ധോണിയുടെ ധൈര്യം സമ്മതിക്കണം! ഈ തീരുമാനം മറ്റാര് എടുക്കും? അറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്വപ്‌നതുല്യമായ നേട്ടങ്ങളിലേക്കു നയിച്ചിട്ടുള്ള ക്യാപ്റ്റനാണ് മുന്‍ ഇതിഹാസം എംഎസ് ധോണി. 1983നു ശേഷം ഒരു ലോകകിരീടമില്ലാതെ വലഞ്ഞ അദ്ദേഹം ടീമിനു സമ്മാനിച്ചത് രണ്ടു ലോകകപ്പുകളാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കി വരവറിയിച്ച അദ്ദേഹം 2011ല്‍ ഏകദിന ലോകകപ്പിലും ടീമിനെ വിജയികളാക്കി. അതിനു ശേഷം ചാംപ്യന്‍സ് ട്രോഫിയും ധോണി ടീമിനു നേടിത്തന്നിരുന്നു.
ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികളും ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായ ലോകത്തിലെ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇപ്പോഴും ധോണിക്കു മാത്രം അവകാശപ്പെട്ടതാണ്. കളിക്കളത്തില്‍ എല്ലായ്‌പ്പോഴും വളരെ കൂളായി കാണപ്പെട്ടിരുന്ന അദ്ദേഹം ബോള്‍ഡായ തീരുമാനങ്ങളെടുക്കാന്‍ എല്ലായ്‌പ്പോഴും ധൈര്യം കാണിച്ചിരുന്നു.
ധോണിയുടെ ചില തീരുമാനങ്ങള്‍ എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ അവ ഇന്ത്യന്‍ ടീമിനു വിജയമാണ് സമ്മാനിച്ചത്. ഈ തരത്തില്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തിയ ധോണിയുടെ നാലു പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ജൊഗീന്ദര്‍ ശര്‍മയ്ക്കു 20ാം ഓവര്‍
2007ലെ ടി20 ലോകകപ്പിന്റെ ഫൈനലില്‍ പാകിസ്താനെതിരേ 20ാം ഓവര്‍ ഒ്ട്ടും മല്‍സര പരിചയമില്ലാത്ത ജൊഗീന്ദര്‍ ശര്‍മയ്ക്കു എംഎസ് ധോണി നല്‍കിയപ്പോള്‍ എല്ലാവരും അമ്പരന്നിരുന്നു. ഇന്ത്യ കളി തോറ്റെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തു.
13 റണ്‍സായിരുന്നു അവസാന ഓവറില്‍ പാകിസ്താന് ജയിക്കാന്‍ വേണ്ടിയിരുന്നത്. നായകന്‍ മിസ്ബാഹുല്‍ഹഖ് 37 റണ്‍സോടെ ക്രീസില്‍. തൊട്ടുമുമ്പത്തെ ഓവറില്‍ ഹര്‍ഭജന്‍ സിങിനെതിരേ മിസ്ബാഹ് മൂന്നു സിക്‌സറടിച്ചിരുന്നു.
പക്ഷെ ഏഴു റണ്‍സ് മാത്രമേ ജൊഗീന്ദര്‍ വഴങ്ങിയുള്ളൂ. മൂന്നാം ബോളില്‍ മിസ്ബാഹ് പുറത്തായതോടെ പാക് ടീം ഓള്‍ഔട്ടാവുകയും ഇന്ത്യ നാടകീയ വിജയം സ്വന്തമാക്കുകയും ചെയ്തു.

ദാദയെയും ദ്രാവിഡിനെയും ഒഴിവാക്കി
2008ല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടു ഇതിഹാസങ്ങളായ സൗരവ് ഗാംഗുലിയെയും രാഹുല്‍ ദ്രാവിഡിനെയും ഏകദിന ടീമില്‍ നിന്നും എംഎസ് ധോണി ഒഴിവാക്കിയത് പലരെയും ചൊടിപ്പിച്ചിരുന്നു. ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവരുള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയില്‍ നിന്നായിരുന്നു ഇത്. ടീമിന്റെ ഫീല്‍ഡിങ് നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു ഇത്.
ചരിത്രത്തില്‍ ആദ്യമായി അന്നു ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കു ഏകദിന പരമ്പര വിജയിക്കാന്‍ ധോണിയുടെ ഈ തീരുമാനം സഹായിച്ചിരുന്നു. കൂടാതെ ധോണിയുടെ ഈ നീക്കം പിന്നീട് 2011ല്‍ നടന്ന ഏകദിന ലോകകപ്പില്‍ ജേതാക്കളാവാന്‍ ടീമിനെ സഹായിക്കുകയും ചെയ്തു.
Also Read: WTC: ഫൈനലില്‍ ഭരതും ഇഷാനും വേണ്ട! പകരം അവനാണ് ബെസ്റ്റ്, സര്‍പ്രൈസ് നിര്‍ദേശം

ഫൈനലില്‍ നാലാം നമ്പര്‍
2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ മികച്ച ഫോമിലുള്ള യുവരാജ് സിങിനും മുമ്പ് നാലാംനമ്പറില്‍ ബാറ്റ് ചെയ്യാനുള്ള എംഎസ് ധോണിയുടെ തീരുമാനവും വലിയ ചൂതാട്ടമായിരുന്നു. ഇന്ത്യക്കു ജയിക്കാന്‍ 161 റണ്‍സ് വേണമന്നിരിക്കെയാണ് അദ്ദേഹം ക്രീസിലേക്കു വരുന്നത്.
ടൂര്‍ണമെന്റിലെ മറ്റു മല്‍സരങ്ങളിലൊന്നും ധോണിക്കു ബാറ്റിങില്‍ കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല. പക്ഷെ ഫൈനലില്‍ പുറത്താവാതെ 91 റണ്‍സുമായി അദ്ദേഹം എല്ലാവര്‍ക്കും ബാറ്റ് കൊണ്ടു മറുപടി നല്‍കി. സിക്‌സറിലൂടെയായിരുന്നു ധോണി ടീമിന്റെ വിജയ റണ്‍സ് കുറിച്ചത്.
Also Read: IPL 2023: ചെന്നൈ സൂക്ഷിക്കണം, ആദ്യ മല്‍സരങ്ങള്‍ ജയിക്കില്ല! കാരണം പറഞ്ഞ് മുന്‍ താരം

രോഹിത്തിനെ ഓപ്പണറാക്കി
മധ്യനിര ബാറ്ററയിരുന്ന രോഹിത് ശര്‍മയെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്തത് നായകനെന്ന നിലയില്‍ എംഎസ് ധോണിയപടെ മറ്റൊരു ഞെട്ടിക്കുന്ന തീരുമാനമായിരുന്നു. പക്ഷെ ഇതു രോഹിത്തിന്റെ മാത്രല്ല ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ തലവര മാറ്റുകയായിരുന്നു.
2011ലെ സൗത്താഫ്രിക്ക ടൂറിലായിരുന്നു രോഹിത്തിനെ ധോണി ആദ്യം ഓപ്പണറാക്കിയത്. പക്ഷെ മൂന്നു ഇന്നിങ്‌സില്‍ 29 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഒരിക്കല്‍ക്കൂടി ധോണി ഈ പരീക്ഷണം ആവര്‍ത്തിത്തുകയായിരുന്നു. ഇതു വന്‍ വിജയമായി മാറുകയും ചെയ്തു. പിന്നീട് വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ സ്ഥിരം ഓപ്പണറായ ഹിറ്റ്മാന്‍ പല ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications