ഇത് ഒത്തുകളി! ഷദാബും ബാബറും കുരുക്കില്‍, പണി കൊടുത്തത് സ്റ്റംപ് മൈക്ക്- അറിയാം

കറാച്ചി: പാകിസ്താന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണ്‍ ആവേശകരമായാണ് അവസാനിച്ചത്. നിലവിലെ പാകിസ്താന്‍ ടീമിലെ സൂപ്പര്‍ താരങ്ങളെല്ലാം പിഎസ്എല്ലില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.
ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന പിഎസ്എസ്എല്ലില്‍ പാക് നായകന്‍ ബാബര്‍ അസാം മികച്ച ഫോമില്‍ കളിച്ച്
കൈയടിയും നേടിയിരുന്നു.
ബാബര്‍ അസം നയിക്കുന്ന പെഷ്‌വാര്‍ സാല്‍മിയും ഇസ്ലാമാബാദ് യുണൈറ്റഡും തമ്മില്‍ കഴിഞ്ഞ ദിവസം എലിമിനേറ്റര്‍ മത്സരം നടന്നിരുന്നു. മത്സരത്തില്‍ 39 പന്തില്‍ 64 റണ്‍സാണ് ബാബര്‍ നേടിയത്.
ഇതോടെ ടി20യില്‍ വേഗത്തില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡും ബാബര്‍ സ്വന്തം പേരിലാക്കി.
മികച്ച ഫോമിലായിരുന്ന ബാബറിനെ സ്പിന്നര്‍ ഷദാബ് ഖാനാണ് മത്സരത്തില്‍ പുറത്താക്കിയത്. ഷദാബിന്റെ ഗൂഗ്ലിയില്‍ ബാബര്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ബാബറും ഷദാബും ഒത്തുകളിച്ചെന്ന ആരോപണം ശക്തമായി ഉയരുകയാണ്. ബാബറിന്റെ വിക്കറ്റ് വീഴ്ത്തുമെന്ന് ഷദാബ് പറയുന്നതും അതുപോലം സംഭവിക്കുകയും ചെയ്തതാണ് വിവാദമാവുന്നത്.
ഷദാബിന്റെ പ്രവചനം പോലെ ഈ ഓവറില്‍ത്തന്നെ ബാബറിനെ ഷദാബ് പുറത്താക്കുകയും ചെയ്തതോടെയാണ് ഒത്തുകളി ആരോപണം ഉയരുന്നത്.
ഷദാബ് പറയുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതോടെയാണ് ഒത്തുകളി നടന്നുവെന്ന സംശയം ശക്തമായി ഉയരുകയാണ്

വിവാദ സംഭവം 13ാം ഓവറില്‍
മത്സരത്തിന്റെ 13ാം ഓവറില്‍ വിവാദ സംഭവം നടന്നത്. മികച്ച ഫോമില്‍ ബാബര്‍ ക്രീസില്‍ തുടരവെ പന്തെറിയാന്‍ ഇസ്ലാമാബാദ് യുണൈറ്റഡ് നായകന്‍ ഷദാബ് ഖാനെത്തി.
ഈ ഓവറിലെ രണ്ടാം പന്ത് വെയ്ല്‍സില്‍ കൊള്ളിക്കാന്‍ ഷദാബിന് സാധിച്ചെങ്കിലും ഇളകിയ വെയ്ല്‍സ് അതേ സ്ഥാനത്ത് ഇരുന്നതോടെ വിക്കറ്റ് അനുവദിക്കപ്പെട്ടില്ല.
അപ്പോഴാണ് ഈ ഓവറില്‍ത്തന്നെ ബാബറിനെ പുറത്താക്കുമെന്ന് ഷദാബ് പറയുന്നത്. ഷദാബിന്റെ പ്രവചനം പോലെ തന്നെ ഈ ഓവറിലെ അവസാന പന്തില്‍ ബാബറിനെ ഷദാബ് എല്‍ബിയില്‍ കുരുക്കി.
ചില ആരാധകര്‍ ഷദാബിന്റെ ബൗളിങ് മികവിനെ പ്രശംസിക്കുമ്പോള്‍ മറ്റുചിലര്‍ ഇത് ഒത്തുകളി തന്നെയാണെന്നാണാണ് അഭിപ്രായപ്പെടുന്നത്.
ബാബറും ഷദാബും അടുത്ത സുഹൃത്തുക്കളാണ്. വാതുവെപ്പ് സംഘത്തിനുവേണ്ടി ഇരുവരും ഒത്തുകളിച്ചോയെന്നാണ് സംശയമായി ആരാധകര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
എന്തായാലും ഈ വിക്കറ്റ് വിവാദമായിക്കഴിഞ്ഞു. ഒത്തുകളി നടന്നിട്ടുണ്ടോയെന്ന അന്വേഷണം വേണമെന്നാണ് ആരാധകര്‍ പറയുന്നത്.

പിഎസ്എല്ലില്‍ ഒത്തുകളി പുതുമയല്ല
പിഎസ്എല്ലില്‍ ഒത്തുകളി നടക്കുന്നത് ആദ്യത്തെ സംഭവമല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിന് മുമ്പ് പിഎസ്എല്ലിലെ പല താരങ്ങളും ഒത്തുകളി കേസില്‍ പിടിക്കപ്പെട്ടിട്ടുണ്ട്.
അതുകൊണ്ട് തന്നെ ബാബറിനെതിരേയും ഷദാബിനെതിരേയും കൃത്യമായ അന്വേഷണവും നടപടിയും ഉണ്ടാവണമെന്നാണ് ആരാധകര്‍ പറയുന്നത്.
പ്രധാനമായും ഇന്ത്യന്‍ ആരാധകരാണ് ഒത്തുകളി ആരോപണം ശക്തമായി ഉയര്‍ത്തിക്കാട്ടുന്നത്. 13ാം ഓവറിലെ ഇരുവരുടെയും ശരീര ഭാഷയും ബാബറിന്റെ ഷോട്ട് സെലക്ഷനുമെല്ലാം സംശയം ഉണ്ടാക്കുന്നതാണ്.
പിഎസ്എല്ലില്‍ ഇത്തരത്തിലുള്ള എന്ത് തോന്നിവാസവും നടക്കുമെന്നും ഇരുവരും ഒത്തുകളിച്ചാല്‍ പോലും യാതൊരു നടപടിയും ഉണ്ടാകില്ലെന്നും ആരാധകര്‍ പറയുന്നു.
Also Read: കോലിക്ക് സച്ചിനോളം ഉയരാനാവില്ല! ആ കരുത്ത് സച്ചിന് മാത്രം- സെവാഗ് പറയുന്നു

പെഷ്‌വാര്‍ സാല്‍മി മുന്നോട്ട്
എലിമിനേറ്ററില്‍ ഇസ്ലാമാബാദ് യുണൈറ്റഡിനെ പെഷ്‌വാര്‍ സാല്‍മി തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പെഷ് വാര്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ ഇസ്ലാമാബാദ് യുണൈറ്റഡിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സില്‍ ഒതുങ്ങി. ഇതോടെ 12 റണ്‍സ് ജയം പെഷ് വാറിനൊപ്പം.
ബാബറാണ് (64) മത്സരത്തില്‍ ടോപ് സ്‌കോററായത്. 10 ബൗണ്ടറിയാണ് താരം നേടിയത്. മുഹമ്മദ് ഹാരിസ് (34), സയിം അയൂബ് (23) എന്നിവരാണ് പെഷ്‌വാറിന്റെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.
ഇസ്ലാമാബാദ് യുണൈറ്റഡിനായി ഷൊഹൈബ് മസൂദും (60) അലക്‌സ് ഹെയ്ല്‍സും (57) ഫിഫ്റ്റി നേടിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല.
ഷദാബ് ഖാന്‍ 12 പന്തില്‍ 26* റണ്‍സുമായി പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications