Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഇവര്‍ക്ക് മുടക്കിയ കോടികള്‍ വെള്ളത്തിലാവും! ഏറ്റവും ക്ഷീണം മുംബൈയ്ക്ക്?

MAYANK AGARWAL

ഐപിഎല്ലിന്റെ 16ാം സീസണിനായി ടീമുകള്‍ ഇതിനകം പടയൊരുക്കം ആരംഭിച്ചു കഴിഞ്ഞു. ഈ മാസം 31നാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ടി20 ഫ്രാഞ്ചൈസി ലീഗിനു കൊടിയേറുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ജേതക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് കന്നിയങ്കം.

കൊച്ചിയിലായിരുന്നു ഇത്തവണത്തെ ഐപിഎല്ലിനു മുന്നോടിയായുള്ള മിനി താരലേലം നടന്നത്. ചില കളിക്കാര്‍ക്കു പ്രതീക്ഷിച്ചതിന്റെ എത്രയോ മടങ്ങ് ഉയര്‍ന്ന തുകയായിരുന്നു ലേലത്തില്‍ ലഭിച്ചത്. എന്നാല്‍ ഇവരില്‍ എത്ര പേര്‍ക്കു തങ്ങളുടെ മൂല്യത്തോടു നീതി പുലര്‍ത്താന്‍ കഴിയുമെന്നു കാത്തിരുന്നു തന്നെ കാണണം.

പലപ്പോഴും വന്‍ തുകയ്ക്കു വാങ്ങുന്ന കളിക്കാരേക്കാള്‍ ചെറിയ തുകയ്ക്കു ടീമിലേക്കു വരുന്നവരാണ് സര്‍പ്രൈസ് പ്രകടനങ്ങളുടെ ഞെട്ടിക്കാറുള്ളത്. വരാനിരിക്കുന്ന സീസണിലും ഇതിനുള്ള സാധ്യത തള്ളാന്‍ സാധിക്കില്ല. കഴിഞ്ഞ ലേലത്തില്‍ കോടികള്‍ ലഭിച്ച ചിലര്‍ പുതിയ സീസണില്‍ ഫ്‌ളോപ്പായി മാറാന്‍ സാധ്യതയുണ്ട്. ആരൊക്കെയാവും ഈ താരങ്ങളെന്നു നമുക്കു പരിശോധിക്കാം.

ശിവം മാവി

ശിവം മാവി

ഇന്ത്യന്‍ യുവ ഫാസ്റ്റ് ബൗളര്‍ ശിവം മാവിയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. 2022ലെ സീസണ്‍ വരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. പക്ഷെ സീസണിന ശേഷം മാവിയെ കെകെആര്‍ ഒഴിവാക്കുകയായിരുന്നു.

തുടര്‍ന്നു ലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇന്ത്യന്‍ പേസറെ തങ്ങളുടെ കൂടാരത്തിലെത്തിക്കുകയായിരുന്നു. ആറു കോടി രൂപയാണ് ഇതിനായി ജിടി മുടക്കിയത്. വെറും 40 ലക്ഷ രൂപയായിരുന്നു മാവിയുടെ അടിസ്ഥാന വില.പക്ഷെ ലേലത്തില്‍ വന്‍ ഡിമാന്റുണ്ടായതോടെ പേസറുടെ വില കുത്തനെ ഉയരുകയായിരുന്നു. 2022ലെ ഐപിഎല്ലില്‍ കെകെആറിനായി അഞ്ചു വിക്കറ്റുകള്‍ മാത്രമേ മാവി നേടിയിരുന്നുള്ളൂ.

റൈലി റൂസ്സോ

റൈലി റൂസ്സോ

സൗത്താഫ്രിക്കന്‍ മധ്യനിര ബാറ്റര്‍ റൈലി റൂസ്സോ വരാനിരിക്കുന്ന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമാണ്. ഐപിഎല്ലില്‍ താരത്തിന്റെ കന്നി സീസണ്‍ കൂടിയാണിത്്. 4.6 കോടി രൂപ മുടക്കിയാണ് റൂസ്സോയെ ലേലത്തില്‍ ഡിസി സ്വന്തമാക്കിയത്.

അടുത്തിടെ സമാപിച്ച സൗത്താഫ്രിക്ക 20 ലീഗില്‍ താരത്തി നു ബാറ്റിങില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഐപിഎല്ലിലും ക്ലിക്കാവുമോയന്ന കാര്യം സംശയമാണ്.

Also Read: IPL 2023: 'തലയുടെ' പടിയിറക്കം ടീമുകള്‍ ഭയക്കണം! വെറുംകൈയോടെ പോവില്ല, കാരണങ്ങള്‍

കാമറൂണ്‍ ഗ്രീന്‍

കാമറൂണ്‍ ഗ്രീന്‍

ഐപിഎല്ലിന്റെ പുതിയ സീസണിലെ മറ്റൊരു അരങ്ങേറ്റക്കാരനാണ് ഓസ്‌ട്രേലിയയുടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാണ് അദ്ദേഹം. ടി20യില്‍ മല്‍സര പരിചയം കുറവുള്ള ഗ്രീനിന് ഐപിഎല്‍ പോലെ വളരെയധികം സമ്മര്‍ദ്ദമുണ്ടാക്കുന്ന ടൂര്‍ണമെന്റില്‍ തിളങ്ങാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്.

ഓസ്‌ട്രേലിയക്കായി വെറും എട്ടു ടി20കളില്‍ മാത്രമേ ഗ്രീന്‍ കളിച്ചിട്ടുള്ളൂ. 23 കാരനായ താരത്തിനു വേണ്ടി മുംബൈ ലേലത്തില്‍ വാരിയെറിഞ്ഞത് 17.50 കോടി രൂപയായിരുന്നു.

ഇത്രയും വലിയൊരു തുകയോടു നീതി പുലര്‍ത്തണമെങ്കില്‍ അസാധാരണ പ്രകടനം തന്നെ ഓസീസ് താരത്തിനു കാഴ്ചവയ്‌ക്കേണ്ടതായി വരും. പക്ഷെ അതിനുള്ള സാധ്യത വളരെ കുറവാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Also Read: IPL 2023: 'ഈ സാല കപ്പ് ആര്‍സിബീടെ'! ഇത്തവണ ഇതു യാഥാര്‍ഥ്യമാവും, കാരണങ്ങള്‍

മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാള്‍

ഇന്ത്യയുടെ മുന്‍ ഓപ്പണിങ് ബാറ്റര്‍ മായങ്ക് അഗര്‍വാളാണ് കോടിക്കിലുക്കവുമായി വന്ന് ഐപിഎല്ലില്‍ ഫ്‌ളോപ്പായി മാറിയേക്കാവുന്ന നാലാമത്തെ താരം. 2022ലെ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനായിരുന്നു മായങ്ക്. പക്ഷെ സീസണിനു ശേഷം ക്യാപ്റ്റന്‍സിയില്‍ നിന്നു മാത്രമല്ല ടീമില്‍ നിന്നു പോലും അദേഹം ഒഴിവാക്കപ്പെടുകയായിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ലേലത്തില്‍ 8.25 കോടി രൂപയ്ക്കു മായങ്കിനെ സ്വന്തമാക്കിയത്. പുതിയ സീസണില്‍ എസ്ആര്‍എച്ചിന്റെ ഓപ്പണര്‍മാരില്‍ ഒരാള്‍ അദ്ദേഹമായിരിക്കും. കഴിഞ്ഞ സീസണില്‍ ബാറ്റിങില്‍ ക്ലിക്കാവാതിരുന്ന മായങ്കിനു ഓറഞ്ച് ആര്‍മിക്കൊപ്പം തിളങ്ങാന്‍ സാധിക്കുമോയെന്നതാണ് ചോദ്യം.

Story first published: Monday, March 13, 2023, 16:26 [IST]
Other articles published on Mar 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+