
മാനസികവും ശാരീരികവുമായി ഫ്രഷ്
ക്രിക്കറ്റിന്റെ മറ്റൊരു ഫോര്‍മാറ്റിലും കളിക്കാത്തതിനാല്‍ തന്നെ മാനസികമായം ശാരീരികമായും കൂടുതല്‍ ഫ്രഷായിട്ടായിരിക്കും എംഎസ് ധോണി ഐപിഎല്ലില്‍ കളിക്കാനെത്തുക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കൂടുതല്‍ സമയവും കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമാണ് അദ്ദേഹം ചെലവഴിക്കുന്നത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ ഐപിഎല്ലിനു മുമ്പ് കൂടുതല്‍ സമയം ജിമ്മില്‍ ചെലവഴിച്ച് തന്റെ ഫിറ്റ്‌നസ് പരമാവധി ഉയര്‍ത്താന്‍ ധോണി ശ്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ സിഎസ്‌കെ ക്യാംപിലെത്തിയ അദ്ദേഹം തന്റെ സുവര്‍ണ കാലത്തെ അനുസ്മരിപ്പിക്കുന്ന ലുക്കിലായിരുന്നു കാണപ്പെട്ടത്.
മറ്റു ക്രിക്കറ്റര്‍മാരെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റിലും വിദേശ ലീഗുകളിലുമെല്ലാം കളിച്ച് അവശരായി ഐപിഎല്ലിലെത്തുമ്പോള്‍ ധോണി അവര്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെയുളള ധോണിയെ സൂക്ഷിക്കുക തന്നെ വേണം.
Also Read: ബിസിസിഐ നോ പറഞ്ഞു, ഇല്ലെങ്കില്‍ 2011ലെ ലോകകപ്പ് ഞാന്‍ കളിക്കില്ല! വെളിപ്പെടുത്തി വീരു

ചെപ്പോക്ക്, പൊന്നാപുരം കോട്ട
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പൊന്നാപുരം കോട്ടയാണ് ഹോംഗ്രൗണ്ടായ ചെപ്പോക്ക് സ്‌റ്റേഡിയം. 2019നു ശേഷം ആദ്യമായി ഹോം, എവേ രീതിയില്‍ നടക്കുന്ന ഐപിഎല്ലാണിത്. അതുകൊണ്ടു തന്നെ ഹോംഗ്രൗണ്ടിന്റെ ആനുകൂല്യം ടീമുകള്‍ക്കു ലഭിക്കുകയും ചെയ്യും.
ധോണിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഗ്രൗണ്ടാണിത്. ഇതിന്റെ പ്രധാന കാരണം സ്പിന്നര്‍മാരെ അകമഴിഞ്ഞ് തുണയ്ക്കുന്ന ചെപ്പോക്കിലെ പിച്ചാണ്. വര്‍ഷങ്ങളായി സ്പിന്നര്‍മാരെ അകമഴിഞ്ഞ് തുണച്ചുവരുന്ന പിച്ചാണ് ഇവിടുത്തേത്. ധോണിയുടെയും ചെന്നൈയുടെയും കരുത്തും ഇതു തന്നെയാണ്.
ഈ ഗ്രൗണ്ടില്‍ സ്പിന്‍ കെണിയൊരുക്കി ധോണിയും ചെന്നൈയും എതിരാളികളുടെ കഥ കഴിക്കാറുണ്ട്. ചെപ്പോക്കില്‍ ചെന്നൈയുടെ വജയശരാശരി 70.91 ആണ്. ഇത്തരം സ്പിന്‍ പിച്ചുകളില്‍ തന്റെ സ്പിന്നര്‍മാരെ ഏറ്റവും നന്നായി ഉപയോഗിക്കാന്‍ ധോണിയേക്കാള്‍ മികച്ച ക്യാപ്റ്റന്‍ ആരാണുള്ളത്?
Also Read: ഓപ്പണറായി ആദ്യം സ്‌ട്രൈക്ക് നേരിടാന്‍ മടിച്ച സച്ചിന്‍, പറഞ്ഞത് രണ്ട് കാരണം! ദാദ പറയുന്നു

ഐപിഎല്‍ കരിയര്‍
2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് എംഎസ് ധോണി. രണ്ടു സീസണുകളിലൊഴികെ ശേഷിച്ച 13 സീസണുകളിലും അദ്ദേഹം ചെന്നൈയുടെ മഞ്ഞ ജഴ്്‌സിയിലുണ്ടായിരുന്നു. രണ്ടു സീസണ്‍ സിഎസ്‌കെയ്ക്കു വിലക്ക് നേരട്ടപ്പോള്‍ ധോണി റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായിരുന്നു.
ഐപിഎല്ലില്‍ 234 മല്‍സരങ്ങളില്‍ കളിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. ഇവയില്‍ നിന്നും 3682 റണ്‍സാണ് സമ്പാദ്യം. 24 ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. 2013ലെ ഐപിഎല്ലായിരുന്നു ധോണിയുടെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം കണ്ടത്. അന്നു 461 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.


Click it and Unblock the Notifications












