
വൃധിമാന്‍ സാഹ
വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃധിമാന്‍ സാഹയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. എംഎസ് ധോണിയുടെ വിരമിക്കലിനു ശേഷം 2020ലാണ് അദ്ദേഹം ടെസ്റ്റില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി മാറിയത്. 2020-21ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ റിഷഭ് പന്ത് കസറുന്നതു വരെ സാഹ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
വൈകാതെ തന്നെ റിഷഭിനെ ഉയര്‍ത്തിക്കൊണ്ടു വന്ന ദ്രാവിഡ് സാഹയെ തഴയുകയും ചെയ്തു. നിലവില്‍ കെഎസ് ഭരത്, ഇഷാന്‍ കിഷന്‍ എന്നിവരും ടെസ്റ്റ് ടീമിലെത്തിയതിനാല്‍ സാഹയുടെ കരിയര്‍ അവസാനിച്ചിരിക്കുകയാണ്.

രവി ബിഷ്‌നോയ്
യുവ സ്പിന്നര്‍ രവി ബിഷ്‌നോയ് ആണ് രാഹുല്‍ ദ്രാവിഡ് കാരണം കരിയര്‍ പ്രതിസന്ധിയിലായ മറ്റൊരാള്‍. ഇന്ത്യക്കു വേണ്ടി 10 ടി20കളും ഒരു ഏകദിനവും കളിച്ചുകഴിഞ്ഞ ബിഷ്‌നോയ് 16, 1 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 7.09 എന്ന മികച്ച ഇക്കോണമി റേറ്റിലാണിത്. എന്നിട്ടും ബിഷ്‌നോയ്ക്ക് ഇപ്പോള്‍ ടീമില്‍ ഇടമില്ല.
കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പ്, ടി20 ലേകകപ്പ് എന്നിവയില്‍ താരത്തിനു ടീമില്‍ ഇടം ലഭിച്ചില്ല. 2022 ഒക്ടോബറിനു ശേഷം ദേശീയ ടീമിനായി ഒരു മല്‍സരം പോലും ബിഷ്‌നോയ് കളിച്ചിട്ടുമില്ല.

വെങ്കടേഷ് അയ്യര്‍
ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി ഇന്ത്യ കണ്ടുവച്ചിരുന്ന സീം ബൗളിങ് ഓള്‍റൗണ്ടറാണ് വെങ്കടേഷ് അയ്യര്‍. 2021ലെ ഐപിഎല്ലിലെ മികച്ച പ്രകടനം താരത്തെ ഇന്ത്യന്‍ ടി20 ടീമിലെത്തിക്കുകയായിരുന്നു. ടി20യില്‍ 162 പ്ലസ് സ്‌ട്രൈക്ക് റേറ്റില്‍ 133 റണ്‍സ് വെങ്കി നേടിയിട്ടുണ്ട്. ഏകദിനത്തില്‍ര രണ്ടു മല്‍സരങ്ങളില്‍ കളിച്ചെങ്കിലും 24 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതിനു ശേഷം ദേശീയ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട വെങ്കടേഷ് ഒരു മല്‍സരത്തില്‍പ്പോലും കളിച്ചിട്ടുമില്ല.

ഇഷാന്ത് ശര്‍മ
വൃധിമാന്‍ സാഹയെപ്പോലെ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ കോച്ചായ ശേഷം ടെസ്റ്റ് ടീമില്‍ നിന്നും അപ്രത്യക്ഷനായ മറ്റൊരു വെറ്ററന്‍ താരമാണ് ഫാസ്റ്റ് ബൗളര്‍ ഇഷാന്ത ശര്‍മ. ഇന്ത്യക്കായി 100ലധികം ടെസ്റ്റുകളില്‍ കളിച്ച അദ്ദേഹം ദീര്‍ഘകാലം ടീമിലെ അവിഭാജ്യ ഘടകമായിരുന്നു. പക്ഷെ 2021ലെ ഇംഗ്ലണ്ട് പര്യടനത്തിലെ ശരാശരി പ്രകടനത്തിനു ശേഷം ഇഷാന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ല.
ദ്രാവിഡ് കോച്ചും രോഹിത് ശര്‍മ ക്യാപ്റ്റനുമായതോടെ ഇഷാന്ത് ടെസ്റ്റ് ടീമില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കപ്പെട്ടു. ഇനിയൊരിക്കലും അദ്ദേഹത്തെ ദേശീയ ടീമില്‍ കാണില്ലെന്നും ഉറപ്പായിരിക്കുകയാണ്.
Also Read: ഒരു വൈഡ് പോലുമെറിയാത്ത ബൗളര്‍മാരോ? ഇതാ 5 പേര്‍, ലിസ്റ്റില്‍ പാക് ഇതിഹാസവും

മായങ്ക് അഗര്‍വാള്‍
ടെസ്റ്റ് ടീമില്‍ നിന്നും രാഹുല്‍ ദ്രാവിഡ് പേരുവെട്ടിയ മറ്റൊരു താരമാണ് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. ഒരു സമയത്തു ടെസ്റ്റില്‍ ഇന്ത്യയുടെ സ്ഥിരം താരമായിരുന്നു അദ്ദേഹം. വളരെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. പക്ഷെ ചുരുക്കം ചില കളകളില്‍ ഫ്‌ളോപ്പായതോടെ മായങ്കിനെ തഴഞ്ഞ ഇന്ത്യ കെഎല്‍ രാഹുലിനെ പരീക്ഷിക്കുകയായിരുന്നു.
പിന്നീട് രാഹുല്‍ തുടര്‍ച്ചയായി ഫ്‌ളോപ്പിക്കൊണ്ടിരുന്നിട്ടും ഇന്ത്യന്‍ ടീമില്‍ നിരന്തരം അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. അടുത്തിടെയാണ് രാഹുലിനെ ടെസ്റ്റില്‍ നിന്നും ഇന്ത്യ ഒഴിവാക്കിയത്.


Click it and Unblock the Notifications












