ഗില്‍ ക്യാപ്റ്റന്‍! ജയ്‌സ്വാള്‍, സര്‍ഫ്രാസ്, ഉമ്രാന്‍ ടീമില്‍- ഇതാ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് 11

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ തലമുറ മാറ്റത്തിന്റെ വക്കിലാണ്. വൈകാതെ തന്നെ നിലവിലെ ടീമിലെ നെടുംതൂണുകളായ പലരും പടിയിറങ്ങുകയോ, ഒഴിവാക്കപ്പെടുകയോ ചെയ്യും. പക്ഷെ അതുകൊണ്ടു ഇന്ത്യന്‍ ക്രിക്കറ്റ് ദുര്‍ബലമാവില്ല. അടുത്ത തലമുറയെ നയിക്കാന്‍ മിടുക്കരായ യുവതാരങ്ങള്‍ ഉയര്‍ന്നു വന്നുകഴിഞ്ഞു. അതുകൊണ്ടു തന്നെ സീനിയേഴ്‌സിനു ധൈര്യത്തോടെ തന്നെ ബാറ്റണ്‍ അടുത്ത തലമുറയ്ക്കു കൈമാറുകയും ചെയ്യാം.
നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര എന്നിവരെല്ലാം കരിയറിന്റെ അസ്്തമയത്തോടു അടുക്കുകയാണ്. പരമാവധി ഒരു വര്‍ഷമൊക്കെ മാത്രമേ ഇവരെ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ കാണാനിടയുള്ളൂ. പരിക്കുകള്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നതിനാല്‍ ജോലിഭാരം കുറയ്ക്കാന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ടെസ്റ്റ് മതിയാക്കിയേക്കും.
ഇവരെക്കൂടാതെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, പേസര്‍ മുഹമ്മദ് ഷമി എന്നിവരെയും ടെസ്റ്റ് ഫോര്‍മാറ്റില്‍ കൂടുതല്‍ കാലം കാണാനിടയില്ല. ദീര്‍ഘകാലമായി കളിച്ചുകൊണ്ടിരിക്കുന്ന ഇവരെല്ലാം ളി നിര്‍ത്തിയാല്‍ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ടീം എങ്ങനെയിരിക്കും? യുവതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള അടുത്ത തലമുറയിലെ ടെസ്റ്റ് ഇലവനില്‍ ആരൊക്കെ കാണുമെന്നു നോക്കാം.

പൃഥ്വി, ജയ്‌സ്വാള്‍, ഗില്‍ (ക്യാപ്റ്റന്‍)- മുന്‍നിര
ഇന്ത്യയുടെ അടുത്ത തലമുറയിലെ ടെസ്റ്റ് ഇലവനിലെ ഓപ്പണര്‍മാര്‍ പൃഥ്വി ഷായും യശസ്വി ജയ്‌സ്വാളുമായിരിക്കും. ഇതു ഇന്ത്യക്കു വലംകൈ- ഇടംകൈ ബാറ്റിങ് കോമ്പിനേഷന്‍ നല്‍കുകയും ചെയ്യും. പൃഥ്വി ഇതിനകം ഇന്ത്യക്കു വേണ്ടി കളിച്ചു കഴിഞ്ഞ താരമാണ്. നിലവില്‍ ടീമിനു പുറത്താണെങ്കിലും 23കാരനായ താരം ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന ഫോമിലാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടുന്ന ജയ്‌സ്വാള്‍ വൈകാതെ തന്നെ ഇന്ത്യന്‍ ടീമിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
നിലവില്‍ ഓപ്പണിങ് സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞ ശുഭ്മന്‍ ഗില്ലിനു വിരാട് കോലി കസറിയ മൂന്നാം നമ്പറിലേക്കു മാറുകയും ചെയ്യും. ഓപ്പണിങ് പോലെ തന്നെ താരത്തിനു യോജിച്ച ബാറ്റിങ് പൊസിഷന്‍ കൂടിയാണിത്. കോലിയെപ്പോലെ ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമായ മാറുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന ഗില്‍ തന്നെയായിരിക്കും അടുത്ത ക്യാപ്റ്റന്‍.

സര്‍ഫറാസ്, ശ്രേയസ്, റിഷഭ് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍, ശര്‍ദ്ദുല്‍
ശുഭ്മന്‍ ഗില്ലിനു ശേഷം നാലാം നമ്പറില്‍ ബാറ്റ് ചെയ്യുക സര്‍ഫറാസ് ഖാനായിരിക്കും. ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനായ താരത്തിനു ഇനിയും ദേശീയ ടീമിലേക്കു വിളി വന്നിട്ടില്ല. പക്ഷെ അധികം വൈകാതെ അതുണ്ടാവുമെന്നുറപ്പാണ്. സര്‍ഫറാസിനെ അധികകാലം മാറ്റിനിര്‍ത്തുക അസാധ്യമാണ്.
അഞ്ചാം നമ്പറില്‍ ഇന്ത്യക്കായി ബാറ്റ് ചെയ്യുക ശ്രേയസ് അയ്യരായിരിക്കും.നിലവില്‍ ഈ പൊസിഷനില്‍ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയുടെ വിക്കറ്റ് കാക്കുക റിഷഭ് പന്തായിരിക്കും. പരിക്കേറ്റ് വിശ്രമിക്കുന്ന അദ്ദേഹം വൈകാതെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടെസ്റ്റില്‍ വളരെ അപകടകാരിയായ താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ടീമില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിക്കുന്നു.
വാഷിങ്ടണ്‍ സുന്ദറായിരിക്കും ടീമിലെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍. ഇതിനകം ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത താരമാണ് അദ്ദേഹം. വാഷിങ്ടണിനെക്കൂടാതെ ടീമിലെ മറ്റൊരു ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറായിരിക്കും. ബൗളിങിനൊപ്പം ബാറ്റിങിലും സംഭാവന ചെയ്യാന്‍ താരത്തിനു കഴിയും.
Also Read: ഓപ്പണറായി ആദ്യം സ്‌ട്രൈക്ക് നേരിടാന്‍ മടിച്ച സച്ചിന്‍, പറഞ്ഞത് രണ്ട് കാരണം! ദാദ പറയുന്നു

ബിഷ്‌നോയ്, ഉമ്രാന്‍, സിറാജ് (ബൗളര്‍മാര്‍)
ഇന്ത്യയുടെ അടുത്ത തലമുറയിലെ ടെസ്റ്റ് ഇലവനിലെ ബൗളിങ് നിരയില്‍ സ്‌പെഷ്യലിസ്്റ്റ് സ്പിന്നറുടെ റോളില്‍ രവി ബിഷ്‌നോയ് ആയിരിക്കും കളിക്കുക. കുല്‍ദീപ് യാദവും മല്‍സരരംഗത്തുണ്ടെങ്കിലും ഇടയ്ക്കിടെയേല്‍ക്കുന്ന പരിക്കുകള്‍ ഭീഷണിയാണ്.
പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക മുഹമ്മദ് സിറാജും ഉമ്രാന്‍ മാലിക്കുമായിരിക്കും. നിലവില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ ബൗളറാണ് ഉമ്രാനെങ്കില്‍ സിറാജ് ഏകദിന റാങ്കിങിലെ നമ്പര്‍ വണ്‍ ബൗളര്‍ കൂടിയാണ്. ഇവരിലൊരാള്‍ ഫ്‌ളോപ്പെങ്കില്‍ പകരം പ്രസിദ്ധ് കൃഷ്ണ നല്ലൊരു ഓപ്ഷനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications