Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: രണ്ടു പേര്‍ വിചാരിച്ചാല്‍ മുംബൈ ജയിക്കും! വമ്പന്‍ പ്രവചനവുമായി ഗവാസ്‌കര്‍

SUNIL GAVASKAR

ഐപിഎല്ലിന്റെ 16ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ മാച്ച് വിന്നര്‍മാരെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. രണ്ടു പേരായിരിക്കും മുംബൈയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍.

ആറാം കിരീടം തേടിയാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ മുംബൈ പുതിയ സീസണില്‍ ഇറങ്ങുക. 2020ലായിരുന്നു മുംബൈയുടെ അവസാനത്തെ കിരീടവിജയം. കഴിഞ്ഞ സീസണില്‍ ദയനീയ പ്രകടനായിരുന്നു മുംബൈയുടേത്. 10 ടീമുകളുടെ ലീഗില്‍ അവസാന സ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്. മികച്ച കളിക്കാരുടെ അഭാവം കഴിഞ്ഞ തവണ മുംബൈയ്ക്കു തിരിച്ചടിയായിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ മികച്ച തയ്യാറെടുപ്പോടെയാണ് അവരുടെ വരവ്. ലേലത്തില്‍ ചില മികച്ച താരങ്ങളെ സ്വന്തമാക്കാന്‍ മുംബൈയ്ക്കായിരുന്നു.

മുംബൈ ഗെയിം ചേഞ്ചര്‍മാര്‍

മുംബൈ ഗെയിം ചേഞ്ചര്‍മാര്‍

മുംബൈ ഇന്ത്യന്‍സിന്റെ ഗെയിം ചേഞ്ചര്‍മാര്‍ രണ്ടു പേര്‍ ആയിരിക്കുമെന്നാണ് സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടിയത്. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റര്‍ ടിം ഡേവിഡ്, ഓസീസ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവരെയാണ് അദ്ദേഹം മാച്ച് വിന്നര്‍മാരായി തിരഞ്ഞെടുത്തത്.

ടിം ഡേവിഡ് മുംബൈയുടെ മാച്ച് വിന്നര്‍മാരില്‍ ഒരാള്‍ ഡേവിഡായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കുറച്ച് ഓവറുകള്‍ കൊണ്ടു തന്നെ മല്‍സരഗതി മാറ്റാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹമെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

Also Read: ആറു ബോളില്‍ സഞ്ജു ആറു സിക്‌സടിച്ചു! ശ്രീയുടെ 'തള്ള്', അതില്‍ ദ്രാവിഡ് വീണു

ഗ്രീന്‍ നിര്‍ണായക താരം

ഗ്രീന്‍ നിര്‍ണായക താരം

പുതുതായി മുംബൈ ഇന്ത്യന്‍സിലേക്കു വന്ന സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ടീമിലെ നിര്‍ണായക താരമായി മാറുമെന്നു സുനില്‍ ഗവാസ്‌കര്‍ വിലയിരുത്തി.ബാറ്റും ബോളും കൊണ്ട് മല്‍സരത്തില്‍ വലിയ വ്യത്യാസമുണ്ടാക്കാന്‍ കാമറൂണ്‍ ഗ്രീനിനു കഴിയും.

മൂന്നാം നമ്പറില്‍ വരെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. കാരണം ഓസ്‌ട്രേലിയക്കുവേണ്ടി നേരത്തേ ഓപ്പണറായി കളിച്ചപ്പോള്‍ വളരെ വേഗത്തില്‍ ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഗ്രീനിനു സാധിച്ചിരുന്നതായും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ടി20 പരമ്പരയില്‍ മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും താരം ഫിഫ്റ്റി നേടിയിരുന്നു.

Also Read: WTC: സെലക്ടര്‍മാര്‍ക്ക് എന്നു ബുദ്ധി വയ്ക്കും? ഫൈനലില്‍ സഞ്ജു വിക്കറ്റ് കാക്കണം! കാരണങ്ങള്‍

വിദേശ കളിക്കാര്‍

വിദേശ കളിക്കാര്‍

മുംബൈ ഇന്ത്യന്‍സിന്റെ പ്ലെയിങ് ഇലവനിലെ നാലു വിദേശ കളിക്കാര്‍ ആരൊക്കെ ആയിരിക്കണമെന്നും സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. മുംബൈയുടെ ഇലവനില്‍ വേണ്ട നാലു വിദേശികള്‍ ഒരാള്‍ വന്‍ തുകയ്ക്കു ടീമിലേക്കു കൊണ്ടുവന്ന കാമറൂണ്‍ ഗ്രീന്‍, മറ്റൊരു വലിയ സൈനിങ് ജോഫ്ര ആര്‍ച്ചര്‍, ടിം ഡേവിഡ് എന്നിവരാവണം.

നാലാമത്തെയാള്‍ എതിരാളികളുടെ ഫോമിനെ ആശ്രയിച്ചിരിക്കും. ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവരില്‍ ഒരാളാവണം നാലാമത്തെയാളെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

ആര്‍ച്ചറുടെ ഫിറ്റ്‌നസ് മുംബൈയ്ക്കു ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പരിക്കേറ്റ് ദീര്‍ഘകാലം ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്ന അദ്ദേഹം കഴിഞ്ഞ സൗത്താഫ്രിക്ക 20 ലീഗിലൂടെയാണ് തിരിച്ചെത്തിയത്.

Story first published: Wednesday, March 15, 2023, 17:15 [IST]
Other articles published on Mar 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+