രോഹിത് ഇവര്‍ക്കു വില്ലന്‍! നായകനായതോടെ കരിയര്‍ തകര്‍ത്തു, അറിയാം

നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിനെ വിജയകരമായി നയിച്ചുകൊണ്ടിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ദ്വിരാഷ്ട്ര പരമ്പരകളില്‍ മികച്ച റെക്കോര്‍ഡുമായി ഹിറ്റ്മാനും സംഘവും മുന്നേറുകയാണെങ്കിലും രണ്ടു വമ്പന്‍ ടൂര്‍ണമെന്റുകളില്‍ ഫ്‌ളോപ്പായി തീര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലും ഐസിസിയുടെ ടി20 ലോകകപ്പിലുമായിരുന്നു ഇത്. ഫൈനല്‍ പോലും കാണാതെയായിരുന്നു ഇവയില്‍ ഇന്ത്യ പുറത്തായത്.
ഈ വര്‍ഷവും രണ്ടു അഗ്നി പരീക്ഷകള്‍ ഹിറ്റ്മാനെ കാത്തിരിക്കുകയാണ്. ആദ്യത്തേത് ഏഷ്യാ കപ്പാണെങ്കില്‍ രണ്ടാമത്തേത് നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പാണ്. ഇവ കൂടാതെ ജൂണില്‍ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലും ഇന്ത്യ കളിക്കുന്നുണ്ട്.
ക്യാപ്റ്റനെന്ന നിലയില്‍ ഒരുപാട് കളിക്കാരെ രോഹിത് ദേശീയ ടീമില്‍ പിന്തുണച്ചിട്ടുണ്ട് പക്ഷെ ചിലര്‍ക്കു അദ്ദേഹത്തില്‍ നിന്നും മതിയായ പിന്തുണ കിട്ടിയിട്ടുമില്ല. രോഹിത് കരിയര്‍ തകര്‍ത്ത ഇന്ത്യയുടെ അഞ്ചു ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

ഭുവനേശ്വര്‍ കുമാര്‍
ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറായിരിക്കും ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കഴിഞ്ഞ വര്‍ഷം അവസാനം വരെ ടി20, ഏകദിനം എന്നിവയില്‍ ടീമിലെ സ്ഥിരാംഗമായിരുന്നു അദ്ദേഹം. പക്ഷെ ടി20 ലോകകപ്പിന്റെ സെമിയില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിക്കു ശേഷം ഭുവി ടീമിനു പുറത്തായി.
ടി20 ലോകപ്പില്‍ നിറംമങ്ങിയെങ്കിലും ഏഷ്യാ കപ്പില്‍ മോശമല്ലാത്ത പ്രകടനമാണ് അദ്ദേഹം നടത്തിയത്. കൂടാതെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒന്നിലേറെ തവണ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും നേടിയിരുന്നു. എന്നിട്ടും ലോകകപ്പിനു ശേഷം ഭുവിയെ രോഹിത് പൂര്‍ണമായി തഴയുകയായിരുന്നു.

ദിനേശ് കാര്‍ത്തിക്
വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ് ലിസ്റ്റിലെ അടുത്തയാള്‍. കഴിഞ്ഞ വര്‍ഷം ടി20 ടീമില്‍ തിരിച്ചെത്തിയ അദ്ദേഹം ടി20 ലോകകപ്പ് വരെ ഈ ഫോര്‍മാറ്റിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പക്ഷെ ലോകകപ്പിനു ശേഷം ഡിക്കെ ടീമില്‍ നിന്നും തഴയപ്പെട്ടു. ഇംഗ്ലണ്ടുമായുള്ള സെമിയില്‍ അദ്ദേഹത്തെ പുറത്തിരുത്തിയത് രോഹിത്തിന്റെ ഏറ്റവും വലിയ അബദ്ധമായിരുന്നു.
റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായിട്ടും കാര്‍ത്തികിനെ ഒരു ടി20യില്‍പ്പോലും ഈ വര്‍ഷം ഇന്ത്യ കളിപ്പിച്ചില്ല. ഇഷാന്‍ കിഷനെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി പരീക്ഷിച്ചെങ്കിലും താരം ദയനീയമായി പരാജയപ്പെടുകയായിരുന്നു.

അജിങ്ക്യ രഹാനെ
മുന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും ഈ ലിസ്റ്റിലുണ്ട്. രോഹിത് ടെസ്റ്റ് നായകനായ ശേഷം കെഎല്‍ രാഹുലിനു വൈസ് ക്യാപ്റ്റന്‍സിയും ലഭിച്ചതോടെ രഹാനെ ടീമിനു പുറത്താവുകയായിരുന്നു.
അടുത്തിടെ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി മിന്നുന്ന പ്രകടനം നടത്തി രഹാനെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 11 ഇന്നിങ്‌സുകളില്‍ നിന്നും 57.64 ശരാശരിയില്‍ 634 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. പക്ഷെ എന്നിട്ടും രഹാനെ ടെസ്റ്റ് ടീമിലേക്കു തിരിച്ചുവിളിക്കാന്‍ രോഹിത് തയ്യാറായില്ല.
Also Read: തീപ്പൊരി! ഉമ്രാന്റെ ബൗളിങിന് എന്താണ് ഇത്ര വേഗത? രഹസ്യമറിയാം

മായങ്ക് അഗര്‍വാള്‍
മുന്‍ ടെസ്റ്റ് ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് ഈ ലിസ്റ്റിലെ നാലാമന്‍. കെഎല്‍ രാഹുലിനോടുള്ള രോഹിത് ശര്‍മയുടെ താല്‍പ്പര്യം കാരണമാണ് മായങ്കിനു ടീമിലേക്കുള്ള വഴിയടച്ചത്. ഈ സീസണിലെ രഞ്ജി ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സുമായി തന്റെ കരിയര്‍ അവസാനിച്ചിട്ടില്ലെന്നു അദ്ദേഹം തെളിയിച്ചിരുന്നു. 13 ഇന്നിങ്‌സുകളില്‍ നിന്നും 990 റണ്‍സായിരുന്നു മായങ്കിന്റെ സമ്പാദ്യം.
രാഹുല്‍ ഫ്‌ളോപ്പ് ഷോ തുടര്‍ന്നു കൊണ്ടിരുന്നിട്ടും അദ്ദേഹത്തെ പുറത്തിരുത്താനോ, മായങ്കിനെ തിരിച്ചുവിളിക്കാനോ രോഹിത് തയ്യാറായില്ല. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച പരമ്പരയിലേക്കു മായങ്കിനെ തീര്‍ച്ചയായും അദ്ദേഹത്തിനു പരിഗണിക്കാമായിരുന്നു.
Also Read: ദ്രാവിഡ് ഇവരുടെ ഇന്ത്യന്‍ കരിയര്‍ തകര്‍ത്തു! ഇപ്പോള്‍ 'പെരുവഴിയില്‍', അറിയാം

ഹനുമാ വിഹാരി
ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ഹനുമാ വിഹാരിയുടെ കരിയര്‍ തകര്‍ത്തതും രോഹിത് ശര്‍മ തന്നെ. വിരാട് കോലി നായകനായിരിക്കെ ടെസ്റ്റിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. 28 ടെസ്റ്റുകളില്‍ കളിച്ച വിഹാരി 33.56 ശരാശരിയില്‍ 839 റണ്‍സെടുത്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ ഇന്ത്യ തോറ്റ ടെസ്റ്റിനു ശേഷമാണ് വിഹാരി തഴയപ്പെടുന്നത്. പക്ഷെ ഈ കളിയില്‍ ഇന്ത്യന്‍ തോല്‍വിയുടെ പ്രധാന കാരണക്കാര്‍ ബൗളര്‍മാരായിരുന്നു. എന്നാല്‍ പരാജയത്തിനു വലിയ വിലയാണ് വിഹാരിക്കു നല്‍കേണ്ടി വന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications