Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സഞ്ജുവിനെ ഇന്ത്യക്കു വേണം, ഏകദിനത്തില്‍ ഒഴിവാക്കിയതിന് ഒരു കാരണം മാത്രം!

SANJU SAMSON

ശ്രേയസ് അയ്യരുടെ പകരക്കാരനായി ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന ഏകദിന പരമ്പരയിലേക്കു സഞ്ജു സാംസണിനെ പരിഗണിക്കാതിരുന്നിന്റെ യഥാര്‍ഥ കാരണം പുറത്ത്. പരിക്കില്‍ നിന്നും മോചിതനായ തിരിച്ചെത്തിയിട്ടും സഞ്ജുവിനെ ഏകദിന ടീമിലേക്കു തിരിച്ചുവിളിക്കാതിരുന്നത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നു ബിസിസിഐയ്ക്കും സെലക്ഷന്‍ കമ്മിറ്റിക്കമെതിരേ രൂക്ഷ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന പുതിയ റിപ്പോര്‍ട്ട് പ്രകാരം സഞ്ജുവിനെ സെലക്ടര്‍മാര്‍ മനപ്പൂര്‍വ്വം തഴഞ്ഞതല്ലെന്നാണ് വ്യക്തമായിരിക്കുന്നത്. താരത്തിന്റെ ഭാവിയെ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും വൈകതെ തന്നെ സഞ്ജുവിനെ ടീമില്‍ കാണാന്‍ സാധിക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ വര്‍ഷം ഒരു മല്‍സരം മാത്രമാണ് സഞ്ജുവിന് കളിക്കാനായ്. ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതരേ നാട്ടില്‍ നടന്ന ആദ്യ ടി20യിലായിരുന്നു ഇത്. എന്നാല്‍ ഈ കളിക്കിടെ അപ്രതീക്ഷിതമായെത്തിയ പരിക്ക് താരത്തിനു തിരിച്ചടിയായി. ഫീല്‍ഡിങിനിടെയായിരുന്നു കാലില്‍ പരിക്കുപറ്റിയത്. തുടര്‍ന്ന് പരമ്പരയില്‍ നിന്നും പിന്‍മാറിയ സഞ്ജുവിന് അതിനു ശേഷം ന്യൂസിലാന്‍ഡിനെതിരേ നടന്ന ടി20 പരമ്പരയും നഷ്ടമായിരുന്നു.

സഞ്ജു എന്‍സിഎയില്‍

സഞ്ജു എന്‍സിഎയില്‍

സഞ്ജു സാംസണ്‍ ഇപ്പോഴും പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനായിട്ടില്ലെന്നും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) തന്നെയാണുള്ളതെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

പരിക്കില്‍ നിന്നും മോചിതനാനാവാനുള്ള ശ്രമം സഞ്ജു ഇപ്പോഴും തുടരുകയാണ്. ഓസ്‌ട്രേലിയയുമായുള്ള ആദ്യ ഏകദിനത്തിന് അദ്ദേഹത്തിന്റെ സേവനം ലഭ്യമായിരുന്നില്ല. ശ്രേയസ് അയ്യര്‍ക്കു പകരം സഞ്ജുവിനെ ടീമിലെടുക്കണമോയെന്നു സെലക്ടര്‍മാര്‍ തീരുമാനിക്കും.

പക്ഷെ കടുപ്പമേറിയ ഷെഡ്യൂള്‍ പരിഗണിക്കുമ്പോള്‍ രണ്ടാം ഏകദിനത്തിന് മുമ്പ് അദ്ദേഹം ഫിറ്റാവുമോയെന്ന കാര്യം സംശയമാണെന്നും ഒഫീഷ്യല്‍ അറിയിച്ചു.

Also Read: IPL 2023: ഇവര്‍ ഫ്ളോപ്പെങ്കില്‍ റോയല്‍സ് കപ്പ് മറന്നേക്കൂ! വിധി തീരുമാനിക്കുക നാല് പേര്‍

ധൃതി പിടിക്കില്ല

ധൃതി പിടിക്കില്ല

സഞ്ജു സാംസണിനെ ധൃതി പിടിച്ച് കളിക്കളത്തിലേക്കു തിരികെ കൊണ്ടു വരേണ്ടെന്ന തീരുമാനത്തിലാണ് ബിസിസിഐ. അതു പരിക്ക് കൂടുതല്‍ ഗുരുതരമാവാനും മല്‍സരരംഗത്തു നിന്നും വീണ്ടും മാറി നില്‍ക്കാനും ഇടയാക്കിയേക്കും.

കഴിഞ്ഞ ആറു മാസത്തിനിടെ ജസ്പ്രീത് ബുംറ, ദീപക് ചാഹര്‍ എന്നിവരെ ധൃതി പിടിച്ച് ടീമിലേക്കു തിരികെ കൊണ്ടുവന്നത് വന്‍ തിരിച്ചടിയായിരുന്നു. പരിക്ക് മൂര്‍ച്ഛിക്കുകയും ഇതു കൂടുതല്‍ കാലം ഇവരെ പുറത്ത് ഇരുത്തുകയും ചെയ്തിരുന്നു.

സഞ്ജുവിന്റെ കാര്യത്തിലും അത്തരമൊരു റിസ്‌ക്ക് ഏറ്റെടുക്കാന്‍ ബിസിസിഐ ആഗ്രഹിക്കുന്നില്ല. അതിനാലാണ് ശ്രേയസ് അയ്യര്‍ക്കു പകരം അദ്ദേഹം ടീമിലെടുക്കാതിരുന്നത്.

Also Read: IPL 2023: ഇവര്‍ ഫ്ളോപ്പെങ്കില്‍ റോയല്‍സ് കപ്പ് മറന്നേക്കൂ! വിധി തീരുമാനിക്കുക നാല് പേര്‍

ഐപിഎല്ലില്‍ കളിക്കും

ഐപിഎല്ലില്‍ കളിക്കും

പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനായിട്ടില്ലെങ്കിലും ഐപിഎല്ലിനു മുമ്പ് സഞ്ജു സാംസണ്‍ പൂര്‍ണ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.

കഴിഞ്ഞ സീസണില്‍ സഞ്ജുിവിനു കീഴില്‍ ടീം ഫൈനലില്‍ കളിച്ചിരുന്നു. 2008ലെ കന്നി സീസണില്‍ ചാംപ്യന്‍മാരായതിനു ശേഷം റോയല്‍സിന്റെ ആദ്യത്തെ ഫൈനല്‍ കൂടിയായിരുന്നു ഇത്.

പൂര്‍ണ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്താന്‍ സഞ്ജു വൈകിയാല്‍ വരാനിരിക്കുന്ന സീസണില്‍ റോയല്‍സിനു പുതിയ നായകനെ തിരയേണ്ടി വരും. ഇംഗ്ലണ്ടിനെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ക്കായിരിക്കും താല്‍ക്കാലിക നായകനായി നറുക്കുവീണേക്കുക.

മാര്‍ച്ച് നാലിനു വൈകീട്ട് 3.30ന് മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ് റോയസിന്റെ ആദ്യമല്‍സരം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് മല്‍സരത്തിനു വേദിയാവുക.

Story first published: Friday, March 17, 2023, 16:55 [IST]
Other articles published on Mar 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+