ ഐപിഎല്ലില്‍ തുടങ്ങി ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്ന ചുരുക്കം താരങ്ങളിലൊരാളാണ് മനീഷ് പാണ്ഡെ. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടൊപ്പമായിരുന്നു അദ്ദേഹം. ഐപിഎല്ലില്‍ ഇതുവരെ 151 മല്‍സരങ്ങളില്‍ നിന്നും 3431 റണ്‍സ് പാണ്ഡെ നേടിയിട്ടുണ്ട്. 30.35 ശരാശരിയില്‍ 121.78 സ്‌ട്രൈക്ക് റേറ്റിലാണിത്.

8

2020ല്‍ ഹൈദരാബാദിനായി 425 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. 2008ലെ പ്രഥമ സീസണിനു ശേഷം പാണ്ഡെയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. കഴിഞ്ഞ സീസണിനു ശേഷം ഹൈദരാബാദ് ഒഴിവാക്കിയതോടെ മെഗാ ലേലത്തിനുള്ള താരങ്ങളുടെ കൂട്ടത്തില്‍ അദ്ദേഹവുമുള്‍പ്പെട്ടിട്ടുണ്ട്.

Story first published: Tuesday, January 18, 2022, 21:18 [IST]
Other articles published on Jan 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X