Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: സെലക്ടര്‍മാര്‍ക്ക് എന്നു ബുദ്ധി വയ്ക്കും? ഫൈനലില്‍ സഞ്ജു വിക്കറ്റ് കാക്കണം! കാരണങ്ങള്‍

SANJU SAMSON

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടിയെങ്കിലും ചില ചോദ്യങ്ങള്‍ക്കു ഇന്ത്യക്കു എത്രയും പെട്ടെന്നു ഉത്തരം കണ്ടെത്തിയേ തീരൂ. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം വിക്കറ്റ് കീപ്പറുടെ കാര്യത്തിലാണ്. റിഷഭ് പന്തിനു പകരം കെഎസ് ഭരതിനെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ പരീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ബാറ്റിങില്‍ തിളങ്ങാനായില്ലെന്നു മാത്രമല്ല വിക്കറ്റ് കീപ്പിങിലും പ്രകടനം ശരാശരിയിലൊതുങ്ങി. ചില സിംപിള്‍ ക്യാച്ചുകള്‍ പോലും താരം കൈവിട്ടത് ഗൗരവത്തോടെ കാണേണ്ട കാര്യമാണ്.

ഓസ്‌ട്രേലിയയുമായുള്ള ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇത്തരം അബദ്ധങ്ങളൊന്നും അംഗീകരിക്കാന്‍ കഴിയില്ല. മാത്രമല്ല ഇവയ്ക്കു വലിയ വിലയും ടീമിനു നല്‍കേണ്ടി വന്നേക്കും. ഫൈനല്‍ പോലെയൊരു വലിയ പോരാട്ടത്തില്‍ ഭരതിനെ എന്തു ധൈര്യത്തിലാണ് ഇന്ത്യക്കു കളിപ്പിക്കാന്‍ സാധിക്കുക?

ഭരത് അല്ലെങ്കില്‍ ടെസ്റ്റിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ്. വിക്കറ്റ് കീപ്പിങില്‍ മോശക്കാരനല്ലെങ്കിലും ബാറ്റിങില്‍ ഇപ്പോഴത്തെ ഫോം ശുഭസൂചകമല്ല. ഭരതും ഇഷാനുമല്ലെങ്കില്‍ പിന്നെയാര്? ഇതിനുള്ള ഉത്തരം സഞ്ജു സാംസണ്‍ എന്നായിരിക്കും. എല്ലാം തികഞ്ഞ ഒരു കംപ്ലീറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് അദ്ദേഹം. പക്ഷെ സെലക്ടര്‍മാരും ബിസിസിഐയുമെല്ലാം മുന്‍ വൈരാഗ്യം ഉള്ളതുപോലെയാണ് താരത്തോടു പെരുമാറുന്നത്. എന്തു സംഭവിച്ചാലും ടീമില്‍ എടുക്കില്ലെന്ന നിലപാടാണ് അവരുടേത്. ഫൈനലില്‍ ഇന്ത്യക്കായി കളിക്കാന്‍ മറ്റാരേക്കാളും അര്‍ഹത സഞ്ജുവിനാണ്. ഇതിന്റെ കാരണങ്ങള്‍ നോക്കാം.

സഞ്ജുവിനേക്കാള്‍ നല്ല ഓപ്ഷനില്ല

സഞ്ജുവിനേക്കാള്‍ നല്ല ഓപ്ഷനില്ല

നിലവില്‍ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു വിക്കറ്റ് കീപ്പറുടെ റോളിലേക്കു മൂന്നു ഓപ്ഷനുകളാണ് ഇന്ത്യ പരിഗണിക്കുന്നത്. ആദ്യത്തെയാള്‍ കെഎസ് ഭരതാണ്. രണ്ടാമന്‍ ഇഷാന്‍ കിഷനും മൂന്നാമന്‍ മുന്‍ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലുമാണ്.

പക്ഷെ ഭരതിന്റെ പ്രകടനം എത്രത്തോളമാണെന്നു കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ നമ്മള്‍ കണ്ടതാണ്. വിക്കറ്റ് കീപ്പിങിലും ബാറ്റിങിലും താരത്തെ പൂര്‍ണമായി വിശ്വസിക്കാന്‍ ഇന്ത്യക്കു കഴിയില്ല. ഇഷാന്റെ കാര്യമെടുത്താല്‍ വിക്കറ്റ് കീപ്പിങില്‍ ശരാശരി താരമാണ്, ബാറ്റിങില്‍ ഇപ്പോള്‍ ദയനീയ ഫോമിലുമാണ്.

രാഹുലാവട്ടെ ഒരു അംഗീകൃത വിക്കറ്റ് കീപ്പര്‍ ബാറ്ററല്ല. അതുകൊണ്ടു തന്നെ വിക്കറ്റ് കീപ്പിങില്‍, പ്രത്യേകിച്ചും അഞ്ചു ദിവസം നീളുന്ന ടെസ്റ്റില്‍ ആശ്രയിക്കുന്നത് കടുംകൈയാവും. ബാറ്റിങെടുത്താല്‍ റണ്‍സ് കണ്ടെത്താനാവാതെ വലയുകയാണ് താരം. ഈ കാരണത്താലാണ് വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും രാഹുലിനെ പുറത്താക്കിയത്. അവസാന രണ്ടു ടെസ്റ്റുകളിലും കളിപ്പിച്ചതുമില്ല.

ഭരത്, ഇഷാന്‍, രാഹുല്‍ എന്നീ മൂന്നു പേരുടെയും അവസ്ഥ ദയനീയമായതിനാല്‍ തന്നെ ഇനി ഇന്ത്യയെ രക്ഷിക്കാന്‍ സഞ്ജുവിനു മാത്രമേ സാധിക്കുകയുള്ളൂ. മാത്രമല്ല അദ്ദേഹത്തേക്കാള്‍ നല്ലൊരു ഓപ്ഷന്‍ ഇന്ത്യക്കു നിലവില്‍ ലഭിക്കുകയുമില്ല.

Also Read: രോഹിത് ഇവര്‍ക്കു വില്ലന്‍! നായകനായതോടെ കരിയര്‍ തകര്‍ത്തു, അറിയാം

ഷോര്‍ട്ട് ബോള്‍ വീക്ക്‌നെസില്ല

ഷോര്‍ട്ട് ബോള്‍ വീക്ക്‌നെസില്ല

ഇന്ത്യയുട പല ബാറ്റര്‍മാരും ഷോര്‍ട്ട് ബോള്‍ നേരിടുന്നതില്‍ അത്ര മിടുക്കരല്ല. അതുകൊണ്ടു തന്നെ ഫൈനലില്‍ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ പ്രധാന ആയുധവും ഇതായിരിക്കും.

പിച്ചില്‍ നിന്നും മികച്ച പേസും ബൗണ്‍സും ലഭിക്കുമെന്നതിനാല്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് തുടങ്ങിയ വമ്പന്‍ പേസര്‍മാരുള്ള ഓസീസിന് കാര്യങ്ങള്‍ എളുപ്പമാവും. നിരന്തരം ബൗണ്‍സറും ഷോര്‍ട്ട് ബോളുകളുമെറിഞ്ഞ് അവര്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കുമെന്നുറപ്പാണ്.

ഇവിടെയാണ് സഞ്ജു സാംസണിന്റെ സാന്നിധ്യം ഇന്ത്യക്കു ഗുണം ചെയ്യുക. ഇത്തരം പിച്ചുകളില്‍ കളിക്കാന്‍ മിടുക്കനാണ് താരം. മാത്രമല്ല ഷോര്‍ട്ട് ബോളുകളെ വളരെ നന്നായി കൈകാര്യം ചെയ്യാനും അദ്ദേഹത്തിനാവും. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ കോച്ച് രവി ശാസ്ത്രിയുമെല്ലാം നേരത്തേ സഞ്ജുവിന്റെ ഈ കഴിവിനെ പ്രശംസിക്കുകയും ചെയ്തിരുന്നു.

Also Read: IPL 2023: മുംബൈ കപ്പടിക്കുമെന്ന് ആരും കരുതേണ്ട! രണ്ടു വമ്പന്‍ വീക്ക്‌നെസുകള്‍

ഇംപാക്ട് പ്ലെയര്‍

ഇംപാക്ട് പ്ലെയര്‍

റിഷഭ് പന്തിന്റെ അഭാവത്തില്‍ ടെസ്റ്റില്‍ ഇന്ത്യക്കു ഒരു ഇംപാക്ട് പ്ലെയര്‍ ഇപ്പോഴില്ലെന്നതു പോരായ്മയാണ്. സൂര്യകുമാര്‍ യാദവിനെ ഈ റോളില്‍ ഒരു ടെസ്റ്റില്‍ ഇന്ത്യ പരീക്ഷിച്ചെങ്കിലും അദ്ദേഹതിന്റെ ബാറ്റിങ് ടെക്‌നിക്ക് അത്ര മികച്ചതല്ലെന്നു വ്യക്തമായിരുന്നു.

എന്നാല്‍ റിഷഭിന്റെ റോള്‍ ഏറ്റവും ഭംഗിയായി നിറവേറ്റാന്‍ സഞ്ജു സാംസണിനു കഴിയും. റിഷഭിനെപ്പോലെ വളരെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം. മാത്രല്ല സഞ്ജുവിന്റെ ബാറ്റിങ് ടെക്‌നിക്കും വളരെ മികച്ചതാണ്. അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്ത് മല്‍സരം എതിരാളികളില്‍ നിന്നും തട്ടിയെടുക്കാന്‍ അദ്ദേഹത്തിനു കഴിയും. കാര്യമായ വീക്ക്‌നെസകളില്ലെന്നതും താരത്തിനു പ്ലസ് പോയിന്റാണ്.

കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി അഞ്ചു ഇന്നിങ്‌സുകളിലാണ് സഞ്ജു ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും താരം വാരിക്കൂട്ടിയത് 29 ഫോറും 14 സിക്‌സറുകളുമാണ്. 85ന് മുകളിലായിരുന്നു സ്‌ട്രൈക്ക് റേറ്റ്. റിഷഭിന്റെ അഭാവം നികത്താന്‍ സഞ്ജുവിന് സാധിക്കുമെന്നതിന് ഇതിനേക്കാള്‍ വലിയ എന്തു തെളിവ് വേണം?

Story first published: Tuesday, March 14, 2023, 22:37 [IST]
Other articles published on Mar 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+