Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സഞ്ജുവിന് 'പാര വയ്ക്കുന്നത്' ടീമിലെ 2 സീനിയര്‍ താരങ്ങള്‍! ആരൊക്കെ?

SANJU SAMSON

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീം പത്തു വിക്കറ്റിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ സഞ്ജു സാംസണ്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്. സഞ്ജുവിനെ ഈ പരമ്പരയില്‍ നിന്നും തഴഞ്ഞതിനെതിരേ ആരാധക രോഷം ശക്തമായിരിക്കുകയാണ്.

ശ്രേയസ് അയ്യര്‍ പരിക്കുകാരണം പരമ്പരയില്‍ നിന്നും പിന്‍മാറിയപ്പോള്‍ പകരക്കാരനായി സഞ്ജുവിനെ ടീമിലേക്കു വിളിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ പകരക്കാരനായി ആരെയും എടുക്കേണ്ടെന്ന തീരുമാനമാണ് സെലക്ഷന്‍ കമ്മിറ്റി സ്വീകരിച്ചത്.

ശ്രേയസിനു പകരം നാലാം നമ്പറില്‍ അവസരം ലഭിച്ചത് സൂര്യകുമാര്‍ യാദവിനായിരുന്നു. പക്ഷെ ടി20യിലെ നമ്പര്‍ വണ്‍ ബാറ്റര്‍ ഏകദിനത്തില്‍ സമ്പൂര്‍ണ ദുരന്തമായി മാറി.

രണ്ടു മല്‍സരത്തിലുംഗോള്‍ഡന്‍ ഡെക്കാായി സൂര്യ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനായിരുന്നു രണ്ടു തവണയും വിക്കറ്റ്. സമാനമായ രീതിയിലാണ് രണ്ടു തവണയും സൂര്യക്കു വിക്കറ്റ് നഷ്ടമായത്.

ഇതിനു പിന്നാലെയായിരുന്നു സൂര്യക്കു പകരം നാലാം നമ്പറില്‍ സൂര്യയെ ഇന്ത്യക്കു ഇറക്കാമായിരുന്നുവെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടിയത്. അതിനിടെ സഞ്ജുവിനെക്കുറിച്ചുള്ള ഒരു ട്വീറ്റ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. ഇതേക്കുറിച്ച് നോക്കാം.

സീനിയര്‍ താരങ്ങള്‍ക്ക് അസൂയ

സീനിയര്‍ താരങ്ങള്‍ക്ക് അസൂയ

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ലൈനപ്പില്‍ ഇടം പിടിക്കുന്നതില്‍ ടീമിലെ ചില സീനിയര്‍ കളിക്കാര്‍ക്കു അരക്ഷിതാവസ്ഥയുണ്ടെന്നാണ് അഭ്യൂഹങ്ങള്‍.

തങ്ങളേക്കാള്‍ ആരാധകരില്‍ നിന്നും സഞ്ജുവിന് പിന്തുണ ലഭിക്കുന്നതാണ് ഈ സീനിയര്‍ താരങ്ങളെ ചൊടിപ്പിക്കുന്നതെന്നുമായിരുന്നു ഷേര്‍ സിങ് രാജ്പൂതെന്ന വെരിഫൈഡ് ട്വിറ്റര്‍ യൂസര്‍ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് വളരെ വേഗത്തില്‍ വൈറലായി തീരുകയും ചെയ്തു.

നിരവധി പേരാണ് ഈ ട്വീറ്റിനു താഴെ ആ രണ്ടു സീനിയര്‍ കളിക്കാര്‍ ആരൊക്കെയാവാമെന്നു ഊഹം നടത്തിയത്. നായകന്‍ രോഹിത് ശര്‍മയുടെ പേര് പലരും പരാമര്‍ശിച്ചിട്ടുണ്ട്.

ഹാര്‍ദിക്കും രാഹുലും

ഹാര്‍ദിക്കും രാഹുലും

സഞ്ജു സാംസണിനെതിരേ നില്‍ക്കുന്ന ഇന്ത്യന്‍ ടീമിലെ ആ രണ്ടു സീനിയര്‍ കളിക്കാര്‍ ഹാര്‍ദിക് പാണ്ഡ്യയും കെല്‍ രാഹുലുമാണെന്നതു 100 ശതമാനവും ഉറപ്പാണെന്നായിരുന്നു ഒരു പ്രതികരണം.

ഇന്ത്യന്‍ ടീമിലെ രണ്ടു സീനിയര്‍ കളിക്കാരില്‍ ഒരാള്‍ ഹാര്‍ദിക് പാണ്ഡ്യയും മറ്റൊരാള്‍ രോഹിത് ശര്‍മയുമാവാമെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

Also Read: IND vs AUS: സൂര്യ ഏകദിനം കളിക്കില്ല! ഈ പരമ്പരയോടെ തീരുമാനമാവും, കാരണങ്ങള്‍

രോഹിത്തും ഹാര്‍ദിക്കും

രോഹിത്തും ഹാര്‍ദിക്കും

സഞ്ജു സാംസണിനു അസൂയയുളള ആ രണ്ട് സീനിയര്‍ കളിക്കാര്‍ രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയുമായിരിക്കും. നിലവിലെ ഇന്ത്യന്‍ ടീമിലെ ഏറ്റവുമധികം അസൂയയും അരക്ഷിതാവസ്ഥയുമുള്ള രണ്ടു കളിക്കാര്‍ ഇവരാണെന്നും ഒരു യൂസര്‍ കുറിച്ചു.

സഞ്ജു സാംസണ്‍ ഇന്ത്യക്കായി കളിക്കുകയാണെങ്കില്‍ നായകസ്ഥാനത്തേക്കു ഉയര്‍ന്നുവരും. പക്ഷെ അപ്പോള്‍ രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ കീഴില്‍ മല്‍സരങ്ങള്‍ ഒത്തുകളിക്കാന്‍ ബിസിസിഐയ്ക്കു സാധിക്കില്ല.

നമ്മുടെ സംവിധാനം മുഴുവന്‍ അഴിമതി നിറഞ്ഞതാണ് നല്ലയാളുകള്‍ക്കു ഇവിടെ സ്ഥാനമില്ലെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Also Read: ധോണിയുടെ ധൈര്യം സമ്മതിക്കണം! ഈ തീരുമാനം മറ്റാര് എടുക്കും? അറിയാം

പ്രതീക്ഷ ഉപേക്ഷിച്ചു

പ്രതീക്ഷ ഉപേക്ഷിച്ചു

സഞ്ജു സാംസണ്‍ ഇന്ത്യക്കു വേണ്ടി കളിക്കുമെന്ന പ്രതീക്ഷകള്‍ ഞാന്‍ ഉപേക്ഷിച്ചു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി അദ്ദേഹം 14 മല്‍സരങ്ങളില്‍ കളിക്കുന്നത് കണ്ട് താന്‍ സന്തോഷിക്കുമെന്നും ഒരു യൂസര്‍ കുറിച്ചു.

രോഹിത് ശര്‍മയ്‌ക്കൊപ്പം കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരിലൊരാളാണ് ഇന്ത്യന്‍ ടീമിലേക്കുള്ള സഞ്ജു സാംസണിന്റെ വരവിനു പാര വയ്ക്കുന്നതെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ടീമിലേക്കുള്ള സഞ്ജു സാംസണിന്റെ വരവ് തടയുന്നത് രണ്ടു പേരാണെന്നത് ശരിയാണ്. ഒന്ന് ഹാര്‍ദിക് പാണ്ഡ്യയായിരിക്കാം. മറ്റൊരാള്‍ രോഹിത് ശര്‍മയോ, വിരാട് കോലിയോ ആയിരിക്കാമെന്നായിരുന്നു ഒരു പ്രതികരണം.

Story first published: Sunday, March 19, 2023, 21:50 [IST]
Other articles published on Mar 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+