For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: റിഷഭിന് പകരം ഇഷാന്‍, ക്യാപ്റ്റന്‍ അക്ഷര്‍; ഒപ്പം ആര്‍ച്ചറും ഷമിയും! ഡല്‍ഹി സാധ്യതാ ടീം

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ ലേലത്തിന്റെ തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 24, 25 തീയ്യതികളിലായി ജിദ്ദയിലാണ് മെഗാ താരലേലം നടക്കുന്നത്. ഇത്തവണ വാശിയേറിയ ലേലം തന്നെയാണ് പ്രതീക്ഷിക്കുന്നത്. പല സൂപ്പര്‍ താരങ്ങളും ലേലത്തിലേക്കെത്തിയിട്ടുള്ളതിനാല്‍ ഇത്തവണ തീപാറും ലേലം തന്നെ ഉണ്ടാവാനാണ് സാധ്യത. ഇതിനോടകം തന്നെ താരങ്ങളുമായി ധാരണയിലെത്താന്‍ ടീമുകള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

ഇത്തവണ ടീമുകള്‍ നിലനിര്‍ത്തിയിട്ടുള്ള താരങ്ങളെ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി ആരെയൊക്കെയാണ് ലേലത്തില്‍ നോട്ടമിടുന്നതെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണ മെഗാ ലേലം കഴിയുമ്പോള്‍ ഡല്‍ഹിയുടെ ടീം എങ്ങനെയാവും?. റിഷഭ് പന്തിനെ ഒഴിവാക്കി എത്തുന്ന ഡല്‍ഹിക്ക് കാര്യങ്ങള്‍ പ്രയാസമാണ്. അക്ഷര്‍ പട്ടേലിനെ നായകനാക്കി മുന്നോട്ട് പോകാനാവും ഡല്‍ഹി ശ്രമിക്കുകയെന്നാണ് വിവരം. ഡല്‍ഹി പരിഗണിക്കുന്ന സാധ്യതാ ടീമിനെ അറിയാം.

ഇഷാന്‍ കിഷനെ നോട്ടമിട്ടേക്കും

ഡല്‍ഹി റിഷഭ് പന്തിനെ ഒഴിവാക്കിയപ്പോള്‍ പകരം മികച്ചൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ നോട്ടമിടുന്നുണ്ട്. ലഭിക്കുന്ന വിവരം അനുസരിച്ച് ഡല്‍ഹി നോട്ടമിടുന്നത് ഇഷാന്‍ കിഷനെയാണ്. മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ഇഷാനായി കൂടുതല്‍ തുക മുടക്കാനും ഡല്‍ഹി തയ്യാറായേക്കും. ഇഷാനൊപ്പം ഫില്‍ സാള്‍ട്ടിനെ ഓപ്പണറായി കൊണ്ടുവരാമെന്നാണ് ഡല്‍ഹിയുടെ കണക്കുകൂട്ടല്‍. ഫില്‍ സാള്‍ട്ട് കടന്നാക്രമിച്ച് കളിക്കുന്ന ബാറ്റ്‌സ്മാനാണ്.

കെകെആറിനായി കസറിയ സാള്‍ട്ടിനായി വാശിയേറിയ ലേലം പ്രതീക്ഷിക്കാം. സാള്‍ട്ടിനെ ലഭിക്കാത്ത പക്ഷം വെസ്റ്റ് ഇന്‍ഡീസിന്റെ എവിന്‍ ലൂയിസിനെ ടീമിലേക്കെത്തിക്കാനാവും ഡല്‍ഹി ശ്രമിക്കുകയെന്നാണ് വിവരം. സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസ് താരം കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ എവിന്‍ ലൂയിസിനേയും നോട്ടമിടുന്നു. ഇഷാന്‍-സാള്‍ട്ട് ഓപ്പണിങ് കൂട്ടുകെട്ട് തന്നെ പ്രതീക്ഷിക്കാം.

jorfra archery

വെങ്കടേഷ് അയ്യര്‍, എയ്ഡന്‍ മാര്‍ക്രം, ക്രുണാല്‍ പാണ്ഡ്യ

വെങ്കടേഷ് അയ്യരെ ഡല്‍ഹി നോട്ടമിടുന്നുണ്ടെന്നാണ് വിവരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മാച്ച് വിന്നറായ വെങ്കടേഷിനെ ടീം ഇത്തവണ നിലനിര്‍ത്തിയില്ലെന്നത് എടുത്തു പറയേണ്ട കാര്യമാണ്. അതുകൊണ്ടുതന്നെ താരത്തെ ടീമിലെത്തിക്കാന്‍ ഡല്‍ഹി ശ്രമം നടത്തുന്നുണ്ട്. ടോപ് ഓഡറില്‍ തിളങ്ങാന്‍ വെങ്കടേഷിന് സാധിക്കും. മധ്യനിരയില്‍ കളിപ്പിക്കാന്‍ അഭിഷേക് പോറലിനേയും ട്രിസ്റ്റന്‍ സ്റ്റബ്‌സിനേയും ഡല്‍ഹി നിലനിര്‍ത്തിയിട്ടുണ്ട്.

ഇവരോടൊപ്പം എയ്ഡന്‍ മാര്‍ക്രം, ക്രുണാല്‍ പാണ്ഡ്യ എന്നിവരേയും പരിഗണിക്കാനാണ് ഡല്‍ഹി ആലോചിക്കുന്നത്. രണ്ട് പേരും മികച്ച റെക്കോഡുള്ള താരമാണ്. ക്രുണാല്‍ പാണ്ഡ്യയും അക്ഷര്‍ പട്ടേലും സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി കളിക്കും. അക്ഷര്‍ പട്ടേലാവും ടീമിന്റെ നായകന്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരങ്ങളെ ഡല്‍ഹിക്ക് മധ്യനിര താരങ്ങളെ ആവശ്യമാണ്. പേസ് ഓള്‍റൗണ്ടറായി ഡല്‍ഹി മാര്‍ക്കസ് സ്‌റ്റോയിണിസിനേയും നോട്ടമിടുന്നുണ്ട്.

ആര്‍ച്ചര്‍, ഷമി, നടരാജന്‍

ഡല്‍ഹി പേസ് നിരയിലേക്ക് പ്രധാനമായും പരിഗണിക്കുന്നത് ജോഫ്രാ ആര്‍ച്ചറെയാണ്. അതിവേഗത്തില്‍ പന്തെറിയുന്ന ആര്‍ച്ചര്‍ ഇപ്പോള്‍ മികവ് കാട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ആര്‍ച്ചറെ പേസ് നിരയുടെ കുന്തമുനയായി ഡല്‍ഹി പരിഗണിച്ചേക്കും. ഇന്ത്യന്‍ പേസര്‍മാരായി മുഹമ്മദ് ഷമി, ടി നടരാജന്‍ എന്നിവരെയാണ് ഡല്‍ഹി പ്രധാനമായും നോട്ടമിടുന്നത്. ഷമി പരിക്കിന്റെ പിടിയിലാണെങ്കിലും കസറാന്‍ മികവുണ്ട്. ഇടം കൈയന്‍ പേസറായി ടി നടരാജനേയും ഡല്‍ഹി നോട്ടമിട്ടേക്കും.

സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവിനെ ഡല്‍ഹി ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മുകേഷ് കുമാറിനെ തിരികെ കൊണ്ടുവരാനും ഡല്‍ഹി ശ്രമിച്ചേക്കുമെന്നാണ് വിവരം. എന്തായാലും പുതിയ പരിശീലകന് കീഴില്‍ വലിയ പൊളിച്ചെഴുത്ത് ഡല്‍ഹി നടത്തിയേക്കും. 73 കോടി പേഴ്‌സിലുള്ള ഡല്‍ഹിക്ക് മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ ഈ പണം മതിയാവും.

Story first published: Wednesday, November 6, 2024, 7:42 [IST]
Other articles published on Nov 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+