Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സൂര്യയെ പുറത്താക്കിയത് നിര്‍ഭാഗ്യമല്ല, അവനാണ്! ടെസ്റ്റ് ഭാവിയെപ്പറ്റി പോണ്ടിങ്

SURYAKUMAR YADAV

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യക്കു വേണ്ടി അരങ്ങേറിയപ്പോള്‍ ആരാധകര്‍ക്കു പ്രതീക്ഷ വാനോളമായിരുന്നു. പക്ഷെ ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററായ അദ്ദേഹത്തിനു റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഈ മാജിക്ക് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.

ആറാം നമ്പറില്‍ ബാറ്റ് ചെയ്ത സൂര്യക്കു എട്ടു റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഒരു ഫോറുള്‍പ്പെടെയായിരുന്നു ഇത്. സ്പിന്നര്‍ നതാന്‍ ലയണിന്റെ ബൗളിങില്‍ താരം ബൗള്‍ഡാവുകയായിരുന്നു. ഇന്ത്യ ഇന്നിങ്‌സ് വിജയം കൊയ്തതിനാല്‍ രണ്ടാമിന്നിങ്‌സില്‍ സൂര്യക്കു ബാറ്റ് ചെയ്യാനുള്ള അവസരവും ലഭിച്ചില്ല.

ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റിലും സൂര്യയെ ടീമില്‍ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും അതുണ്ടായില്ല. പരിക്കില്‍ നിന്നും മുക്തനായി ശ്രേയസ് അയ്യര്‍ മടങ്ങിയെത്തിയതോടെ സൂര്യയെ ഇന്ത്യ ഒഴിവാക്കുകയായിരുന്നു. ഒരേയൊരു ഇന്നിങ്‌സിലെ പ്രകടത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ എങ്ങനെയാണ് ഒരു താരത്തിന്റെ കഴിവ് അളക്കാന്‍ സാധിക്കുകയെന്നു ഏറെ വിമര്‍ശനങ്ങളും തുടര്‍ന്ന് ഉയര്‍ന്നിരുന്നു. പക്ഷെ സൂര്യ ഒരു ടെസ്റ്റിനു ശേഷം ഒഴിവാക്കപ്പെട്ടത് നിര്‍ഭാഗ്യമായി താന്‍ കാണുന്നില്ലെന്നു പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങ്.

നിര്‍ഭാഗ്യമല്ല

നിര്‍ഭാഗ്യമല്ല

സൂര്യകുമാര്‍ യാദവ് നിര്‍ഭാഗ്യം കാരണമാണ് കന്നി ടെസ്റ്റിനു ശേഷം ഒഴിവാക്കപ്പെട്ടതെന്നു ഞാന്‍ കരുതുന്നില്ല. അദ്ദേഹം ഇന്ത്യക്കായി ഒരു ടെസ്റ്റില്‍ കളിച്ചു. പക്ഷെ ശ്രേയസ് അയ്യര്‍ ഫുള്‍ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്തുന്നതിനായി ഇന്ത്യ കാത്തിരിക്കുയായിരുന്നുവെന്നതാണ് അതിന്റെ കാരണം.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടെസ്റ്റില്‍ ശ്രേയസ് നടത്തിയ പ്രകടനം നിങ്ങളൊന്നു നോക്കൂ. പ്രത്യേകിച്ചും നാട്ടിലെ ടെസ്റ്റുകളില്‍ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു താരത്തിന്റേത്.

അതുകൊണ്ടു തന്നെ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ശ്രേയസ് ഉറപ്പായും ടീമിലേക്കു തിരിച്ചെത്തേണ്ടതു തന്നെ ആയിരുന്നുവെന്നും റിക്ക പോണ്ടിങ് വ്യക്തമാക്കി.

Also Read: IPL 2023: ധോണിക്ക് സിക്‌സര്‍ സിംഹാസനം ഒഴിയാം! രോഹിത് തൊട്ടരികെ, അറിയാം

സൂര്യയുടെ സമയം വരും

സൂര്യയുടെ സമയം വരും

ഒരു ടെസ്റ്റിനു ശേഷം ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടെങ്കിലും സൂര്യകുമാര്‍ യാദവിന്റെ സമയം വരുമെന്നു തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നു റിക്കി പോണ്ടിങ് പറയുന്നു.
സൂര്യയെ വെറുമൊരു വൈറ്റ് ബോള്‍ പ്ലെയറായി മാത്രം ഞാന്‍ കാണുന്നില്ല.

വൈറ്റ് ബോള്‍ ഗെയിമില്‍ അദ്ദേഹം തന്റെ പ്രതിഭ പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു., ടെസ്റ്റിലേക്കും അതു ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സൂര്യക്കു കഴിയുമെന്ന കാര്യത്തില്‍ തനിക്കൊരു സംശയവുമില്ലെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

Also Read: IND vs AUS: 5 ഇന്നിങ്‌സില്‍ 57 റണ്‍സ്, ഫ്‌ളോപ്പായി ഭരത്! എന്നിട്ടും സഞ്ജുവിനെ വേണ്ട

ഏതു സാഹചര്യത്തിലും തിളങ്ങും

ഏതു സാഹചര്യത്തിലും തിളങ്ങും

ഇന്ത്യന്‍ പിച്ചുകളില്‍ മാത്രമല്ല വിദേശ പിച്ചുകളിലും ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനുള്ള പ്രതിഭ സൂര്യകുമാര്‍ യാദവിനുണ്ടെന്നു റിക്കി പോണ്ടിങ് ചൂണ്ടിക്കാട്ടി.

വ്യത്യസ്ത സാഹചര്യങ്ങളിലും നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിവുള്ള ക്രിക്കറ്ററാണ് സൂര്യ. ഭൂരിഭാഗം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും നന്നായി പെര്‍ഫോം ചെയ്യാനുമുളള കഴിവ് സൂര്യക്കുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.

ഇന്ത്യന്‍ മധ്യനിരയില്‍ ഒരു ഇടം തുറന്നു കിട്ടുകയാണെങ്കില്‍ അത് മുതലാക്കി മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ താരത്തിനാവുമെന്നും പോണ്ടിങ് വിലയിരുത്തി.

Story first published: Tuesday, March 7, 2023, 21:56 [IST]
Other articles published on Mar 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+