ബിസിസിഐ നോ പറഞ്ഞു, ഇല്ലെങ്കില്‍ 2011ലെ ലോകകപ്പ് ഞാന്‍ കളിക്കില്ല! വെളിപ്പെടുത്തി വീരു

ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണ വര്‍ഷങ്ങളിലൊന്നായിരുന്നു 2011. കാരണം 1983ലെ ലോകകപ്പ് വിജയത്തിനു ശേഷം ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ മറ്റൊരു കിരീടമെന്ന മോഹം പൂവണിഞ്ഞത് 2011ലായിരുന്നു. മുംബൈയിലെ വാംഖഡെയില്‍ വച്ച് അയല്‍ക്കാരായ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞായിരുന്നു ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ വിശ്വവിജയികളായത്.
അന്നു ടീമിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങൡലൊരാളാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. എട്ടു മല്‍സരങ്ങളില്‍ നിന്നും 47.50 ശരാശരിയില്‍ 122.58 സ്‌ട്രൈക്ക് റേറ്റോടെ 380 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഉള്‍പ്പെടെയായിരുന്നു ഇത്. ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്ണെടുത്ത മൂന്നാമത്തെ താരം കൂടിയായിരുന്നു സെവാഗ്.
യഥാര്‍ഥത്തില്‍ ഈ ലോകകപ്പില്‍ അദ്ദേഹം കളിക്കേണ്ടതായിരുന്നില്ല. പരിക്കിനെ തുടര്‍ന്നു ശസ്ത്രക്രിയക്കു വീരു തുനിഞ്ഞുന്നെങ്കിലും ബിസിസിഐയുടെയും അന്നത്തെ കോച്ച് ഗാരി കേസ്റ്റണിന്റെയും ഇടപെടല്‍ തന്നെ രക്ഷിക്കുകയായിരുന്നുവെന്ന് വീരു ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. എന്തായിരുന്നു ബിസിസിഐ അദ്ദേഹത്തിനു നല്‍കിയ ഉപദേശമെന്നു വിശദമായി അറിയാം.

തോളിന് പരിക്കേറ്റിരുന്നു
2011ലെ ഐസിസി ഏകദിന ലോകകപ്പിനു മുമ്പ് തോളിലെ പരിക്കു കാരണം താന്‍ വലഞ്ഞിരുന്നതായി വീരേന്ദര്‍ സെവാഗ് പറയുന്നു. തോളിലെ പ്രശ്‌നങ്ങളെ തുടര്‍ന്നു ഞാന്‍ അന്നു സ്‌കാനിങിനു വിധേയനായിരുന്നു. ചെറിയൊരു പൊട്ടലുള്ളതായി വ്യക്തമായതിനെ തുടര്‍ന്നു ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്കു നിര്‍ദേശിക്കുകയായിരുന്നു.
ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ എനിക്കു മുന്നോട്ടു പോവാനും സാധിക്കില്ലായിരുന്നു. ഇക്കാര്യം ഞാന്‍ ഉടന്‍ തന്നെ ഇന്ത്യന്‍ ഗാരി കേസ്റ്റണിനെയും ബിസിസിഐയെയും അറിയിക്കുകയും ചെയ്തു. 2010 ഡിസംബറിലായിരുന്നു ഇതെന്നും വീരേന്ദര്‍ സെവാഗ് പറയുന്നു.

ശസ്ത്രക്രിയ വേണ്ടെന്നു നിര്‍ദേശിച്ചു
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ എന്നെ ഉള്‍പ്പെടുത്തണമോ, വേണ്ടോ എന്ന തീരുമാനിക്കേണ്ടത് ഗാരി കേസ്റ്റണും ബിസിസിഐയുമാണ്. കാരണം ഡിസംബറില്‍ ഞാന്‍ ശസ്ത്രക്രിയക്കു വിധേയനായാല്‍ ലോകകപ്പിനു മുമ്പ് എനിക്കു ഫിറ്റ്‌നസ് വീണ്ടടുക്കാന്‍ കഴിയില്ല.
ശസ്ത്രക്രിയ ഇപ്പോള്‍ വേണ്ടെന്നായിരുന്നു ബിസിസിഐയും കേസ്റ്റണും എനിക്കു നല്‍കിയ ഉപദേശം. ലോകകപ്പിനു ശേഷം ശസ്ത്രക്രിയ നടത്താമെന്നും അതു വരെ നിങ്ങള്‍ ഞങ്ങള്‍ ഇന്ത്യക്കു വേണ്ടി കളിപ്പിക്കാമെന്നും അവര്‍ അറിയിക്കുകയായിരുന്നുവെന്നും വീരേന്ദര്‍ സെവാഗ് വെളിപ്പെടുത്തിയിരുന്നു.

ടെസ്റ്റില്‍ മാത്രം കളിച്ചു
ബിസിസിഐയുടെയും ഗാരി കേസ്റ്റണിന്റെയും നിര്‍ദേശം പരിഗണിച്ച് ഞാന്‍ ശസ്ത്രക്രിയ നീട്ടി വയുകയായിരുന്നു. ഇതിനിടെ ഇന്ത്യക്കു വേണ്ടി ടെസ്റ്റ് മല്‍സരങ്ങളില്‍ കളിക്കുകയും ചെയ്തു. പക്ഷെ ലോകകപ്പ് വരെ ഏകദിന മല്‍സരങ്ങളില്‍ നിന്നും ഞാന്‍ വിട്ടുനില്‍ക്കുകയായിരുന്നു. കൂടുതല്‍ പരിക്കുകളേല്‍ക്കുന്നതിനു തടയുന്നതിനു വേണ്ടിയായിരുന്നു ഇത്.
മല്‍സരങ്ങളില്‍ കളിക്കാതിരുന്ന സമയങ്ങളില്‍ തോളിലെ വേദന മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ ഞാന്‍ തുടരുകയും ചെയ്തു. ഇഞ്ചക്ഷന്‍ എടുക്കുന്നതിനായി ജര്‍മനിയിലും അന്നു ഞാന്‍ പോയിരുന്നു. ഇക്കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും വീരേന്ദര്‍ സെവാഗ് തുറന്നു പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications