വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ജഡ്ഡുവിനെ തട്ടിയെടുക്കുമോ അഹമ്മദാബാദ്? ക്യാപ്റ്റനാവാന്‍ സാധ്യതയുള്ളവരെ അറിയാം

പുതുതായെത്തിയ ടീമാണ് അഹമ്മദാബാദ്

ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കു പുതുതായി എത്തിയിരിക്കുന്ന രണ്ടു ഫ്രാഞ്ചൈസികളിലൊന്നാണ് അഹമ്മദാബാദ്. ലഖ്‌നൗവില്‍ നിന്നാണ് മറ്റൊരു ഫ്രാഞ്ചൈസി 2022ല്‍ അങ്കത്തട്ടിലിറങ്ങുന്നത്. സിവസി ക്യാപ്പിറ്റല്‍ ഗ്രൂപ്പിന്റെ കീഴിലാണ് അഹമ്മദാബാദ് ഫ്രാഞ്ചൈസിയെങ്കില്‍ ആര്‍പി സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പാണ് ലഖ്‌നൗ ടീമിന്റെ ഉടമകള്‍. ഗുജറാത്തില്‍ നിന്നും ഐപിഎല്ലിലെത്തുന്ന രണ്ടാമത്തെ ഫ്രാഞ്ചൈസി കൂടിയാണ് അഹമ്മദാബാദ്. ഗുജറാത്ത് ലയണ്‍സ് നേരത്തേ ടൂര്‍ണമെന്റില്‍ കളിച്ചിരുന്നു. 2016, 17 സീസണുകളിലായിരുന്നു ഗുജറാത്ത് ലയണ്‍സ് ഐപിഎല്ലില്‍ മാറ്റുരച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ രണ്ടു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്യപ്പോഴായിരുന്നു ഗുജറാത്ത് ലയണ്‍സ് പകരക്കാരില്‍ ഒരാളായി ഇറങ്ങിയത്. 2018ല്‍ സിഎസ്‌കെ, റോയല്‍സ് ടീമുകള്‍ തിരിച്ചെത്തിയതോടെ ഗുജറാത്ത് ലയണ്‍സിനു പിന്‍മാറേണ്ടി വരികയും ചെയ്തു.

അടുത്ത സീസണിനു മുന്നോടിയായി ഡിസംബറില്‍ മെഗാ താരലേലം നടക്കുമെന്നാണ് വിവരം. തങ്ങളുടെ ടീമിന്റെ ക്യാപ്റ്റനാക്കാന്‍ ശേഷിയുള്ള ഒരു താരത്തെ ലേലത്തില്‍ അഹമ്മദാബാദിനു കണ്ടെത്തേണ്ടതുണ്ട്. ക്യാപ്റ്റന്‍ സ്ഥാനത്തേക്കു അവര്‍ നോട്ടമിടാന്‍ സാധ്യതയുള്ള മൂന്നു പേര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

 രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുറുപ്പുചീട്ടുമായ രവീന്ദ്ര ജഡേജയാണ് അഹമ്മദാബാദ് പരിഗണിക്കാനിടയുള്ള ഒരാള്‍. ഗുജറാത്തുകാരണാണെന്നതും അദ്ദേഹത്തിനു മുന്‍തൂക്കം നല്‍കുന്നു. സിഎസ്‌കെ നിലനിര്‍ത്തിയില്ലെങ്കില്‍ അവര്‍ ജഡ്ഡുവിന് വേണ്ടി രംഗത്തിറങ്ങുമെന്നുറപ്പാണ്. എന്നാല്‍ സിഎസ്‌കെ ജഡേജയെ കൈവിടാന്‍ സാധ്യത വിരളമാണ്.
ചെന്നൈയുടെ നിര്‍ണായക താരങ്ങളിലൊരാളാണ് അദ്ദേഹം. ക്യാപ്റ്റന്‍ എംഎസ് ധോണി കഴിഞ്ഞാല്‍ നിലവില്‍ അവരുടെ നെടുംതൂണുകളിലൊന്ന് കൂടിയാണ് ജഡേജ. ഐപിഎല്ലില്‍ 200 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 2638 റണ്‍സും 127 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഫീല്‍ഡിങിലെയും മിന്നും താരമാണ് ജഡ്ഡു.
പുതിയ സീസണില്‍ ക്യാപ്റ്റനാക്കുക മാത്രമല്ല ജഡേജയെ കേന്ദ്രീകരിച്ച് ടീമിനെ പടുത്തുയര്‍ത്താനും അഹമ്മദാബാദിനു കഴിയും. ആഭ്യന്തര ക്രിക്കറ്റില്‍ സൗരാഷ്ട്രയ്ക്കു വേണ്ടിയാണ് ജഡേജ കളിക്കുന്നത്. അതുകൊണ്ടു തന്നെ ഗുജറാത്തില്‍ ആരാധകര്‍ക്കു പ്രിയങ്കരനാണ് അദ്ദേഹം.

 ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഡേവിഡ് വാര്‍ണറാണ് അഹമ്മദാബാദിന്റെ നായകനാവാന്‍ സാധ്യതയുള്ള മറ്റൊരാള്‍. വാര്‍ണറെ മെഗാ ലേലത്തിനു മുമ്പ് എസ്ആര്‍എച്ച് നിലനിര്‍ത്താന്‍ സാധ്യത വിരളമാണ്. അടുത്തിടെ സമാപിച്ച 14ാം സീസണോടെ ഫ്രാഞ്ചൈസിയും അദ്ദേഹവും തമ്മിലുള്ള ബന്ധത്തില്‍ നിന്നും വിള്ളല്‍ വീണിരുന്നു. എസ്ആര്‍എച്ചിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു സീസണിന്റെ പകുതിയില്‍ വച്ച് വാര്‍ണറെ നായകസ്ഥാനത്തു നിന്നു പുറത്താക്കിയിരുന്നു. യുഎഇയിലെ രണ്ടാംപാദത്തില്‍ മിക്ക മല്‍സരങ്ങളിലും വാണര്‍ക്കു പ്ലെയിങ് ഇലവനില്‍പ്പോലും ഇടവും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ചില കളികളില്‍ ടീമിനൊപ്പം ഡഗൗട്ടിലേക്കു പോലും വരാതിരുന്ന അദ്ദേഹം ഗാലറിയിലിരുന്നായിരുന്നു കളി കണ്ടത്. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും തന്നെ നീക്കാനുള്ള കാരണമെന്താണെന്നു തന്നെ ആരും അറിയിച്ചിട്ടില്ലെന്നു വാര്‍ണര്‍ അടുത്തിടെ തുറന്നടിക്കുകയും ചെയ്തിരുന്നു.
ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സെടുത്തിട്ടുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം. 41.59 ശരാശരിയില്‍ 139.96 സ്‌ട്രൈക്ക് റേറ്റോടെ 5449 റണ്‍സ് വാര്‍ണറുടെ പേരിലുണ്ട്. മൂന്നു തവണ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ആദ്യത്തെ താരം കൂടിയാണ് ഓസീസ് ഓപ്പണര്‍. നിലവിലെ വിദേശ കളിക്കാരില്‍ ക്യാപ്റ്റന്‍ സ്ഥാനത്തിന് ഏറ്റവും അനുയോജ്യനായ താരങ്ങളിലൊരാളാണ് വാര്‍ണര്‍. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ അഹമ്മദാബാദിന്റെ നായകസ്ഥാനത്ത് അദ്ദേഹമെത്തിയാല്‍ അദ്ഭുതപ്പെടാലില്ല.

 ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

നിലവില്‍ മുംബൈ ഇന്ത്യന്‍ലിന്റെ താരവും ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനാണ് അഹമ്മദാബാദിന്റെ നോട്ടപ്പുള്ളിയാവാന്‍ സാധ്യതയുള്ള മറ്റൊരാള്‍. പോക്കറ്റ് ഡൈനാമിറ്റെന്നറിയപ്പെടുന്ന ഇഷാനെ മുംബൈ കൈവിടുമോയെന്ന കാര്യം സംശയമാണ്. മുംബൈ നിലനിര്‍ത്തിയില്ലെങ്കില്‍ മാത്രമേ അഹമ്മദാബാദിനു പ്രതീക്ഷയ്ക്കു വകയുള്ളൂ.
നേരത്തേ അണ്ടര്‍ 19 ലോകകപ്പില്‍ റിഷഭ് പന്തുള്‍പ്പെട്ട ഇന്ത്യന്‍ ടീമിനെ നയിക്കുകയും റണ്ണറപ്പുകളാക്കുകയും ചെയ്തിട്ടുള്ള ക്യാപ്റ്റനാണ് ഇഷാന്‍. കൂടാതെ ലിസ്റ്റ് എ ക്രിക്കറ്റിലും ടി20യിലും ജാര്‍ഖണ്ഡ് ടീമിന്റെ നായകന്‍ കൂടിയാണ് അദ്ദേഹം. ടൂര്‍ണമെന്റില്‍ ഇതുവരെ 28.47 ശരാശരിയില്‍ 136.33 സ്‌ട്രൈക്ക് റേറ്റോടെ 1452 റണ്‍സാണ് താരം നേടിയിട്ടുള്ളത്.
മെഗാ ലേലത്തില്‍ ഇഷാനെയോ, ഹാര്‍ദിക് പാണ്ഡ്യയേയോ നിലനിര്‍ത്തേണ്ടത് എന്നതിലാവും മുംബൈയ്ക്കു ആശയക്കുഴപ്പം. നിലവിലെ ഫോമും പ്രായവുമെല്ലാം പരിഗണിക്കുമ്പോള്‍ ഇഷാന് മുംബൈ മുന്‍തൂക്കം നല്‍കാനാണ് സാധ്യത.

Story first published: Tuesday, October 26, 2021, 18:40 [IST]
Other articles published on Oct 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X