IPL 2023: ബൗളര്‍മാരെ തല്ലിയൊതുക്കും! ഇവരെ പേടിക്കണം, എസ്ആര്‍എച്ചിലെ വെടിക്കെട്ടുകാര്‍

ഐപിഎല്ലില്‍ പുതിയ ക്യാപ്റ്റനു കീഴില്‍ പുത്തന്‍ പ്രതീക്ഷകളോടെയായിരിക്കും മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വരാനിരിക്കുന്ന സീസണില്‍ ഇറങ്ങുക. സൗത്താഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റര്‍ എയ്ഡന്‍ മര്‍ക്രാമാണ് ഓറഞ്ച് ആര്‍മിയെ ഇത്തവണ നയിക്കുക.
കഴിഞ്ഞ തവണത്തെ നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ഇത്തവണ ടീമില്‍പ്പോലുമില്ല. മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെയും 2021ലെ സീസണിനു ശേഷം അവര്‍ കൈവിട്ടിരുന്നു.
കഴിഞ്ഞ രണ്ടു തവണയും ഐപിഎല്ലിന്റെ പ്ലേഓഫ് പോലും കാണാനാവാതെയാണ് ഹൈദരാബാദ് പുറത്തായത്. ഇത്തവണയും അത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ അവര്‍ ശ്രമിക്കുമെന്നുറപ്പാണ്.
കഴിഞ്ഞ സീസണില്‍ വില്ല്യംസണിനു കീഴില്‍ ഗംഭീരമായി തുടങ്ങിയ ഹൈദരാബാദിനു പിന്നീട് ചുവട് പിഴയ്ക്കുകയായിരുന്നു. തുടര്‍ പരാജയങ്ങള്‍ അവര്‍ക്കു വിനയായി. ഒടുവില്‍ എട്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വരികയും ചെയ്തു.
ഈ സീസസണിനു മുമ്പുള്ള ലേലത്തില്‍ പഴ്‌സില്‍ ഒരുപാട് തുകയുമായിട്ടായിരുന്നു ഹൈദരാബാദ് ഇറങ്ങിയത്. മികച്ച ചില കളിക്കാരെ ടീമിലേക്കു കൊണ്ടുവരാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്തു.
പുതിയ സീസണില്‍ ഹൈദരാബാദ് നിരയില്‍ ഏറ്റവുമധികം നാശം വിതയ്ക്കാന്‍ ശേഷിയുള്ള ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

രാഹുല്‍ ത്രിപാഠി
ഇന്ത്യക്കു വേണ്ടി അടുത്തിടെ അരങ്ങേറിയ വെടിക്കെട്ട് ടോപ് ഓര്‍ഡര്‍ ബാറ്റര്‍ രാഹുല്‍ ത്രിപാഠിയാണ് ഇവരില്‍ ഒരാള്‍. നേരത്തേ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിലും പിന്നീട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലും കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം.
പക്ഷെ ഒരൊറ്റ സീസണ്‍ കൊണ്ട് ഹൈദരാബാദില്‍ ത്രിപാഠി താരപദവിയിലേക്കുയരുകയായിരുന്നു. കഴിഞ്ഞ സീസണില്‍ മൂന്നു ഫിഫ്റ്റികളടക്കം 413 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. 157 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണിത്.
ഈ പ്രകടനവും സ്‌ട്രൈക്ക് റേറ്റുമാണ് ത്രിപാഠിയെ ഇന്ത്യന്‍ ടി20 ടീമിലുമെത്തിച്ചത്. വിരാട് കോലിക്കു വിശ്രമം അനുവദിക്കപ്പെട്ടപ്പോള്‍ മൂന്നാം നമ്പറില്‍ അദ്ദേഹത്തിനു അരങ്ങേറാന്‍ അവസരം ലഭിക്കുകയും ചെയ്തു.
ഇന്ത്യക്കു വേണ്ടി അഞ്ചു ടി20കളിലാണ് ത്രിപാഠി ഇതുവരെ കളിച്ചിട്ടുള്ളത്. ശ്രീലങ്കയ്‌ക്കെതിരേ 16 ബോളില്‍ 35 റണ്‍സ്, ന്യൂസിലാന്‍ഡിനെതിരേ 22 ബോളില്‍ 44 റണ്‍സ് എന്നീ പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
Also Read: IND vs AUS: ശ്രേയസിനു പകരം സഞ്ജു വേണ്ട! പകരം അവന്‍ മതി, എല്ലാം കളിച്ചത് രോഹിത്

ഗ്ലെന്‍ ഫിലിപ്‌സ്
ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ബാറ്റര്‍ ഗ്ലെന്‍ ഫിലിപ്‌സാണ് സണ്‍റൈസേഴ്‌സ് ഹൈദാരാബാദിലെ മറ്റൊരു തീപ്പൊരി താരം. കഴിഞ്ഞ സീസണില്‍ ഒരു മല്‍സരം പോലും കളിപ്പാതെ അദ്ദേഹത്തെ ഹൈദരാബാദ് ബെഞ്ചിലിരുത്തുകയായിരുന്നു.
സീസണിനു ശേഷം നിലനിര്‍ത്തിയ ഫിലിപ്‌സിനു ഇത്തവണ അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടി20യിലെ വളരെ അപകടകാരിയായ ബാറ്ററാണ് ഫിലിപ്‌സ്.
കഴിഞ്ഞ വര്‍ഷ നടന്ന ടി20 ലോകകപ്പില്‍ അദ്ദേഹം ശ്രദ്ധേയായ പ്രകടനം കാഴ്ചവച്ചിരുന്നു. 40 ശരാശരിയില്‍, 158 സ്‌ട്രൈക്ക് റേറ്റോടെ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഫിലപ്‌സ് നേടിയിരുന്നു.
Also Read: IND vs AUS: സഞ്ജുവിനെ ഇന്ത്യക്കു വേണം, ഏകദിനത്തില്‍ ഒഴിവാക്കിയതിന് ഒരു കാരണം മാത്രം!

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫുള്‍ സ്‌ക്വാഡ്
എയ്ഡന്‍ മര്‍ക്രാം (ക്യാപ്റ്റന്‍), രാഹുല്‍ ത്രിപാഠി, അഭിഷേക് ശര്‍മ, ഗ്ലെന്‍ ഫിലിപ്സ്, ഹാരി ബ്രൂക്ക്, മായങ്ക് അഗര്‍വാള്‍, ഹെന്റിച്ച് ക്ലാസെന്‍, ആദില്‍ റഷീദ്, മായങ്ക് മാര്‍ക്കണ്ഡെ, വിവ്രാന്ത് ശര്‍മ്മ, സമര്‍ത് വ്യാസ്, സന്‍വീര്‍ സിംഗ്, ഉപേന്ദ്ര സിംഗ് യാദവ്, മായങ്ക് ദാഗര്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്കീല്‍ ഹൊസൈന്‍, അന്‍മോല്‍പ്രീത് സിംഗ്, അബ്ദുള്‍ സമദ്, ഉമ്രാന്‍ മാലിക്, വാഷിംഗ്ടണ്‍ സുന്ദര്‍, കാര്‍ത്തിക് ത്യാഗി, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, മാര്‍ക്കോ യാന്‍സെന്‍, ഫസല്‍ഹഖ് ഫാറൂഖി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications