IPL 2023: മുംബൈ കപ്പടിക്കുമെന്ന് ആരും കരുതേണ്ട! രണ്ടു വമ്പന്‍ വീക്ക്‌നെസുകള്‍

ഐപിഎല്ലില്‍ ആറാം കീരിടമെന്ന ലക്ഷ്യവുമായിട്ടാണ് മുംബൈ ഇന്ത്യന്‍സ് വരാനിരിക്കുന്ന സീസണിനു കച്ചമുറുക്കുക. രോഹിത് ശര്‍മയെയും സംഘത്തെയും സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന സീസണായിരുന്നു കഴിഞ്ഞ തവണത്തതേ്. ചരിത്രത്തിലാദ്യമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട അവര്‍ വലിയ നാണക്കേട് ഏറ്റുവാങ്ങിയിരുന്നു.
2021ലെ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മോശം ടീമായിരുന്നു കഴിഞ്ഞ തവണ മുംബൈയുടേത്. ഒരുപാട് ദൗര്‍ബല്യങ്ങള്‍ അവരെ വേട്ടയാടിയിരുന്നു. പ്രത്യേകിച്ചും ബൗളിങായിരുന്നു മുംബൈയുടെ ഏറ്റവും വലിയ വീക്ക്‌നെസ്. സീസണിലുടനീളം അവര്‍ക്കു ഇതിന്റെ തിരിച്ചടിയുണ്ടാവുകയും ചെയ്തു.
വരാനിരിക്കുന്ന സീസണിനു മുമ്പ് ലേലത്തില്‍ ചില പുതിയ കളിക്കാരെ കൊണ്ടുവരാന്‍ സാധിച്ചെങ്കിലും മുംബൈ ഇപ്പോഴും പെര്‍ഫെക്ടാണെന്നു പറയാന്‍ കഴിയില്ല. ചില വലിയ വീക്ക്‌നെസുകള്‍ ഇപ്പോഴും അവര്‍ക്കുണ്ട്. അതിനാല്‍ ഈ സീസണിലും മുംബൈ കപ്പടിച്ചില്ലെങ്കില്‍ അദ്ഭുതപ്പെടാനില്ല. മുംബൈ ടീമിന്റെ ഏറ്റവും വലിയ ദൗല്‍ബല്യങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

പേസ് ബൗളിങിന് ആഴമില്ല
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പരിക്കു കാരണം മുംബൈ ഇന്ത്യന്‍സിനു പുതിയ സീസണില്‍ നഷ്ടമായിക്കഴിഞ്ഞു. അതിനു പിന്നാലെ പരിക്കേറ്റ് ഓസ്‌ട്രേലിയന്‍ പേസര്‍ ജൈ റിച്ചാര്‍ഡ്‌സനും കഴിഞ്ഞ ദിവസം പിന്‍മാറുന്നതായി അറിയിച്ചിരിക്കുകയാണ്. ഇതു മുംബൈയുടെ പേസ് ബൗളിങ് വിഭാഗം ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്.
ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ മുംബൈ ടീമിലുണ്ടങ്കിലും അദ്ദേഹം ഏറെക്കാലം പരിക്കേറ്റ് പുറത്തിരുന്ന ശേഷമാണ് തിരിച്ചെത്തിയിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ കളിക്കരുതെന്നു മെഡിക്കല്‍ സംഘം ആര്‍ച്ചറിനെ ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്.
ബുംറയും റിച്ചാര്‍ഡ്‌സനും പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും ബൗള്‍ ചെയ്യാന്‍ മിടുക്കുള്ളവരായിരുന്നു. അതിനാല്‍ തന്നെ ഇവരുടെ അഭാവം മുംബൈക്കു നികത്താനാവാത്ത നഷ്ടമാണ്. മൂര്‍ച്ച കുറഞ്ഞ പേസാക്രമണം മുംബൈയ്ക്കു പുതിയ സീസണില്‍ വലിയ ക്ഷീണമായിരിക്കും.
എത്രയും പെട്ടെന്നു പകരക്കാരായി രണ്ടു പേസര്‍മാരെ കൊണ്ടുവന്നില്ലെങ്കില്‍ കഴിഞ്ഞ തവണത്തെ വിധിയായിരിക്കും ടീമിനെ കാത്തിരിക്കുന്നത്.
Also Read: തീപ്പൊരി! ഉമ്രാന്റെ ബൗളിങിന് എന്താണ് ഇത്ര വേഗത? രഹസ്യമറിയാം

പരിചയസമ്പത്തുള്ള സ്പിന്നറില്ല
പരിചയസമ്പത്തുള്ള മികച്ചൊരു സ്പിന്നര്‍ ഇല്ലെന്നതാണ് മുംബൈ ഇന്ത്യന്‍സിന്റെ രണ്ടാമത്തെ വലിയ ദൗര്‍ബല്യം. കഴിഞ്ഞ സീസണിലും ഇതേ പ്രശ്‌നം മുംബൈയ്ക്കുണ്ടായിരുന്നു. എന്നിട്ടും ലേലത്തില്‍ ഈ കുറവ് പരിഹരിക്കാന്‍ ഒരു ശ്രമം മുംബൈയുടെ ഭാഗത്തു നിന്നുമുണ്ടായില്ല.
കഴിഞ്ഞ തവണയുണ്ടായിരുന്ന കുമാര്‍ കാര്‍ത്തികേയ, റിത്വിക് ഷോക്കീന്‍ എന്നിവരെ പുതിയ സീസണിലും മുംബൈ നിലനിര്‍ത്തിയിട്ടുണ്ട്.
ലേലത്തില്‍ ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗളയെ മുംബൈ വാങ്ങിയിരുന്നു. പക്ഷെ അവസാനമായി ഒരു മാച്ച് വിന്നിങ് പ്രകടനം അദ്ദേഹത്തില്‍ നിന്നും കണ്ടത് വര്‍ഷങ്ങള്‍ മുമ്പാണ്. 2022ലെ ലേലത്തില്‍ അണ്‍സോള്‍ഡായിരുന്നു ചൗള. 2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഒരേയൊരു മല്‍സരം മാത്രമേ കളിച്ചുള്ളൂ.
2020ല്‍ സിഎസ്‌കെയ്ക്കായി ഏഴു കളിയില്‍ വീഴ്ത്തിയത് ഒമ്പത് വിക്കറ്റാണ്. കരിയര്‍ ഏറെക്കുറെ അസ്തമിച്ച ഇങ്ങനെയൊരാളെ മുംബൈ എന്തിനാണ് ടീമിലേക്കു കൊണ്ടു വന്നത് എന്നത് അദ്ഭുതമാണ്.
Also Read: IPL 2023: 'തലയുടെ' പടിയിറക്കം ടീമുകള്‍ ഭയക്കണം! വെറുംകൈയോടെ പോവില്ല, കാരണങ്ങള്‍

മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ്
ഓപ്പണര്‍- രോഹിത് ശര്‍മ, മധ്യനിര- സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, ഡെവാള്‍ഡ് ബ്രെവിസ്, തിലക് വര്‍മ. വിക്കറ്റ് കീപ്പര്‍മാര്‍- ഇഷാന്‍ കിഷന്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വിഷ്ണു വിനോദ്, ഓള്‍റൗണ്ടര്‍മാര്‍- കാമറൂണ്‍ ഗ്രീന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, രമണ്‍ദീപ് സിങ്, ഷാംസ് മ്യുലാനി, നെഹാല്‍ വദേര, റിത്വിക് ഷോക്കീന്‍, അര്‍ഷദ് ഖാന്‍, മാര്‍കോ യാന്‍സണ്‍, സ്പിന്നര്‍മാര്‍- പിയൂഷ് ചൗള, കുമാര്‍ കാര്‍ത്തികേയ, രാഘവ് ഗോയല്‍, പേസര്‍മാര്‍- ജോഫ്ര ആര്‍ച്ചര്‍, ജേസണ്‍ ബെറന്‍ഡോര്‍ഫ്, ആകാശ് മധ്വാള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications