Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: എല്ലാവരും അവനെ നോക്കിവച്ചോ, സിഎസ്‌കെയുടെ തുറുപ്പുചീട്ട്- ഭാജി പറയുന്നു

CSK-HARBHAJAN

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു നാലു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കാഴ്ചവച്ചത്. തൊട്ടുമുമ്പത്തെ സീസണില്‍ ജേതാക്കളായ സിഎസ്‌കെ കഴിഞ്ഞ തവണ തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയായിരുന്നു. ഒമ്പതാം സ്ഥാനത്തായിരുന്നു അവര്‍ സീസണ്‍ പൂര്‍ത്തിയാക്കിയത്.

ക്യാപ്റ്റന്‍സി മാറ്റവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമെല്ലാം ചെന്നൈയ്ക്കു വലിയ ക്ഷീണമായി മാറിയിരുന്നു. സീസണിനു തൊട്ടുമുമ്പ് എംഎസ് ധോണി ക്യാപ്റ്റന്‍സി ഒഴിയുകയും പകരം രവീന്ദ്ര ജഡേജയെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജഡ്ഡുവിനു കീഴില്‍ ടീം തകര്‍ന്നു. ഇതോടെ നായകസ്ഥനമൊഴിഞ്ഞ അദ്ദേഹം സീസണിന്റെ പകുതിയോടെ ധോണിയെ ചുമതല തിരികെ ഏല്‍പ്പിക്കുകയും ചെയ്തു.

അപ്പോഴേക്കും വൈകിപ്പോയിരുന്നു. ലീഗിലേക്കു പിന്നീടൊരു തിരിച്ചുവരവ് സിഎസ്‌കെയ്ക്കു അസാധ്യവുമായിരുന്നു. എന്നാല്‍ പുതിയ സീസണില്‍ അത്തരം പ്രശ്‌നങ്ങളൊന്നും സിഎസ്‌കെയ്ക്കില്ല. ധോണി തന്നെയായിരിക്കും ടീമിനെ നയിക്കുന്നത്. അദ്ദേഹത്തിന്റെ അവസാന സീസണ്‍ കൂടിയാണിത്. വരാനിരിക്കുന്ന സീസണില്‍ സിഎസ്‌കെയുടെ തുറുപ്പുചീട്ട് ആരായിരിക്കുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.

ജഡ്ഡുവാകും ഹീറോ

ജഡ്ഡുവാകും ഹീറോ

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എക്‌സ് ഫാക്ടറെന്നാണ് ഹര്‍ഭജന്‍ സിങ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നേരത്തേ സിഎസ്‌കെയില്‍ ജഡ്ഡുവിനൊപ്പം കളിച്ചിട്ടുള്ള താരം കൂടിയാണ് ഭാജി.

എല്ലാവരും അടുത്ത സീസണില്‍ നോട്ടമിടേണ്ട ഒരാള്‍ ജഡേജയാണ്. പ്രത്യേകിച്ചും അവന്‍ എങ്ങനെയായിരിക്കും സിഎസ്‌കെയ്ക്കു വേണ്ടി ബാറ്റ് ചെയ്യുകയെന്നു ശ്രദ്ധിക്കണം. ബാറ്റിങില്‍ ജഡ്ഡുവിനെ ടോപ് ഓര്‍ഡറിലേക്കു സിഎസ്‌കെ പ്രൊമോട്ട് ചെയ്യാന്‍ സാധ്യതയുണ്ട്. മാത്രമല്ല അവന്‍ നാലോവര്‍ ഉറപ്പായും ബൗളും ചെയ്യുമെന്നും സ്റ്റാര്‍ സ്‌പോര്‍ടിന്റെ ഷോയില്‍ ഹര്‍ഭജന്‍ വിശദമാക്കി.

Also Read: IPL 2023: 'ഈ സാല കപ്പ് ആര്‍സിബീടെ'! ഇത്തവണ ഇതു യാഥാര്‍ഥ്യമാവും, കാരണങ്ങള്‍

ജഡേജയേക്കാള്‍ കേമനില്ല

ജഡേജയേക്കാള്‍ കേമനില്ല

ലോക ക്രിക്കറ്റിന്റെ വീക്ഷണകോണില്‍ നിന്നും നോക്കിയാല്‍ രവീന്ദ്ര ജഡേജയേക്കാള്‍ മികച്ചൊരു ഓള്‍റൗണ്ടറുണ്ടെന്നു ഞാന്‍ കരുതുന്നില്ല. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി അവന്റെ പ്രകടനം കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.

എന്നെ സംബന്ധിച്ച് സിഎസ്‌കെയിലെ എക്‌സ് ഫാക്ടര്‍ ജഡ്ഡുവായിരിക്കും. കാരണം ഇത്തരം സാഹചര്യങ്ങളില്‍ ബാറ്ററും ബൗളറുമെന്ന നിലയില്‍ വളരെ മികച്ച പ്രകടനമാണ് അവന്‍ നടത്തിയിട്ടുള്ളത്. ഒരുപാട് വര്‍ഷങ്ങളായി ജഡേജ അവര്‍ക്കു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെയാണ് അവരുടെ തുറുപ്പുചീട്ട് അവനാവുമെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നതെന്നും ഹര്‍ഭജന്‍ സിങ് വിശദമാക്കി.

Also Read: തീപ്പൊരി! ഉമ്രാന്റെ ബൗളിങിന് എന്താണ് ഇത്ര വേഗത? രഹസ്യമറിയാം

സിഎസ്‌കെയുടെ 4 വിദേശ താരങ്ങള്‍

സിഎസ്‌കെയുടെ 4 വിദേശ താരങ്ങള്‍

പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ട നാലു വിദേശ താരങ്ങള്‍ ആരൊക്കെ ആയിരിക്കണമെന്നും ഹര്‍ഭജന്‍ സിങ് ചൂണ്ടിക്കാട്ടി. സിഎസ്‌കെയുടെ പ്ലെയിങ് ഇലവനില്‍ ഞാന്‍ ആദ്യം തിരഞ്ഞെടുക്കുന്ന വിദേശ താരം ബെന്‍ സ്റ്റോക്‌സായിരിക്കും.

അടുത്തതായി മോയിന്‍ അലിയെ ഞാന്‍ തിരഞ്ഞെടുക്കും. മൂന്നാമതായി ഡെവന്‍ കോണ്‍വേയെയും നാലാമതായി മഹീഷ് തീക്ഷണയെയും ഉള്‍പ്പെടുത്തും. മതീശ പതിരാനയേക്കാള്‍ ഞാന്‍ മുന്‍തൂക്കം നല്‍കുക തീക്ഷണയ്ക്കായിരിക്കും. കാരണം ചെന്നൈയില്‍ കൂടുതല്‍ ഇംപാക്ടുണ്ടാക്കുക തീക്ഷണയായിരിക്കും.

പക്ഷെ മുംബൈ ഇന്ത്യന്‍സിനെതിരേ മുംബൈയില്‍ വച്ചാണ് കളിയെങ്കില്‍ ഞാന്‍ തീക്ഷണയ്ക്കു പകരം പതിരാനയെ കളിപ്പിക്കും. കാരണം അവന്‍ ലസിത് മലിങ്കയെപ്പോലെയാണ് ബൗള്‍ ചെയ്യുക. മുംബൈയിലെ വാംഖഡെയില്‍ സ്പിന്നിനു വലിയ റോളുമുണ്ടാവില്ലെന്നും ഭാജി നിരീക്ഷിച്ചു.

Story first published: Monday, March 13, 2023, 20:59 [IST]
Other articles published on Mar 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+