IPL 2023: ഇവര്‍ ഫ്ളോപ്പെങ്കില്‍ റോയല്‍സ് കപ്പ് മറന്നേക്കൂ! വിധി തീരുമാനിക്കുക നാല് പേര്‍

ഐപിഎല്ലിന്റെ 16ാം സീസണില്‍ കിരീടസാധ്യതയില്‍ മുന്‍നിരയിലുള്ള ടീമുകളിലൊന്നാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. 2008ലെ പ്രഥമ സീസണീല്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ക്യാപ്റ്റന്‍സിയില്‍ കപ്പുയര്‍ത്തിയ ശേഷം ഒരിക്കല്‍പ്പോലും ചാംപ്യന്‍മാരാവാന്‍ റോയല്‍സിനു ഭാഗ്യമുണ്ടായിട്ടില്ല.
14 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ തവണ റോയല്‍സ് തങ്ങളുടെ ആദ്യത്തെ ഫൈനല്‍ കളിച്ചത്. വോണിനു ശേഷം ടീമിനെ കലാശക്കളിയിലേക്കു നയിക്കാനുള്ള ഭാഗ്യം ലഭിച്ചത് സഞ്ജുവിനായിരുന്നു. പക്ഷെ കൈയെത്തുംദൂരത്ത് കിരീടം കൈവിടേണ്ടിവന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സാണ് റോയല്‍സില്‍ നിന്നും കിരീടം തട്ടിയകറ്റിയത്.
കഴിഞ്ഞ തവണ മിന്നുന്ന പ്രകടനം നടത്തിയ അതേ സംഘത്തെ തന്നെ ഇത്തവണയും റോയല്‍സ് നിലനിര്‍ത്തിയിട്ടുണ്ട്. മാത്രമല്ല ലേലത്തില്‍ പുതുതായി ചിലരെ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. പുതിയ സീസണില്‍ ചില താരങ്ങളായിരിക്കും റോയല്‍സിന്റെ വിധി തീരുമാനിക്കുക. അവരുടെ ഗെയിം ചേഞ്ചര്‍മാരാവാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയാവുമെന്നു പരിശോധിക്കാം.

സഞ്ജു സാംസണ്‍
നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണായിരിക്കും രാജസ്ഥാന്‍ റോയല്‍സിന്റെ തുറുപ്പുചീട്ടുതളില്‍ ഒരാള്‍. ബാറ്റ് കൊണ്ട് സഞ്ജു കസറിയാല്‍ റോയല്‍സിനു കാര്യങ്ങള്‍ എളുപ്പമാവും. തന്റേതായ ദിവസം തനിച്ച് കളി ജയിപ്പിക്കാന്‍ കഴിവുള്ള മാച്ച് വിന്നറാണ് അദ്ദേഹം.
കഴിഞ്ഞ തവണ ടീമിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ സഞ്ജു നിര്‍ണായക പങ്കുവഹിച്ചിരുന്നു. 145.79 സ്‌ട്രൈക്ക് റേറ്റില്‍ 458 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. ഇത്തവണ കൂടുതല്‍ മികച്ച പ്രകടനമായിരിക്കും റോയല്‍സിനൊപ്പം സഞ്ജു ലക്ഷ്യമിടുന്നത്.

ട്രെന്റ് ബോള്‍ട്ട്
ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ ട്രെന്റ് ബോള്‍ട്ടായിരിക്കും രാജസ്ഥാന്‍ റോയല്‍സ് പേസ് ബൗളിങിന്റെ കുന്തമുന. പവര്‍പ്ലേയില്‍ വിക്കറ്റെടുക്കാനുള്ള താരത്തിന്റെ കഴിവ് ടീമിനു മുതല്‍ക്കൂട്ടാവും. ഡെത്ത് ഓവറുകളില്‍ അത്ര കേമനെങ്കിലും ന്യൂബോള്‍ കൊണ്ട് മാജിക്ക് സൃഷ്ടിക്കാന്‍ ഇടംകൈയന്‍ പേസര്‍ക്കു സാധിക്കും.
കഴിഞ്ഞ തവണയാണ് ബോള്‍ട്ട് റോയല്‍സ് ടീമിന്റെ ഭാഗമായത്. 16 വിക്കറ്റുകളുമായി കന്നി സീസണില്‍ തന്നെ കിവി പേസര്‍ വരവറിയിരിക്കുകയും ചെയ്തു. എട്ടിനു താഴെ ഇക്കോണമി റേറ്റിലായിരുന്നു ഇത്. ഈ സീസണിലും ബോള്‍ട്ടില്‍ നിന്നും സമാനമായ പ്രകടനമുണ്ടായാല്‍ റോയല്‍സിന്റെ സാധ്യതകള്‍ വര്‍ധിക്കും.
Also Read: IPL 2023: രണ്ടു പേര്‍ വിചാരിച്ചാല്‍ മുംബൈ ജയിക്കും! വമ്പന്‍ പ്രവചനവുമായി ഗവാസ്‌കര്‍

ജോസ് ബട്‌ലര്‍
ഓപ്പണറും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലറാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റൊരു ഗെയിം ചേഞ്ചര്‍. കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു ഇംഗ്ലണ്ട് നായകന്‍ കൂടിയായ അദ്ദേഹം കഴിഞ്ഞ തവണ നടത്തിയത്. നാലു വീതം സെഞ്ച്വറികളും ഫിഫ്റ്റികളുമടക്കം ബട്‌ലര്‍ 579 റണ്‍സ് വാരിക്കൂട്ടിയിരുന്നു.
ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും അദ്ദേഹത്തിനായിരുന്നു. കഴിഞ്ഞ തവണ ഫൈനല്‍ കളിച്ചതില്‍ റോയല്‍സ് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നതും ബട്‌ലറോടാണ്.
Also Read: ധോണിയുടെ ധൈര്യം സമ്മതിക്കണം! ഈ തീരുമാനം മറ്റാര് എടുക്കും? അറിയാം

യുസേന്ദ്ര ചാഹല്‍
ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ നാലാമത്തെ ഗെയിം ചേഞ്ചര്‍. ഇന്ത്യന്‍ കുപ്പായത്തില്‍ ഇപ്പോള്‍ അത്ര മികച്ച ഫോമില്‍ അല്ലെങ്കിലും അദ്ദേഹത്തെ എഴുതിത്തള്ളാന്‍ കഴിയില്ല. ഇന്ത്യന്‍ പിച്ചുകളില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള ലെഗ് സ്പിന്നറാണ് ചാഹല്‍.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഒഴിവാക്കിയതോടെ കഴിഞ്ഞ സീസണിലാണ് അദ്ദേഹം റോയല്‍സിന്റെ കൂടാരത്തിലേക്കു വന്നത്. സ്പിന്‍ ബൗളിങില്‍ ടീമിന്റെ തുറുപ്പൂചീട്ടായി ചാഹല്‍ മാറുകയും ചെയ്തു.
17 മല്‍സരങ്ങളില്‍ നിന്നും 27 വിക്കറ്റുകളുമായി സീസണിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications