Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ശ്രേയസിനു പകരം സഞ്ജു വേണ്ട! പകരം അവന്‍ മതി, എല്ലാം കളിച്ചത് രോഹിത്

1

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യരുടെ പകരക്കാരനായി സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താതിരുന്നതിനു പിന്നില്‍ വില്ലനായത് നായകന്‍ രോഹിത് ശര്‍മയെന്നു റിപ്പോര്‍ട്ടുകള്‍.

പരിക്കുകാരണം ശ്രേയസിനു പിന്മാറേണ്ടി വന്നപ്പോള്‍ പകരം സഞ്ജു ടീമിലേക്കു വരുമെന്നായിരുന്ന സൂചനകള്‍. പക്ഷെ ശിവ്സുന്ദര്‍ ദാസിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പകരക്കാരനെ തല്‍ക്കാലം പ്രഖ്യാപിക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു.

ശ്രേയസിനു പകരം സൂര്യകുമാര്‍ യാദവിനെയായിരുന്നു കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ ഇറക്കിയത്. പക്ഷെ രണ്ടിന്നിങ്സുകളിലും അദ്ദേഹം ഗോള്‍ഡന്‍ ഡെക്കാവുകയായിരുന്നു.

സൂര്യ ബാറ്റിങില്‍ ദയനീയ പരാജയമായതോടെയാണ് സഞ്ജുവിനെ തഴഞ്ഞത് വീണ്ടും ചര്‍ച്ചയാവുന്നത്. ശ്രേയസിനു പകരം സഞ്ജു തീര്‍ച്ചയായും ടീമില്‍ വേണമായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

ഇതിനിടെയാണ് രോഹിത്താണ് സഞ്ജുവിനെ ടീമിലെടുക്കുന്നതിനെ എതിര്‍ത്തതെന്ന റിപ്പോര്‍ട്ടുകളും വന്നിരിക്കുന്നത്.

സഞ്ജു വേണ്ടെന്നു രോഹിത്

സഞ്ജു വേണ്ടെന്നു രോഹിത്

ഓസ്ട്രേലിയയുമായുള്ള പരമ്പരയില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താമെന്നായിരുന്നു സെലക്ടര്‍മാരുടെ അഭിപ്രായം. പക്ഷെ നായകന്‍ രോഹിത് ശര്‍മ ഇതിനെ എതിര്‍ക്കുകയായിരുന്നു.

ഏകദിനത്തില്‍ സഞ്ജുവിനെ ആവശ്യമില്ലെന്നും കെഎല്‍ രാഹുല്‍ ധാരാളമാണെന്നും രോഹിത് നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സഞ്ജുവിനെ തഴഞ്ഞതെന്നാണ് ക്രിക്ക് അഡിക്ടിന്റെ റിപ്പോര്‍ട്ടിലുള്ളത്.

Also Read: IND vs AUS: ഡെക്ക്, ഡെക്ക്! ദുരന്തമായി സൂര്യ, നാണക്കേടിന്റെ പട്ടികയില്‍- അറിയാം

രോഹിത്തിനു ഭയം

രോഹിത്തിനു ഭയം

ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഇന്ത്യന്‍ ഏകദിന ടീമിന്റെ ഭാഗമാണ്. സഞ്ജു സംസണിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്താല്‍ ഇഷാന്‍, സൂര്യ എന്നിവരുടെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടും.

കാരണം രണ്ടു പേരും മുംബൈ ഇന്ത്യന്‍സ് കളിക്കാരാണ്. ഈ കാരണത്താലാണ് രോഹിത് ശര്‍മ സഞ്ജുവിനെ ഒതുക്കുന്നതെന്നായിരുന്നു ഒരു യൂസര്‍ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തത്.

ഇഷാനും സൂര്യയും ഫ്ളോപ്പുകള്‍

ഇഷാനും സൂര്യയും ഫ്ളോപ്പുകള്‍

ഇഷാന്‍ കിഷനു സൂര്യകുമാര്‍ യാദവും ബാറ്റിങില്‍ ഇപ്പോള്‍ മോശം ഫോമിലാണ്. ഈ വര്‍ഷം കളിച്ച ഒരു മല്‍സരത്തില്‍പ്പോലും ഫിഫ്റ്റി നേടാന്‍ അദ്ദേഹത്തിനായിട്ടില്ല.

സൂര്യയാവട്ടെ ടി20 ഫോര്‍മാറ്റില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററാണെങ്കിലും ഏകദിനത്തില്‍ സമ്പൂര്‍ണ പരാജയമാണ്. കഴിഞ്ഞ രണ്ടു കളിയിലും ഗോള്‍ഡന്‍ ഡെക്കായതോടെ ഓസ്ട്രേലിയയുമായുള്ള മൂന്നാം ഏകദിനത്തില്‍ അദ്ദേഹത്തെ പുറത്ത് ഇരുത്തിയേക്കും.

Also Read: ഇത് ഒത്തുകളി! ഷദാബും ബാബറും കുരുക്കില്‍, പണി കൊടുത്തത് സ്റ്റംപ് മൈക്ക്- അറിയാം

സഞ്ജു ഐപിഎല്ലിലേക്ക്

സഞ്ജു ഐപിഎല്ലിലേക്ക്

ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടതോടെ സഞ്ജു സാംസണിന്റെ മുഴുവന്‍ ശ്രദ്ധയും ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന ഐപിഎല്ലിലായിരിക്കും. രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നതിനായി അദ്ദേഹം തയ്യാറെടുക്കുകയാണ്.

കഴിഞ്ഞ തവണ സഞ്ജുവിനു കീഴില്‍ റോയല്‍സ് ഫൈനല്‍ വരെയെത്തിയിരുന്നു. ഇത്തവണയും ടീമിനെ മികച്ച രീതിയില്‍ നയിക്കുന്നതിനൊപ്പം ബാറ്റിങിലും തകര്‍പ്പന്‍ പ്രകടനം നടത്താനായിരിക്കും സഞ്ജുവിന്റെ ശ്രമം.

Story first published: Monday, March 20, 2023, 14:20 [IST]
Other articles published on Mar 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+