IPL 2023: ഐപിഎല്ലിലെ പരിശീലകര്‍, പക്ഷെ ധോണിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്! അഞ്ച് പേര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി ലേലം വരാന്‍ പോവുകയാണ്. ഇത്തവണ ലേലത്തില്‍ പങ്കെടുക്കാന്‍ 991 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നിന്ന് പരമാവധി 87 താരങ്ങള്‍ക്കാണ് അവസരം ലഭിക്കുക. അവസാന സീസണില്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം ചൂടിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങിയ വമ്പന്മാരെല്ലാം നിരാശപ്പെടുത്തി.

ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇവര്‍ക്കെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. അതുകൊണ്ട് ലേലത്തില്‍ ആവേശം ഉയരും. എംഎസ് ധോണി കളിക്കുന്ന അവസാന ഐപിഎല്‍ സീസണായി ഇത് മാറാനുള്ള സാധ്യതയുമുള്ളതിനാല്‍ സിഎസ്‌കെ ആരാധകരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇത്തവണ ഐപിഎല്ലില്‍ പരിശീലകരായി ഉള്ളവരില്‍ ചില ധോണിക്ക് കീഴില്‍ കളിച്ചിട്ടുള്ളവരാണ്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

വസിം ജാഫര്‍

പഞ്ചാബ് കിങ്‌സിന്റെ ബാറ്റിങ് പരിശീലകനാണ് വസിം ജാഫര്‍. മുന്‍ ഇന്ത്യന്‍ ഓപ്പണറായ ജാഫര്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര റെക്കോഡുള്ള താരങ്ങളിലൊരാളാണ്. ഇടവേളക്ക് ശേഷം ഇത്തവണ പഞ്ചാബിന്റെ പരിശീലകസ്ഥാനത്തേക്ക് ജാഫര്‍ എത്തിയിരിക്കുകയാണ്. ജാഫര്‍ ഇന്ത്യക്കായി ധോണിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. 2008ല്‍ ജാഫര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തന്റെ അവസാന ടെസ്റ്റ് കളിക്കുമ്പോള്‍ ഇന്ത്യന്‍ നായകനായി ധോണിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഐപിഎല്ലില്‍ കളിക്കാരനായോ പരിശീലകനായോ ഒന്നും ഇരുവരും ഒപ്പം പ്രവര്‍ത്തിച്ചിട്ടില്ല.

ആശിഷ് നെഹ്‌റ

മുന്‍ ഇന്ത്യന്‍ ഇടം കൈയന്‍ പേസറാണ് ആശിഷ് നെഹ്‌റ. അവസാന സീസണില്‍ അരങ്ങേറ്റം കുറിച്ച ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനാണ് നെഹ്‌റ. കന്നി സീസണില്‍ത്തന്നെ ടീമിനെ കിരീടത്തിലേക്കെത്തിക്കാനും നെഹ്‌റക്കായി. എന്നാല്‍ പരിശീലകനാവുന്നതിന് മുമ്പ് ധോണിക്ക് കീഴില്‍ കളിച്ചിട്ടുള്ള താരമാണ് നെഹ്‌റ. 2011ലെ ഏകദിന ലോകകപ്പില്‍ ധോണിക്ക് കീഴിലാണ് നെഹ്‌റ കളിച്ചത്. കൂടാതെ ഐപിഎല്ലിലും ധോണിക്ക് കീഴില്‍ നെഹ്‌റ കളിച്ചിരുന്നു. നേരത്തെ ആര്‍സിബിയുടെ ബൗളിങ് പരിശീലകനായും നെഹ്‌റ പ്രവര്‍ത്തിച്ചിരുന്നു. ഇത്തവണയും നെഹ്‌റക്ക് കീഴില്‍ കപ്പടിക്കാമെന്ന പ്രതീക്ഷയിലാണ് ഗുജറാത്ത് ടൈറ്റന്‍സ്.

ഡ്വെയ്ന്‍ ബ്രാവോ

ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് പരിശീലകനാണ് ഡ്വെയ്ന്‍ ബ്രാവോ. അവസാന സീസണ്‍വരെ സിഎസ്‌കെയുടെ ഭാഗമായിരുന്നു ബ്രാവോ. എന്നാല്‍ പ്രായം തളര്‍ത്തിയതോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ബ്രാവോ സിഎസ്‌കെയുടെ ബൗളിങ് പരിശീലകനായി ചുമതലയേല്‍ക്കുകയായിരുന്നു. സിഎസ്‌കെയ്‌ക്കൊപ്പം നീണ്ട കരിയര്‍ സൃഷ്ടിച്ച താരമാണ് ബ്രാവോ. ഓള്‍റൗണ്ടറെന്ന നിലയില്‍ തകര്‍പ്പന്‍ റെക്കോഡുള്ള ബ്രാവോ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്താണ്.

സ്റ്റീഫന്‍ ഫ്‌ളമിങ്

ഐപിഎല്ലില്‍ സിഎസ്‌കെയുടെ മുഖ്യ പരിശീലകനാണ് സ്റ്റീഫന്‍ ഫ്‌ളമിങ്. മുന്‍ ന്യൂസീലന്‍ഡ് ഓപ്പണറും നായകനുമായ ഫ്‌ളമിങ് സിഎസ്‌കെയുടെ മുഖ്യ പരിശീലകനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ സിഎസ്‌കെയുടെ പരിശീലകനാവുന്നതിന് മുമ്പ് ഫ്‌ളമിങ് ധോണിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. 2008ലെ പ്രഥമ സീസണിലാണ് ഫ്‌ളമിങ് ധോണിക്ക് കീഴില്‍ കളിച്ചത്. ഇതിന് ശേഷമാണ് അദ്ദേഹം സിഎസ്‌കെയുടെ പരിശീലകനായത്. ടീം കിരീടം നേടിയപ്പോഴെല്ലാം സിഎസ്‌കെയുടെ പരിശീലകസ്ഥാനത്ത് ഫ്‌ളമിങ്ങായിരുന്നു.

മൈക്കല്‍ ഹസി

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് പരിശീലകനാണ് മുന്‍ ഓസീസ് താരം മൈക്കല്‍ ഹസി. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ലോക ക്രിക്കറ്റില്‍ ക്ലാസിക് ബാറ്റിങ്ങുകൊണ്ട് കൈയടി നേടിയ താരങ്ങളിലൊരാളാണ്. സിഎസ്‌കെ കോച്ചാവുന്നതിന് മുമ്പ് ഹസി സിഎസ്‌കെയുടെ കൡക്കാരനായിരുന്നു. 2008-2013വരെ സിഎസ്‌കെയുടെ ഭാഗമായിരുന്നു ഹസി. ധോണിക്ക് കീഴിലാണ് ഹസി കളിച്ചത്. ഇപ്പോള്‍ ധോണിക്കടക്കം ബാറ്റിങ് ഉപദേശിക്കുകയാണ് ഹസി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, December 3, 2022, 16:47 [IST]
Other articles published on Dec 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X