For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഡെക്ക്, ഡെക്ക്! ദുരന്തമായി സൂര്യ, നാണക്കേടിന്റെ പട്ടികയില്‍- അറിയാം

മിച്ചല്‍ സ്റ്റാര്‍ക്കാണ് രണ്ട് തവണയും സൂര്യയെ പുറത്താക്കിയത്

1

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഗോള്‍ഡന്‍ ഡെക്കായി പുറത്തായിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്.

ശ്രേയസ് അയ്യരുടെ പകരക്കാരനായി നാലാം നമ്പറിലെത്തിയ താരം മുംബൈയില്‍ നടന്ന ആദ്യ ഏകദിനത്തിലും ഇപ്പോള്‍ വിശാഖപട്ടണത്തിലും ഗോള്‍ഡന്‍ ഡെക്കായി പുറത്തായിരിക്കുകയാണ്.

ഇന്ത്യ വലിയ പ്രതീക്ഷവെക്കുമ്പോഴും ഏകദിനത്തില്‍ സൂര്യ ദുരന്തമായി മാറുന്നു. രണ്ട് മത്സരത്തിലും മിച്ചല്‍ സ്റ്റാര്‍ക്ക് സൂര്യകുമാറിനെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു.

തുടര്‍ച്ചയായി രണ്ട് മത്സരത്തിലും ഗോള്‍ഡന്‍ ഡെക്കായതോടെ വലിയ നാണക്കേടാണ് സൂര്യയെ തേടിയെത്തിയിരിക്കുന്നത്. എന്തൊക്കെയാണെന്നറിയാം.

ഒരു പരമ്പരയില്‍ രണ്ട് ഡെക്ക്

ഒരു പരമ്പരയില്‍ രണ്ട് ഡെക്ക്

ഓസ്‌ട്രേലിയക്കെതിരായ ഒരു ഏകദിന പരമ്പരയില്‍ രണ്ട് തവണ ഡെക്കാവുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് സൂര്യകുമാര്‍ എത്തിപ്പെട്ടിരിക്കുന്നത്.

എന്നാല്‍ രണ്ട് തവണ ഗോള്‍ഡന്‍ ഡെക്കാവുന്ന ഏക താരം സൂര്യയാണ്. വലിയ നാണക്കേടാണിതെങ്കിലും ഓസീസിനെതിരേ ഏകദിനത്തില്‍ തുടര്‍ച്ചയായി രണ്ട് ഡെക്ക് നേരിട്ട വേറെയും ഇന്ത്യന്‍ താരങ്ങളുണ്ട്.

2007ല്‍ രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും ഓസീസിനെതിരായ ഒരു പരമ്പരയില്‍ രണ്ട് തവണ ഡെക്കായിരുന്നു.

2009ല്‍ ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഭജന്‍ സിങ്ങും 2013ല്‍ യുവരാജ് സിങ്ങും ഇതേ നാണക്കേട് നേരിട്ടിരുന്നു. ഇന്ത്യയുടെ പല പ്രമുഖരും നേരിട്ട നാണക്കേടാണ് ഇപ്പോള്‍ സൂര്യക്കും അഭിമുഖീകരിക്കേണ്ടി വന്നത്.

Also Read: IND vs AUS: ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ലോകകപ്പ് ടീമിന് പുറത്തായേക്കും- നാല് പേരിതാ

അവസാന 10 ഏകദിനത്തിലെ പ്രകടനം

അവസാന 10 ഏകദിനത്തിലെ പ്രകടനം

ടി20യില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. അതുകൊണ്ടാണ് ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതും.

എന്നാല്‍ ഏകദിനത്തിലേക്ക് വരുമ്പോള്‍ ടി20 സിംഹം പൂച്ചയായി മാറുന്നു. സൂര്യയുടെ അവസാന 10 ഏകദിന ഇന്നിങ്‌സിലെ കണക്കുകള്‍ നോക്കുമ്പോള്‍ 9, 8, 4, 34*, 6, 4, 31, 14, 0, 0 എന്നിങ്ങനെയാണുള്ളത്.

സൂര്യയുടെ അവസാന 12 ടി20 ഇന്നിങ്‌സിലെ ശരാശരി 70.50 ആണ്. എന്നാല്‍ 12 ഏകദിനത്തിലെ ശരാശരി 12.63 മാത്രമാണ്. ഏകദിനത്തില്‍ സൂര്യകുമാറിനെ വിശ്വസ്തനെന്ന് വിളിക്കാനാവില്ലെന്ന് പറയാം.

ഇന്ത്യ സൂര്യയെ ടി20 ഫോര്‍മാറ്റിലേക്ക് മാത്രം പരിഗണിക്കുന്നതാണ് നല്ലത്. ഏകദിനത്തില്‍ ശ്രേയസിന്റെ ബാക്കപ്പായി മറ്റൊരു താരത്തെ പരിഗണിക്കുന്നതാണ് നല്ലത്.

Also Read: കോലിക്ക് സച്ചിനോളം ഉയരാനാവില്ല! ആ കരുത്ത് സച്ചിന് മാത്രം- സെവാഗ് പറയുന്നു

സഞ്ജുവിനായി വീണ്ടും ആരാധകര്‍

സഞ്ജുവിനായി വീണ്ടും ആരാധകര്‍

സൂര്യകുമാര്‍ യാദവ് വീണ്ടും ഫ്‌ളോപ്പായതോടെ ആരാധകര്‍ വീണ്ടും സഞ്ജുവിനായി രംഗത്തെത്തിയിട്ടുണ്ട്. മധ്യനിരയില്‍ ഇന്ത്യക്കായി തിളങ്ങാന്‍ ശേഷിയുള്ളവനാണ് സഞ്ജു സാംസണ്‍.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ താരത്തിന്റെ ഏകദിനത്തിലെ ശരാശരി 66 ആണ്. എന്നിട്ടും ഇന്ത്യ പരിഗണിക്കാന്‍ തയ്യാറാവാത്തതിനെതിരേ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നതാണ്.

സൂര്യ വീണ്ടും വീണ്ടും ഫ്‌ളോപ്പാവുന്നതോടെ സഞ്ജു വീണ്ടും ട്രന്റിങ്ങാവുകയാണ്. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ നാലാം നമ്പറില്‍ ശ്രേയസിന്റെ ബാക്കപ്പായി സഞ്ജു മതിയെന്നാണ് ആരാധക പക്ഷം.

സൂര്യ ടി20യില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കണമെന്നും ഏകദിനത്തില്‍ കഴിവുള്ള മറ്റുള്ളവരെ ഇന്ത്യ പരിഗണിക്കണമെന്നും ആരാധകര്‍ പറയുന്നു.

ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. രോഹിത് (13), ശുബ്മാന്‍ ഗില്‍ (0), സൂര്യകുമാര്‍ യാദവ് (0), രാഹുല്‍ (9), ഹര്‍ദിക് പാണ്ഡ്യ (1) എന്നിവരെല്ലാം പുറത്തായി.

അല്‍പ്പനേരം പിടിച്ചുനിന്ന വിരാട് കോലിയും (31) മടങ്ങിയതോടെ ഇന്ത്യ വലിയ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് പറയാം.

ഏകദിന ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമല്ല താരങ്ങള്‍ കാഴ്ചവെക്കുന്നത്.

ഇന്ത്യയുടെ ബാറ്റിങ് നിര തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണ്. നിലവിലെ പ്രകടനംവെച്ച് ഇന്ത്യക്ക് ലോകകപ്പില്‍ വലിയ പ്രതീക്ഷ വേണ്ടെന്ന് പറയാം.

Story first published: Sunday, March 19, 2023, 15:09 [IST]
Other articles published on Mar 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+