ഐപിഎല്‍: ഇവരുടെ 'ഭരണം' ഒരൊറ്റ സീസണ്‍ മാത്രം... വന്‍ പരാജയം, പിന്നാലെ കസേരയും തെറിച്ചു

Written By:
IPL 2018 : വൻ പരാജയമായി മാറിയ ക്യാപ്റ്റന്മാർ | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ നിരവധി മികച്ച ക്യാപ്റ്റന്‍മാരെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. മൂന്നു തവണ മുംബൈ ഇന്ത്യന്‍സിനെ കിരീടനേട്ടത്തിലേക്കു നയിച്ച ഹിറ്റ്മാന്‍ രോഹിത് ശര്‍മ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ തലപ്പത്തു നില്‍ക്കുമ്പോള്‍ മഹേന്ദ്രസിങ് ധോണി, ഗൗതം ഗംഭീര്‍ എന്നിവരും തൊട്ടുതാഴെയുണ്ട്. ടീമിനു കിരീടം നേടിക്കൊടുക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ദീര്‍ഘകാലമായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനാണ് വിരാട് കോലി.

എന്നാല്‍ ഒരൊറ്റ സീസണ്‍ മാത്രം ഐപിഎല്ലില്‍ നായകസ്ഥാനം വഹിച്ച ചില താരങ്ങളുമുണ്ട്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു ഒരു സീസണിനു ശേഷം ഇവരുടെ സ്ഥാനവും തെറിക്കുകയായിരുന്നു. ഒരു സീസണില്‍ മാത്രം ക്യാപ്റ്റനായ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഡേവിഡ് മില്ലര്‍ (പഞ്ചാബ്)

ഡേവിഡ് മില്ലര്‍ (പഞ്ചാബ്)

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരം ഡേവിഡ് മില്ലര്‍ 2016ലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്നു. ഏറെ പ്രതീക്ഷകളോടയാണ് പഞ്ചാബ് മില്ലറിനെ നായകസ്ഥാനം ഏല്‍പ്പിച്ചത്. പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ താരം ദയനീയ പരാജയമായി മാറി.
നായകസ്ഥാനം മില്ലറുടെ ബാറ്റിങിനെയും ബാധിച്ചു.
വെറും ആറു മല്‍സരങ്ങളിലാണ് മില്ലര്‍ പഞ്ചാബിനെ നയിച്ചത്. ഇതില്‍ അഞ്ചിലും ടീം പരാജയപ്പെട്ടു. ഇതോടെ മില്ലറെ ക്യാപ്റ്റന്‍ സ്ഥാനത്തു നീക്കിയ പഞ്ചാബ് സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ മുരളി വിജയിയെ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു.

ഗ്ലെന്‍ മാക്‌സ്‌വെല്‍ (പഞ്ചാബ്)

ഗ്ലെന്‍ മാക്‌സ്‌വെല്‍ (പഞ്ചാബ്)

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലും ക്യാപ്റ്റനെന്ന നിലയില്‍ ഫ്‌ളോപ്പായിരുന്നു. 2017ലാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകനായി അദ്ദേഹം ചുമതലയേറ്റത്. നേരത്തേ ക്യാപ്റ്റനെന്ന നിലയില്‍ അനുഭവസമ്പത്തില്ലാത്ത മാക്‌സ്‌വെല്ലിനെ നിയമിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. അവരുടെ സംശയം തെറ്റിയില്ല. ക്യാപ്റ്റനെന്ന നിലയില്‍ പഞ്ചാബിനെ മുന്നില്‍ നിന്നു നയിക്കുന്നതില്‍ മാക്‌സ്‌വെല്‍ പരാജയപ്പെട്ടു. ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ ഡ്രസിങ് റൂമിലും പ്രശ്‌നങ്ങളുണ്ടാക്കി. ക്യാപ്റ്റന്റെ ഉത്തരവാദിത്വം കളിക്കളത്തില്‍ പുറത്തെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നു ടീമിന്റെ ഉപദേഷ്ടാവായ വീരേന്ദര്‍ സെവാഗ് മാക്‌സ്‌വെല്ലിനെ ശകാരിക്കുകയും ചെയ്തിരുന്നു.
സീസണില്‍ 14 മല്‍സരങ്ങളില്‍ ഏഴെണ്ണത്തിലാണ് മാക്‌സ്‌വെല്ലിനു പഞ്ചാബിനെ ജയത്തിലേക്കു നയിക്കാനായത്. പ്ലേഓഫിലേക്കു യോഗ്യത നേടാനാവാതെ ടീം പുറത്തായതോടെ താരത്തെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുകയും ചെയ്തു.

ജെപി ഡുമിനി (ഡല്‍ഹി)

ജെപി ഡുമിനി (ഡല്‍ഹി)

ദക്ഷിണാഫ്രിക്കയുടെ പ്രമുഖ ഓള്‍റൗണ്ടറായ ജെപി ഡുമിനി 2015ലെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്യാപ്റ്റനായിരുന്നു. എന്നാല്‍ ഡുമിനിക്കു കീഴില്‍ മികവ് പ്രകടിപ്പാക്കാന്‍ ഡല്‍ഹിക്കു സാധിച്ചില്ല. സീസണിലെ 14 മല്‍സരങ്ങളില്‍ വെറും അഞ്ചെണ്ണത്തില്‍ മാത്രമാണ് ഡുമിനിക്കു ടീമിനെ ജയത്തിലേക്കു നയിക്കാനായത്. എട്ടു മല്‍സരങ്ങളില്‍ ടീം തോല്‍വിയേറ്റുവാങ്ങി.
ഈ സീസണിനു ശേഷം ഡുമിനിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയ ഡല്‍ഹി പകരക്കാരനായി ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ സഹീര്‍ ഖാനെ നിയമിക്കുകയായിരുന്നു.

ഹര്‍ഭജന്‍ സിങ് (മുംബൈ)

ഹര്‍ഭജന്‍ സിങ് (മുംബൈ)

ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനു കീഴിലാണ് 2012ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇറങ്ങിയത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നായകസ്ഥാനം ഒഴിഞ്ഞതോടെ ഭാജിക്കു നറുക്കുവീഴുകയായിരുന്നു.
ഹര്‍ഭജന് കീഴില്‍ അത്ര മികച്ചതായിരുന്നില്ല ടീമിന്റെ പ്രകടനം. പ്ലേഓഫിലേക്കു മുന്നേറാന്‍ മുംബൈക്കായെങ്കിലും ഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു.
ഈ സീസണിനു ശേഷം ഹര്‍ഭജന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുകയും ചെയ്തു. റിക്കി പോണ്ടിങ്, രോഹിത് ശര്‍മ എന്നിവരാണ് പിന്നീടുള്ള സീസണുകളില്‍ മുംബൈയെ നയിച്ചത്.

എംഎസ് ധോണി (പൂനെ)

എംഎസ് ധോണി (പൂനെ)

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ എംഎസ് ധോണിക്കുമുണ്ട് ഒരു മോശം സീസണ്‍. 2016ല്‍ റൈസിങ് പൂനെ ജയന്റ്‌സിന്റെ ക്യാപ്റ്റനായിരുന്നപ്പോഴാണ് ധോണിക്കു തിരിച്ചടി നേരിട്ടത്. ചെന്നൈ സൂപ്പര്‍കിങ്‌സിനെ രണ്ടു സീസണുകളില്‍ വിലക്കിയതോടെയാണ് അദ്ദേഹം പൂനെയിലേക്കു ചേക്കേറിയത്. പക്ഷെ സിഎസ്‌കെയിലെ മാജിക്ക് പൂനെയില്‍ ആവര്‍ത്തിക്കാന്‍ ധോണിക്കായില്ല.
ധോണിക്കു കീഴില്‍ 14 മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് സീസണില്‍ പൂനെയ്ക്കു ജയിക്കാന്‍ സാധിച്ചത്. പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ട പൂനെ പ്ലേഓഫിലെത്താതെ പുറത്താവുകയും ചെയ്തു. ഇതോടെ ധോണിയെ മാറ്റി തൊട്ടടുത്ത സീസണില്‍ സ്റ്റീവ് സ്മിത്തിനെ പൂനെയുടെ നായകനായി നിയമിച്ചു.

ഇവരില്ലാതെ എന്ത് ഐപിഎല്‍? വിരുന്നുകാരായി വന്ന് വീട്ടുകാരായി മാറിയവര്‍... തുടര്‍ച്ചയായ 11ാം സീസണ്‍

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, May 17, 2018, 12:24 [IST]
Other articles published on May 17, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍