IPL 2023: സഞ്ജൂ സൂപ്പറല്ലേ... ഈ റെക്കോര്‍ഡ് മറ്റൊരു ക്യാപ്റ്റനുമില്ല! അറിയാം

ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടതിന്റെ നിരാശയും ദുഖവുമെല്ലാം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കുപ്പായത്തില്‍ തീര്‍ക്കാനൊരുങ്ങുകയാണ് സഞ്ജു സംസണ്‍. 16ാം സീസണിനു മുന്നോടിയായി ടീമിന്റെ നായകന്‍ കൂടിയായ അദ്ദേഹം രാജസ്ഥാനിലെത്തിക്കഴിഞ്ഞു.
തുടര്‍ച്ചയായി മൂന്നാം സീസണിലാണ് റോയല്‍സിനെ സഞ്ജു നയിക്കാനൊരുങ്ങുന്നത്. 2021ലായിരുന്നു സ്റ്റീവ് സ്മിത്തിനു പകരം അദ്ദേഹം നായകനായി ചുമതലയേറ്റത്.
ക്യാപ്റ്റനായുള്ള കന്നി സീസണില്‍ സഞ്ജുവിനു കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചില്ല. ടീം പ്ലേഓഫ് പോലും കാണാതെ പുറത്താവുകയായിരുന്നു.
പക്ഷെ കഴിഞ്ഞ സീസണില്‍ സഞ്ജുവിനു കീഴില്‍ ഗാഭീര തിരിച്ചുവരവായിരുന്നു റോയല്‍സ് നടത്തിയത്. എതിരാളികളെ തകര്‍ത്ത് മുന്നേറിയ അവര്‍ കപ്പിന് ഒരു ജയം മാത്രം അകലെ വരെയെത്തിയിരുന്നു.
പക്ഷെ കലാശക്കളിയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിന മുന്നില്‍ റോയല്‍സിനു അടിതെറ്റുകയായിരുന്നു. കിരീടം വഴുതിപ്പോയെങ്കിലും 2008ലെ പ്രഥമ സസീണില്‍ ചാംപ്യന്‍മാരായ ശേഷം റോയല്‍സിനെ ഫൈനലിലെതിച്ച ആദ്യ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിനു തീര്‍ച്ചയായും അഭിമാനിക്കാം.
ടൂര്‍ണമെന്റില്‍ സഞ്ജുവിനു മാത്രം അവകാശപ്പെട്ട ഒരു വമ്പന്‍ റെക്കോര്‍ഡിനെക്കുറിച്ച് അറിയാം.

ക്യാപ്റ്റനായി സെഞ്ച്വറി
ഐപിഎല്ലില്‍ ക്യാപ്റ്റനായി ഇറങ്ങി കന്നി മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയടിച്ച ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡ് സഞ്ജു സാംസണിനു സ്വന്തമാണ്. 2021ലെ സീസണിലായിരുന്നു അദ്ദേഹം ഈ അപൂര്‍വ്വ നേട്ടത്തിന് അവകാശിയായത്.
പഞ്ചാബ് കിങ്‌സുമായുള്ള മല്‍സരത്തിലായിരുന്നു സെഞ്ച്വറിയോടെ സഞ്ജു കത്തിക്കയറിയത്. കളിയില്‍ 222 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു റോയല്‍സിനു കെഎല്‍ രാഹുല്‍ നയിച്ച പഞ്ചാബ് നല്‍കിയത്.
റണ്‍ചേസില്‍ സെഞ്ച്വറിയോടെ സഞ്ജു ടീമിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു. 63 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 119 റണ്‍സായിരുന്നു. 12 ഫോറും ഏഴു സിക്‌സറുകളുമടക്കമായിരുന്നു ഇത്.
ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനായി അരങ്ങേറ്റ മല്‍സരത്തില്‍ ശ്രേയസ് അയ്യര്‍ നേടിയ 93 റണ്‍സായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇതായിരുന്നു സഞ്ജു പഴങ്കഥയാക്കിയത്. ഐപിഎല്‍ കരിയറിലെ മൂന്നാം സെഞ്ച്വറിയായിരുന്നു അദ്ദേഹം അന്നു നേടിയത്.
Also Read: IND vs AUS: ശ്രേയസിനു പകരം സഞ്ജു വേണ്ട! പകരം അവന്‍ മതി, എല്ലാം കളിച്ചത് രോഹിത്

സഞ്ജു ഷോ പാഴായി
കരിയറിലെ ഏറ്റവും മികച്ച ഐപിഎല്‍ ഇന്നിങ്‌സുകളിലൊന്നുമായി സഞ്ജു സാംസണ്‍ അന്നു നിറഞ്ഞാടിയെങ്കിലും രാജസ്ഥാന്‍ റോയല്‍സിനു ഇതു വിജയം നേടിക്കൊടുത്തില്ല. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ റോയല്‍സ് നാലു റണ്ണിനു പൊരുതി വീഴുകയായിരുന്നു.
222 റണ്‍സിന്റെ വിജയലക്ഷ്യത്തിന് അരികില്‍ വരെയെത്താന്‍ റോയല്‍സിനു സാധിച്ചു. നാലു വിക്കറ്റ് ബാക്കിനില്‍ക്കെ 13 റണ്‍സായിരുന്നു അവസാന ഓവറില്‍ റോയല്‍സിനു വേണ്ടിയിരുന്നത്.
സഞ്ജുവും ക്രിസ് മോറിസുമായിരുന്നു ക്രീസില്‍. ആദ്യ മൂന്നു ബോളില്‍ രണ്ടു റണ്‍സ് മാത്രം. നാലാമത്തെ ബോളില്‍ സഞ്ജു സിക്‌സര്‍ പായിച്ചു.
അഞ്ചാമത്തെ ബോളില്‍ സിംഗിള്‍ എടുക്കാമായിരുന്നെങ്കിലും സ്‌ട്രൈക്ക് നേരിട്ട സഞ്ജു അതു വേണ്ടെന്നു മോറിസിനോടു ആംഗ്യം കാണിക്കുകയായിരുന്നു.
ഇതോടെ അവസാന ബോളില്‍ ജയിക്കാന്‍ വേണ്ടത് അഞ്ചു റണ്‍സ്. ഫോറടിച്ചാല്‍ കളി ടൈ. പക്ഷെ സിക്‌സറിനു ശ്രമിച്ച സഞ്ജുവിനെ ഡീപ്പ് കവറില്‍ ദീപക് ഹൂഡ പിടികൂടുകയായിരുന്നു.
Also Read: IND vs AUS: സഞ്ജുവിന് 'പാര വയ്ക്കുന്നത്' ടീമിലെ 2 സീനിയര്‍ താരങ്ങള്‍! ആരൊക്കെ?

ഐപിഎല്‍ കരിയര്‍
2013 മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് കേരളത്തിന്റെ അഭിമാന താരം കൂടിയായ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിലായിരുന്നു അദ്ദേഹം ആദ്യമെത്തിയതെങ്കിലും ഒരു മല്‍സരം പോലും കളിച്ചില്ല.
2013ല്‍ റോയല്‍സിലേക്കു വന്നത് സഞ്ജുവിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറുകയും ചെയ്തു. രണ്ടു സീസണ്‍ റോയല്‍സിനു വിലക്ക് നേരിട്ടപ്പോള്‍ 2016, 17 വര്‍ഷങ്ങളില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിന്റെ ഭാഗായിരുന്നു അദ്ദേഹം.
2018ല്‍ റോയല്‍സ് മടങ്ങിയെത്തിയപ്പോള്‍ അവര്‍ സഞ്ജുവിനെ തിരികെ കൊണ്ടു വരികയും ചെയ്തു. ഐപിഎല്ലില്‍ 138 മല്‍സരങ്ങളില്‍ നിന്നും മൂന്നു സെഞ്ച്വറിയും 17 ഫിഫ്റ്റികളുമടക്കം 3526 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications