വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഒരൊറ്റ മല്‍സരം പോലും കളിപ്പിച്ചില്ല, എന്നാലും ഇവരെ ടീമുകള്‍ നിലനിര്‍ത്തും!

അഞ്ചു കളിക്കാരെ അറിയാം

ഐപിഎല്ലിന്റെ 15ാം സീസണില്‍ ഒരുപിടി പുതിയ താരോദയങ്ങളെ നമ്മള്‍ കണ്ടിരുന്നു. തിലക് വര്‍മ, മുകേഷ് ചൗധരി, യഷ് ദയാല്‍ തുടങ്ങിയ സര്‍പ്രൈസ് താരങ്ങളുടെ നിര തന്നെയുണ്ട്. ഭൂരിഭാഗം പേരും ഈ സീസണിലെ ഐപിഎല്ലിലൂടെ അരങ്ങേറിയവരുമാണ്. എന്നാല്‍ ടീമിന്റെ ഭാഗമായിട്ടും ഒരു മല്‍സരത്തില്‍പ്പോലും അവസരം ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്ന ചില നിര്‍ഭാഗ്യവാന്‍മാരുമുണ്ട്. ഇത്തവണ അവസരമൊന്നും ലഭിച്ചില്ലെങ്കിലും അടുത്ത സീസണിലും ഇതേ ഫ്രാഞ്ചൈസി തന്നെ ഇവരെ നിലനിര്‍ത്തിയേക്കും. ആരൊക്കെയാവും ഈ കളിക്കാരെന്നു നോക്കാം.

യഷ് ദൂല്‍

യഷ് ദൂല്‍

ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് ക്യാപ്റ്റന്‍ യഷ് ദൂല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിനൊപ്പമുണ്ടായിരുന്നു. മന്‍ദീപ് സിങ്, കെഎസ് ഭരത് തുടങ്ങിയവരെല്ലാം ഓപ്പണിങില്‍ പരാജയപ്പെട്ടപ്പോള്‍ ദൂലിനെ പരീക്ഷിക്കണമെന്ന് പലരും ഡിസിയോടു ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല.
ഡിസിയുടെ അക്കാദമിയിലൂടെ വന്ന താരം കൂടിയാണ് ദൂല്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഡല്‍ഹി ഒഴിവാക്കാന്‍ ഒരു സാധ്യതയുമില്ല. വളരെ പ്രതീക്ഷ നല്‍കുന്ന ഭാവി താരം കൂടിയാണ് ദൂല്‍. അടുത്ത സീസണില്‍ ഡിസിക്കായി താരം ഉറപ്പായും അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍

രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍

യഷ് ധൂല്‍ നയിച്ച ഇന്ത്യയുടെ അണ്ടര്‍ 19 ടീം ലോകകപ്പില്‍ ചാംപ്യന്‍മാാരായപ്പോള്‍ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു മെഗാ ലേലത്തില്‍ ഹംഗര്‍ഗേക്കറിനെ വാങ്ങിയത്. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും അവസരം ലഭിക്കാതെ തഴയപ്പെട്ടു.
വളര്‍ന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്ററാണ് ഹംഗര്‍ഗേക്കറെന്നും ഇത്രയു പെട്ടെന്നു തന്നെ പെര്‍ഫോം ചെയ്യാന്‍ ആവശ്യപ്പെടുന്നത് ശരിയല്ലെന്നുമായിരുന്നു സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി പറഞ്ഞത്. അടുത്ത സീസണില്‍ സിഎസ്‌കെയ്‌ക്കൊപ്പം താരമുണ്ടാവുമെന്ന സൂചനയാണ് ധോണി ഇതിലൂടെ നല്‍കിയത്.

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും താരത്തെ മുംബൈ ഇറക്കിയില്ല. 2021ലും അര്‍ജുന്‍ മുംബൈയുടെ ഭാഗമായിരുന്നു. അന്നും താരത്തിനു മുംബൈ അവസസരം നല്‍കിയിരുന്നില്ല. എങ്കിലും അടുത്ത സീസണിലും അര്‍ജുനെ മുംബൈ നിലനിര്‍ത്തുമെന്നു തന്നെയാണ് സൂചനകള്‍.

നൂര്‍ അഹമ്മദ്

നൂര്‍ അഹമ്മദ്

നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഈ സീസണില്‍ പരീക്ഷിക്കാതെ പോയ താരമാണ് അഫ്ഗാനിസ്താന്റെ പുതിയ സ്പിന്‍ സെന്‍സേഷന്‍ നൂര്‍ അഹമ്മദ്. ഇതാദ്യമായിട്ടാണ് താരം ഐപിഎല്ലിന്റെ ഭാഗമായത്. നാട്ടുകാരന്‍ കൂടിയായ റാഷിദ് ഖാന്‍ ജിടിയുടെ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിച്ചപ്പോള്‍ നൂറിന് പുറത്തിരിക്കേണ്ടി വരികയായിരുന്നു. എങ്കിലും ഭാവിയില്‍ സൂപ്പര്‍താരമയി മാറാനിടയുള്ള നൂറിനെ ജിടി അടുത്ത സീസണിലും നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത.

ജാസണ്‍ ബെറന്‍ഡോര്‍ഫ്

ജാസണ്‍ ബെറന്‍ഡോര്‍ഫ്

ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജാസണ്‍ ബെറന്‍ഡോര്‍ഫിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഈ സീസണില്‍ ഒരു മല്‍സരം പോലും കളിപ്പിരുന്നില്ല. നാട്ടുകാരന്‍ കൂടിയായ ജോഷ് ഹേസല്‍വുഡ് മികച്ച ബൗളിങ് കാഴ്ചവച്ചതിനാലാണ് ബെറന്‍ഡോര്‍ഫിനു അവസരം നഷ്ടമായത്.
മികച്ച ഇടംകൈന്‍ ഫാസ്റ്റ് ബൗളറായ ബെറന്‍ഡോര്‍ഫ് പവര്‍പ്ലേഓവറുകളില്‍ അപകടകാരിയാണ്. അതുകൊണ്ടു തന്നെ അടുത്ത സീസണിലും താരം ആര്‍സിബിക്കൊപ്പം തന്നെയുണ്ടായേക്കും.

Story first published: Friday, June 3, 2022, 18:13 [IST]
Other articles published on Jun 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X