IPL 2023: ചെന്നൈ സൂക്ഷിക്കണം, ആദ്യ മല്‍സരങ്ങള്‍ ജയിക്കില്ല! കാരണം പറഞ്ഞ് മുന്‍ താരം

ഐപിഎല്ലിന്റെ 16ാം സീസണ്‍ ഈ മാസം ആരംഭിക്കാനിരിക്കെ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ താരം സ്‌കോട്ട് സ്‌റ്റൈറിസ്. അഞ്ചാം കിരീടമെന്ന ലക്ഷ്യവുമായിട്ടാണ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ സിഎസ്‌കെ ഇത്തവണയിറങ്ങുക. ധോണിയുടെ വിട വാങ്ങല്‍ സീസണ്‍ കൂടിയാണിത്.
സിഎസ്‌കെയെ സംബന്ധിച്ച് കഴിഞ്ഞ സീസണ്‍ വളരെയധികം നിരാശാജനകമായിരുന്നു. സീസണിന്റെ ആദ്യ പകുതി രവീന്ദ്ര ജഡേജയും രണ്ടാം പകുതി ധോണിയുമായിരുന്നു ടീമിനെ നയിച്ചത്. ഇതു ടീമിനെ ബാധിക്കുകയും ചെയ്തു. ടീമിന്റെ തുടര്‍ തോല്‍വികള്‍ കാരണം ജഡ്ഡു ക്യാപ്റ്റന്‍സി രാജി വച്ചതോടെയായിരുന്നു ധോണി വീണ്ടും നായകസ്ഥനമേറ്റെടുത്തത്. പക്ഷെ ടീമിനെ തിരികെ കൊണ്ടു വരാന്‍ അദ്ദേഹത്തിനായില്ല.
10 ടീമുകള്‍ മാറ്റുരച്ച സീസണില്‍ ഒമ്പതാംസ്ഥാനത്തേക്കു സിഎസ്‌കെ പിന്തള്ളപ്പെടുകയായിരുന്നു. 2021ല്‍ കിരീടം ചൂടിയ ശേഷമായിരുന്നു ചെന്നൈയ്ക്കു ഇത്തരമൊരു ദുരന്തത്തെ കഴിഞ്ഞ തവണ അഭിമുഖീകരിക്കേണ്ടി വന്നത്. ഈ തിരിച്ചടികള്‍ക്കു വരാനിരിക്കുന്ന സീസണില്‍ പ്രായശ്ചിത്തം ചെയ്യാനായിരിക്കും ചെന്നൈയുടെ ശ്രമം. ഒപ്പം ധോണിയെ കിരീടവിജയത്തോടെ യാത്രയാക്കാനും സിഎസ്‌കെ ആഗ്രഹിക്കുന്നു. മാര്‍ച്ച് 31ന് ചെന്നൈയും നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാണ് ഇത്തവണത്തെ ഉദ്ഘാടന മല്‍സരം.

മധ്യനിരയാണ് പ്രശ്‌നം
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് ഒരു പ്രധാന പ്രശ്‌നം പ്രായമേറിയ മധ്യനിരയാണെന്നു സ്‌കോട്ട് സ്‌റ്റൈറിസ് ചൂണ്ടിക്കാട്ടി. ജിയോ സിനിമയുടെ ഷോയില്‍ ടീമിനെക്കുറിച്ച് വിലയിരുത്തല്‍ നടത്തുകയായിരുന്നു അദ്ദേഹം.
മധ്യനിരയിലുള്ളര്‍ നിലവില്‍ ഒരുപാട് മല്‍സരങ്ങളില്‍ കളിക്കുന്നവരല്ല. അതുകൊണ്ടു തന്നെ പുതിയ സീസണിലെ തുടക്കത്തിലെ കുറച്ചു മല്‍സരങ്ങളില്‍ ഇതു സിഎസ്‌കെയെ ബാധിച്ചേക്കും. ചിലപ്പോള്‍ ആദ്യത്തെ ചില കളികളില്‍ സിഎസ്‌കെ പരാജയപ്പെടാനും സാധ്യ കൂടുതലാണെന്നും സ്റ്റൈറിസ് വിലയിരുത്തി.
അങ്ങനെ സംഭവിച്ചാല്‍ ലീഗിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തണമെങ്കില്‍ തുടര്‍ന്നുള്ള കളികള്‍ അവര്‍ക്കു നിര്‍ണായകമായി തീരുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
Also Read: രോഹിത് ഇവര്‍ക്കു വില്ലന്‍! നായകനായതോടെ കരിയര്‍ തകര്‍ത്തു, അറിയാം

കോണ്‍വേയെ എങ്ങനെ ഉള്‍പ്പെടുത്തും?
ടീം കോമ്പിനേഷനിലേക്കു ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഡെവന്‍ കോണ്‍വേയെ എങ്ങനെ ഉള്‍പ്പെടുത്തുമെന്നതായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയെന്നും സ്‌കോട്ട് സ്‌റ്റൈറിസ് ചൂണ്ടിക്കാട്ടി.
ഓപ്പണിങില്‍ വലംകൈ- ഇടംകൈ ബാറ്റിങ് കോമ്പിനേഷന്‍ കൊണ്ടുവരാന്‍ കോണ്‍വേയ്ക്കു കഴിയും. റുതുരാജ് ഗെയ്ക്വാദിന്റെ ഓപ്പണിങ് പങ്കാളിയായി കോണ്‍വേ ഉറപ്പായും കളിക്കേണ്ടതുണ്ട്. പുതുതായി വന്ന ബെന്‍ സ്റ്റോക്‌സിനൊപ്പം കോണ്‍വേയെയും പ്ലെയിങ് ഇലവനില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അവസാനത്തെ മൂന്നു സീസണുകളില്‍ രണ്ടിലും സിഎസ്‌കെ അവസാന സ്ഥാനങ്ങളിലേക്കു പിന്തള്ളപ്പെട്ടതില്‍ തനിക്കു ആശങ്കയുണ്ടെന്നും സ്റ്റൈറിസ് കൂട്ടിച്ചേര്‍ത്തു.
Also Read: IPL 2023: ഇവര്‍ക്ക് മുടക്കിയ കോടികള്‍ വെള്ളത്തിലാവും! ഏറ്റവും ക്ഷീണം മുംബൈയ്ക്ക്?

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫുള്‍ സ്‌ക്വാഡ്
എംഎസ് ധോണി (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ഡെവണ്‍ കോണ്‍വേ, അമ്പാട്ടി റായിഡു, ബെന്‍ സ്റ്റോക്‌സ്, മോയിന്‍ അലി, രവീന്ദ്ര ജഡേജ, സുബ്രാംശു സേനാപതി, ശിവം ദുബെ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, ഡ്വയ്ന്‍ പ്രിട്ടോറിയസ്, മിച്ചെല്‍ സാന്റ്നര്‍, ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മുകേഷ് സിങ് ചൗധരി, കൈല്‍ ജാമിസണ്‍, അജയ് മണ്ഡല്‍, ഭഗത് വര്‍മ, മതീശന്‍ പതിരാനെ, സിമ്രന്‍ജീത്ത് സിങ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്ഷണ, അജിങ്ക്യ രഹാനെ, ഷെയ്ഖ് റഷീദ്, നിഷാന്ത് സിന്ധു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications