ഒരു വൈഡ് പോലുമെറിയാത്ത ബൗളര്‍മാരോ? ഇതാ 5 പേര്‍, ലിസ്റ്റില്‍ പാക് ഇതിഹാസവും

ക്രിക്കറ്റെന്ന ഗെയിമില്‍ ഒരു ബൗളറെ സംബന്ധിച്ച് കളിക്കളത്തില്‍ ഏറ്റവുമധികം അപമാനവും നിരാശയുമുണ്ടാക്കുന്ന രണ്ടു കാര്യങ്ങള്‍ മാത്രമേയുള്ളൂ. ഒന്ന് നോ ബോളാണെങ്കില്‍ മറ്റൊന്ന് വൈഡുമാണ്. കാരണം ബൗളറുടെ നിയന്ത്രണ വിധേയത്തില്‍ മാത്രമുള്ള കാര്യങ്ങളാണിത്. ഇതിനു സ്വന്തം ടീമിലെ ഫീല്‍ഡര്‍മാരെയോ, ക്യാപ്റ്റനെയൊന്നും കുറ്റപ്പെടുത്താന്‍ ബൗളര്‍ക്കു കഴിയില്ല.
ആധുനിക ക്രിക്കറ്റില്‍ നോ ബോളുകളും വൈഡുകളുമെല്ലാം പതിവുകാഴ്ചയാണ്. ഇപ്പോള്‍ ഒരു ബൗളര്‍ ഇവ രണ്ടും എറിഞ്ഞില്ലെങ്കില്‍ മാത്രമേ അദ്ഭുതപ്പെടാനുള്ളൂ. എന്നാല്‍ 1970-80 കാലഘട്ടങ്ങളിലെ ബൗളര്‍മാരെയെടുത്താല്‍ അവര്‍ ഇപ്പോഴത്തെ ബൗളര്‍മാരേക്കാള്‍ വളരെയധികം അച്ചടക്കം പുലര്‍ത്തുന്നവരായിരുന്നു. ആ സമയത്തു ഇപ്പോഴത്തെ ടി20 ഫോര്‍മാറ്റ് പോലെ മറ്റു മല്‍സരങ്ങളുടെ അതിപ്രസരം ഇല്ലാതിരുന്നതും ഒരു കാരണമായിരിക്കാം.
കരിറയറില്‍ ഒരു വൈഡ് ബോള്‍ പോലും എറിയാതെ ലോകത്തെ അദ്ഭുതപ്പെുത്തിയ ചില ബൗളര്‍മാരുണ്ട്. അത്തരത്തിലുള്ള അഞ്ചു ബൗളര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയുടെ ഒരു ബൗളറെപ്പോലും നമുക്ക് ഈ എലൈറ്റ് ക്ലബ്ബില്‍ കാണാന്‍ സാധിക്കില്ല.

റിച്ചാര്‍ഡ് ഹാഡ്‌ലി
ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ലോകം കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. 17 വര്‍ഷത്തലേറെ കിവികളുടെ ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിക്കാന്‍ ഹാഡ്‌ലിക്കായിരുന്നു.
86 ടെസ്റ്റുകളില്‍ നിന്നും അദ്ദേഹം വീഴ്ത്തിയത് 431 വിക്കറ്റുകളാണ്. ബൗളിങില്‍ വളരെയധികം കൃത്യത പാലിച്ചിരുന്ന ബൗളറായിരുന്നു ഹാഡ്‌ലി. ഒരു വൈഡ് പോലും തന്റെ കരിയറില്‍ അദ്ദേഹം എറിഞ്ഞിട്ടില്ല. ന്യൂസിലാന്‍ഡിനായി 115 ഏകദിനങ്ങളില്‍ നിന്നും 158 വിക്കറ്റുകളും നേടിയ ശേഷമാണ് ഹാഡ്‌ലി പടിയിറങ്ങിയത്.

ഗാരി സോബോഴ്‌സ്
ഒരു കാലത്തു വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസ താരങ്ങളാല്‍ സമ്പന്നമായിരുന്നു. അക്കൂട്ടത്തില്‍ പെടുത്താവുന്നയാളാണ് മുന്‍ ഓള്‍റൗണ്ടര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ്. ഫൈവ് ഇന്‍ വണ്‍ ക്രിക്കറ്ററെന്നായിരുന്നു മുന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ സോബേഴ്‌സ് ആകെ എറിഞ്ഞത് 20,660 ബോളുകളാണ്. ഇവയില്‍ ഒരു വൈഡ് പോലും ഇല്ലായിരുന്നുവെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. 93 ടെസ്റ്റുകളില്‍ 236 വിക്കറ്റുകളും 8032 റണ്‍സുമാണ് സോബോഴ്‌സിന്റെ സമ്പാദ്യം.

ഇമ്രാന്‍ ഖാന്‍
പാകിസ്താന്റെ മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഇമ്രാന്‍ ഖാനാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെയാള്‍. 1982ലാണ് അദ്ദേഹം പാക് ടീമിന്റെ നായകസ്ഥാനത്തേക്കു വന്നത്. 87ല്‍ ഇന്ത്യയെ സ്വന്തം നാട്ടില്‍ തകര്‍ത്തതോടെ ഈ നേട്ടം കൈവരിച്ച ആദ്യ പാക് നായകനായി മാറുകയും ചെയ്തു.
1992ലായിരുന്നു ഇമ്രാനു കീഴില്‍ പാകിസ്താന്‍ ആദ്യമായി ലോക ചാംപ്യന്മാരായത്.പാകിസ്താനു വേണ്ടി 88 ടെസ്റ്റുകളും 175 ഏകദിനങ്ങളും ഇമ്രാന്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും യഥാക്രമം 362, 182 വിക്കറ്റുകളും 3807, 3709 റണ്‍സും അദ്ദേഹം നേടുകയും ചെയ്തു. രണ്ടു ഫോര്‍മാറ്റിലും ഒരു വൈഡ് പോലും ഇമ്രാന്‍ എറിഞ്ഞിട്ടില്ല.
Also Read: ഓപ്പണറായി ആദ്യം സ്‌ട്രൈക്ക് നേരിടാന്‍ മടിച്ച സച്ചിന്‍, പറഞ്ഞത് രണ്ട് കാരണം! ദാദ പറയുന്നു

ഇയാന്‍ ബോതം
ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസം ഇയാന്‍ ബോതമാണ് കരിയറില്‍ ഒരു വൈഡ് പോലും എറിഞ്ഞിട്ടില്ലാത്ത നാലാമത്തെയാള്‍. 1980കളില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ടെസ്റ്റില്‍ സെഞ്ച്വറിയും 10 വിക്കറ്റുകളുമെടുത്ത ആദ്യത്തെ താരം കൂടിയാണ് ബോതം.
ഇംഗ്ലണ്ടിനായി 102 ടെസ്റ്റുകളും 116 ഏകദിനങ്ങളുമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 383, 145 വിക്കറ്റുകള്‍ നേടുകയും ചെയ്തു. കൂടാതെ 5200, 2113 റണ്‍സും ബോതം അടിച്ചെടുത്തു. പക്ഷെ ഒരു വൈഡ് പോലും അദ്ദേഹം കരിയറില്‍ എറിഞ്ഞിട്ടില്ല. ക്രിക്കറ്റിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ബോതമിനെ 2009ല്‍ ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഡെന്നിസ് ലില്ലി
ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഡെന്നിസ് ലില്ലിയാണ് എലൈറ്റ് ബൗളര്‍മാരുടെ ലിസ്റ്റിലെ അഞ്ചാമത്തെ താരം. കംപ്ലീറ്റ് ഫാസ്റ്റ് ബൗളറെന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1970-80കളില്‍ ഓസീസ് ടീമിലെ അവിഭാജ്യ ഘടകമായിരുന്നു. 1984ല്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരനെന്ന ലോക റെക്കോര്‍ഡ് ലില്ലിയുടെ പേരിലായിരുന്നു.
13 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ ഒരു വൈഡ് പോലുമെറിയാതെ 70 ടെസ്റ്റുകളും 63 ഏകദിനങ്ങളും അദ്ദേഹം കളിച്ചു. ഇവയില്‍ നിന്നും 355ഉം 103ഉം വിക്കറ്റുകളെടുക്കുകയും ചെയ്തു. 23 തവണ അഞ്ചു വിക്കറ്റ് നേട്ടവും ഏഴ തവണ 10 വിക്കറ്റ് നേട്ടവും ടെസ്റ്റില്‍ കുറിക്കാനും ലില്ലിക്കു സാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications