IPL 2023: എന്തൊരടി, വിഷ്ണുവിന്റെ ബാറ്റിങ് കണ്ട് എല്ലാവരും ഞെട്ടി! വൈറലായി വീഡിയോ

ഐപിഎല്ലിന്റെ 16ാം സീസണില്‍ സഞ്ജു സാംസണിനു ശേഷം കേരളത്തില്‍ നിന്നു മറ്റൊരു സൂപ്പര്‍ താരം പിറവിയെടുക്കുമോ? അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ടീം പങ്കുവച്ച വീഡിയോ കണ്ട ആരാധകരുടെ ചോദ്യമാണിത്.
ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കിയിരിക്കുന്ന ഈ താരം കേരളത്തില്‍ നിന്നുള്ള യുവ വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദാണ്. വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാന്‍ മിടുക്കനായ അദ്ദേഹം കേരളത്തിനായി പല മാച്ച് വിന്നിങ് പ്രകടനങ്ങളും കാഴ്ചവച്ചിട്ടുണ്ട്.
ഐപിഎല്ലില്‍ ഇത്തവണ രോഹിത് ശര്‍മയ്ക്കു കീഴില്‍ മുംബൈയ്ക്കായി കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് താരം. നിലവില്‍ ഇഷാന്‍ കിഷനാണ് മുംബൈയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെങ്കിലും അദ്ദേഹത്തിന്റെ മോശം ഫോം വിഷ്ണുവിനു പ്രതീക്ഷ നല്‍കുന്നുണ്ട്.
വിഷ്ണു വിനോദ് ബാറ്റ് ചെയ്യുന്ന വീഡിയോ കാണാം
മുംബൈ ടീമിന്റെ നെറ്റ്‌സില്‍ വിഷ്ണു ബാറ്റ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തലങ്ങും വിലങ്ങും ഷോട്ടുകള്‍ പായിക്കുന്ന അദ്ദേഹത്തെ കണ്ടതോടെ ആരാധകര്‍ ഇഷാനെപ്പോലും തള്ളിപ്പറഞ്ഞിരിക്കുകയാണ്.

സഞ്ജുവിനു ശേഷം വിഷ്ണു
സഞ്ജു സാംസണിനു ശേഷം അടുത്ത മികച്ച മലയാളി ബാറ്ററാണ് വിഷ്ണു വിനോദെന്നായിരുന്നു ഒരു യൂസര്‍ താരത്തെ പ്രശംസിച്ചത്.
ഒരു മുംബൈ ഇന്ത്യന്‍സ് ആരാധകനെന്ന നിലയിലും കേരളക്കാരനെന്ന നിലയിലും ഈ സീസണ്‍ വിഷ്ണു വിനോദിനു വലിയ ബ്രേക്കായി മാറട്ടെയെന്നു പ്രതീക്ഷിക്കുകയാണ്.
വിഷ്ണു എന്റെ ജില്ലയില്‍ നിന്നുള്ളയാള്‍ കൂടിയാണ്. സഞ്ജു സാംസണിനേക്കാള്‍ മിടുക്കനാണ് അദ്ദേഹമെന്നു എന്നോടു ചിലര്‍ പറഞ്ഞിട്ടുണ്ടെന്നും ഒരു യൂസര്‍ കുറിച്ചു.

ഇഷാന് പകരം വിഷ്ണു
ഇഷാന്‍ കിഷന്‍ വെറും വേസ്റ്റാണ്. പകരം മുംബൈ ഇന്ത്യന്‍സിന്റെ പ്ലെയിങ് ഇലവനില്‍ വിഷ്ണു വിനോദ് മതിയെന്നായിരുന്നു ഒരു യൂസര്‍ ആവശ്യപ്പെട്ടത്.
ഒരിക്കല്‍ ടീമിനു ജയിക്കാന്‍ അവസാന ബോളില്‍ ആറു റണ്‍സ് വേണമെന്നിരിക്കെ സിക്‌സറടിച്ച് വിജയം നേടിത്തന്ന താരമാണ് വിഷ്ണു വിനോദെന്നായിരുന്നു ഒരു പ്രതികരണം.
Also Read: IPL 2023: മിസ്സാക്കരുത് ഈ സൂപ്പര്‍ മാച്ചുകള്‍, നഷ്ടം നിങ്ങള്‍ക്ക്! അറിയാം

സ്ട്രെയ്റ്റ് ഷോട്ടുകളും പരിശീലിക്കണം
വൗ, വിഷ്ണു വിനോദിന്റെ ബാറ്റിങ് ഉജ്ജ്വലമാണ്. ഷോട്ടുകളിലെ വേരിയേഷനുകള്‍ മികച്ചതാണ്. പക്ഷെ ലോങ് ഓഫില്‍ ക്യാച്ച് നല്‍കി പുറത്താവാന്‍ സാധ്യത കൂടുതലുണ്ട്.
സ്‌ട്രെയ്റ്റ് ഷോട്ടുകളില്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ടെന്നും ഒരു യൂസര്‍ ഉപദേശിച്ചു.
വിഷ്ണു വിനോദിലൂടെ നമുക്കു മറ്റൊരു 360 ഡിഗ്രി ബാറ്ററെക്കൂടി ലഭിച്ചിരിക്കുകയാണെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.
Also Read: IPL 2023: സഞ്ജൂ സൂപ്പറല്ലേ... ഈ റെക്കോര്‍ഡ് മറ്റൊരു ക്യാപ്റ്റനുമില്ല! അറിയാം

വിഷ്ണുവിന്റെ കരിയര്‍
വിഷ്ണു വിനോദിന്റെ കരിയറെടുത്താല്‍ ഇതുവരെ ഐപിഎല്ലില്‍ കളിച്ചിരിക്കുന്നത് മൂന്നു മല്‍സരങ്ങളില്‍ മാത്രമാണ്. മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും 19 റണ്‍സ് മാത്രമേ നേടാനായുള്ളൂ.
2017ലായിരുന്നു കെഎല്‍ രാഹുലിനു പരിക്കേറ്റപ്പോള്‍ പകരക്കാരനായി വിഷ്ണു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തിയത്. സീസണിനു ശേഷം ഒഴിവാക്കപ്പെടുകയുമായിരുന്നു.
2021ല്‍ താരം ഡല്‍ഹി ക്യാപ്പിറ്റല്‍സിലും കഴിഞ്ഞ തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലുമെത്തിയെങ്കിലും ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല.
അതേസമയം, കേരളത്തിനായി 42 ടി20കളില്‍ നിന്നും 1051 റണ്‍സ് വിഷ്ണു സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഏഴു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. പുറത്താവാതെ നേടിയ 71 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications