
രാഹുലിനെ വിക്കറ്റ് കീപ്പറാക്കണം
കെഎസ് ഭരതിന്റെ പകരക്കാരനായി സര്‍പ്രൈസ് നിര്‍ദേശം തന്നെയാണ് സുനില്‍ ഗവാസ്‌കര്‍ നല്‍കിയിരിക്കുന്നത്. ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായതോടെ അടുത്തിടെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും പ്ലെയിങ് ഇലവനില്‍ നിന്നും ഇന്ത്യ പുറത്താക്കിയ കെഎല്‍ രാഹുലിന്റെ പേരാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്.
കെഎല്‍ രാഹുലിനെ ഫൈനലില്‍ വിക്കറ്റ് കീപ്പറുടെ ദൗത്യം ഏല്‍പ്പിക്കാവുന്നതാണ്. ഓവലില്‍ നടക്കുന്ന ഫൈനലില്‍ അഞ്ചാം നമ്പറിലോ, ആറാം നമ്പറിലോ അവനെ ഇറക്കിയാല്‍ ബാറ്റിങ് കൂടുതല്‍ ശക്തമാവും.
കാരണം കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ വളരെ നന്നായി ബാറ്റ് ചെയ്തിരുന്നു. ഇംഗ്ലണ്ടില്‍ സെഞ്ച്വറി നേടുകയും ചെയ്തു. ഫൈനലിലെ ഇലവനെ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കണമെന്നും ഗവാസ്‌കര്‍ ആവശ്യപ്പെട്ടു.
Also Read: IPL 2023: എല്ലാവരും അവനെ നോക്കിവച്ചോ, സിഎസ്‌കെയുടെ തുറുപ്പുചീട്ട്- ഭാജി പറയുന്നു

ദയനീയ ഫോമില്‍
കെഎല്‍ രാഹുലിന്റെ ബാറ്റിങ് പ്രകടനത്തിലേക്കു വന്നാല്‍ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് താരം കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ടെസ്റ്റില്‍ അവസാനമായി കളിച്ച 10 ഇന്നിങ്‌സുകളില്‍ ഒന്നില്‍പ്പോലും 30ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ താരത്തിനായില്ല. ഇതേ തുടര്‍ന്നാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ആദ്യത്തെ രണ്ടു ടെസ്റ്റുകള്‍ക്കു ശേഷം രാഹുലിനെ പുറത്താക്കിയത്.
പക്ഷെ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനു മുമ്പ് ഫോം വീണ്ടെടുക്കാന്‍ താരത്തിനു അവസരമുണ്ട്. കൂടാതെ ഇംഗ്ലണ്ടില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ വളരെ മികച്ച റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്.
Also Read: IPL 2023: മുംബൈ കപ്പടിക്കുമെന്ന് ആരും കരുതേണ്ട! രണ്ടു വമ്പന്‍ വീക്ക്‌നെസുകള്‍

ഭരതിന്റെ വിക്കറ്റ് കീപ്പിങ്
വിക്കറ്റ് കീപ്പിങില്‍ കെഎസ് ഭരതിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ചൂണ്ടിക്കാട്ടിയിരുന്നു. ബോള്‍ ടേണ്‍ ചെയ്യുന്ന ഇന്ത്യയിലേതു പോലെയുള്ള പിച്ചുകളിലാണ് ഒരു വിക്കറ്റ് കീപ്പര്‍ക്കു ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടി വരുന്നത്.
ഭരതിനെ ഇനിയും ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമോ, വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സെലക്ഷന്‍ കമ്മിറ്റിയാണ്. ഇംഗ്ലണ്ടിലെ വിക്കറ്റുകളില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപിനോടു അധികം ചേര്‍ന്നു നിന്ന് കീപ്പ് ചെയ്യേണ്ട ആവശ്യമില്ല.
അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയക്കെതിരായ ഫൈനലിലേക്കു ഭരതിനു പകരം കെഎല്‍ രാഹുലിനെ വിക്കറ്റ് കീപ്പറായി പരിഗണിക്കാവുന്നതാണ്. വേണമെങ്കില്‍ ഇഷാന്‍ കിഷനെയും ഈ റോളിലേക്കു നോക്കാം. ഇരുവരും ഭരതിനേക്കാള്‍ നല്ല ബാറ്റര്‍മാരാണെന്നും സുനില്‍ ഗവാസ്‌കര്‍ വിലയിരുത്തി.


Click it and Unblock the Notifications












