For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഒരു ക്യാപ്റ്റനും ആഗ്രഹിക്കാത്ത റെക്കോര്‍ഡ്, ധോണിയും ഇക്കാര്യത്തില്‍ സഞ്ജുവിന് പിന്നില്‍!

2022ലെ സീസണിലായിരുന്നു അദ്ദേഹം മറ്റൊരു ക്യാപ്റ്റനുമില്ലാത്ത നാണക്കേട് സ്വന്തം പേരില്‍ കുറിച്ചത്

SANJU SAMSON

ഐപിഎല്ലിന്റെ 16ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പം നായകന്‍ സഞ്ജു സാംസണ്‍ ചേര്‍ന്നു കഴിഞ്ഞു. തുടര്‍ച്ചയായ മൂന്നാം സീസണിലാണ് അദ്ദേഹം ടീമിനെ നയിക്കാന്‍ തയ്യാറെടുക്കുന്നത്.

2021ലായിരുന്നു സ്റ്റീവ് സ്മിത്ത് പുറത്താക്കപ്പെട്ട ഒഴിവിലേക്ക് സഞ്ജുവിനെ നായകനായ റോയല്‍സ് കൊണ്ടുവരുന്നത്. നായകനായുള്ള ആദ്യത്തെ സീസണ്‍ അദ്ദേഹത്തെ സംബന്ധിച്ച് മോശമായിരുന്നു. പ്ലേഓഫ് പോലും കാണാതെയാണ് ടീം പുറത്തായത്.

പക്ഷെ കഴിഞ്ഞ വര്‍ഷം സഞ്ജുവും റോയല്‍സും ഇതിനു പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. 2008ല്‍ ചാംപ്യന്‍മാരായതിനു ശേഷം ആദ്യമായി ഫൈനല്‍ കളിച്ചാണ് ആരാധകരെ റോയല്‍സ് ആവേശത്തിലാക്കിയത്.

കപ്പിനരികെ പക്ഷെ റോയല്‍സിനു അടിതെറ്റുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റന്‍സായിരുന്നു ഏഴു വിക്കറ്റിനു റോയല്‍സിനെ തകര്‍ത്തുവിട്ടത്. ഈ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കൂടുതല്‍ കരുത്തോടെ ആഞ്ഞടിക്കാനായിരിക്കും റോയല്‍സിന്റെ ശ്രമം.

അതേസമയം, ഐപിഎല്‍ ചരിത്രത്തില്‍ മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത ഒരു നാണക്കേടിന്റെ റെക്കോര്‍ഡ് സഞ്ജുവിന്റെ പേരിലുണ്ട്. നായകനായി രണ്ടാം സീസണില്‍ തന്നെയായിരുന്നു ഇതു അദ്ദേഹത്തെ തേടിയെത്തിയത്. വിശദമായി അറിയാം.

കൂടുതല്‍ ടോസുകള്‍ നഷ്ടമായ ക്യാപ്റ്റന്‍

കൂടുതല്‍ ടോസുകള്‍ നഷ്ടമായ ക്യാപ്റ്റന്‍

ഐപിഎല്ലിന്റെ ഒരു സീസണില്‍ ഏറ്റവുമധികം ടോസുകള്‍ നഷ്ടപ്പെടുത്തിയ ക്യാപ്റ്റനെന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് സഞ്ജു സാംസണിന്റെ പേരിലുള്ളത്.

ടീമിനെ ഫൈനല്‍ വരെയെത്തിച്ച കഴിഞ്ഞ സീസണില്‍ തന്നെയായിരുന്നു ഇതേ തിരിച്ചടിയും അദ്ദേഹത്തിനുണ്ടായത്.

ആദ്യത്തെ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരത്തിലായിരുന്നു സഞ്ജു മറ്റൊരു ക്യാപ്റ്റനുമില്ലാത്ത മോശം റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്.

ഈ കളിയില്‍ ടോസ് അദ്ദേഹം കൈവിട്ടിരുന്നു. സീസണില്‍ സഞ്ജുവിന് നഷ്ടമായ 13ാമത്തെ ടോസ് കൂടിയായിരുന്നു ഇതെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം.

Also Read: IPL 2023: എന്തൊരടി, വിഷ്ണുവിന്റെ ബാറ്റിങ് കണ്ട് എല്ലാവരും ഞെട്ടി! വൈറലായി വീഡിയോ

ധോണിയെ കടത്തിവെട്ടി

ധോണിയെ കടത്തിവെട്ടി

കഴിഞ്ഞ സീസണ്‍ വരെ ഒരു എഡിഷനില്‍ ഏറ്റവുമധികം ടോസുകള്‍ കൈവിട്ട ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിക്ക് അവകാശപ്പെട്ടതായിരുന്നു.

2012ലെ സീസണിലായുന്നു 12 ടോസുകള്‍ നഷ്ടപ്പെടുത്തി അദ്ദേഹം റെക്കോര്‍ഡിട്ടത്. നിര്‍ഭാഗ്യവാന്‍മാരായ ക്യാപ്റ്റന്‍മാരുടെ ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനവും ധോണിക്കു തന്നെ.

2008ലെ പ്രഥമ സീസണില്‍ അദ്ദേഹം 11 ടോസുകള്‍ തെറ്റായി വിളിച്ചിരുന്നു. സ്വന്തം റെക്കോര്‍ഡ് തന്നെയായിരുന്നു 2012ല്‍ ധോണി മെച്ചപ്പെടുത്തിയത്.

ധോണിക്കൊപ്പം മൂന്നാംസ്ഥാനം വിരാട് കോലിയും പങ്കിടന്നുണ്ട്. 2013ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപറ്റനായിരിക്കെ അദ്ദേഹം പാഴാക്കിയത് 11 ടോസുകളായിരുന്നു.

Also Read: IPL 2023: ബൗളര്‍മാരെ തല്ലിയൊതുക്കും! ഇവരെ പേടിക്കണം, എസ്ആര്‍എച്ചിലെ വെടിക്കെട്ടുകാര്‍

റോയല്‍സിന്റെ കന്നിയങ്കം

റോയല്‍സിന്റെ കന്നിയങ്കം

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ പോരാട്ടം ഏപ്രില്‍ രണ്ടിന് മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ്. വൈകീട്ട് 3.30 മുതല്‍ ഹൈദരാബാദിലാണ് ഈ മല്‍സരം.

ഫൈനല്‍ സ്‌ക്വാഡ്-

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ദേവദത്ത് പടിക്കല്‍, ജോ റൂട്ട്, ഷിംറോണ്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, ജേസണ്‍ ഹോള്‍ഡര്‍, ഡോണോവന്‍ ഫെരേര (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍, ട്രെന്റ് ബോള്‍ട്ട്, ഒബേദ് മക്കോയ്, നവദീപ് സൈനി, കുല്‍ദീപ് സെന്‍, കുല്‍ദിപ് യാദവ്, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, കെസി കരിയപ്പ, കുനാല്‍ റാത്തോഡ്, ആദം സാപ, കെഎം ആസിഫ്, മുരുകന്‍ അശ്വിന്‍, ആകാശ് വസിഷ്ട്, പിഎ അബ്ദുള്‍ ബാസിത്.

Story first published: Wednesday, March 22, 2023, 11:37 [IST]
Other articles published on Mar 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+