Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സൂര്യ ഏകദിനം കളിക്കില്ല! ഈ പരമ്പരയോടെ തീരുമാനമാവും, കാരണങ്ങള്‍

SURYAKUMAR YADAV

ഓസ്‌ട്രേലിയക്കെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ സംബന്ധിച്ച് ഡു ഓര്‍ ഡൈ ആയി മാറിയിരിക്കുകയാണ്. പുറംവേദനയെ തുടര്‍ന്നു ടീമിലെ സ്ഥിരം സാന്നിധ്യമായ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ പിന്‍മാറിയത് അദ്ദേഹത്തിനു ആദ്യ കളിയില്‍ പ്ലെയിങ് ഇലവനില്‍ ഇടം നേടിക്കൊടുത്തിട്ടുണ്ട്. ശേഷിച്ച രണ്ടു മല്‍സരങ്ങളിലും സൂര്യയെ ടീമില്‍ നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത.

ലഭിച്ചിരിക്കുന്ന ഈ സുവര്‍ണാവസരം സൂര്യ പരമാവധി പ്രയോജനപ്പെടുത്തിയേ തീരൂ. ടി20യിലേതു പോലെ ചടുലമായ, വലിയ ഇന്നിങ്‌സുകളാണ് ഏകദിനത്തിലും അദ്ദേഹത്തില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നത്. അതിനായെങ്കില്‍ മാത്രമേ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ സൂര്യ ടീമില്‍ അവസരം പ്രതീക്ഷിക്കേണ്ടതുള്ളൂ.

ടി20യില്‍ ലോക റാങ്കിങിലെ നമ്പര്‍ വണ്‍ ബാറ്ററാണ് സൂര്യ. പക്ഷെ ഏകദിനത്തിലേക്കു ഈ ഫോം ഇനിയും കൊണ്ടുവരാന്‍ സ്‌കൈക്കു കഴിഞ്ഞിട്ടില്ല. ടി20യിലെ അതേ ശൈലി തന്നെ ഏകദിനത്തിലും കൊണ്ടുവരാന്‍ ശ്രമിക്കുന്നതാണ് താരത്തിന്റെ പ്രശ്‌നം. ഏകദിനവുമായി തന്റെ ശൈലിയെ സൂര്യ എത്രയും വേഗം പൊരുത്തപ്പെടുത്തിയേ തീരൂ. ഓസീസുമായുള്ള പരമ്പര ഇതിനുള്ള അവസാന അവസരമായിരിക്കും. എന്തുകൊണ്ടാണ് ഈ പരമ്പര അദ്ദേഹത്തിനു നിര്‍ണാകയകമായി മാറുന്നതെന്നു പരിശോധിക്കാം.

മധ്യനിരയില്‍ കടുത്ത മല്‍സരം

മധ്യനിരയില്‍ കടുത്ത മല്‍സരം

ഇന്ത്യന്‍ മധ്യനിരയിലെ സ്ഥാനത്തിനായി കളിക്കാര്‍ക്കിടയില്‍ വലിയ മല്‍സരമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരുപാട് പേര്‍ ടീമിലെ സ്ഥാനം മോഹിച്ച് രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ഫ്‌ളോപ്പ് ഷോ തുടര്‍ന്നാല്‍ സൂര്യകുമാര്‍ യാദവിനെ കൂടുതല്‍ സഹിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവില്ല.

റിഷഭ് പന്തിന്റെ അഭാവമാണ് കെഎല്‍ രാഹുല്‍ മധ്യനിരയിലേക്കു ഇറങ്ങാനും വിക്കറ്റ് കീപ്പറുടെ റോള്‍ ഏറ്റെടുക്കാനും കാരണം. ടെസ്റ്റില്‍ മോശം ഫോമിലാണെങ്കിലും ഏകദിനത്തില്‍ ഭേദപ്പെട്ട പ്രകടനം താരം നടത്തുകയാണ്. റിഷഭ് തിരിച്ചെത്തിയാല്‍ രാഹുലിന്റെ സ്ഥാനം ചോദ്യചിഹ്നമാവും. നാലാം നമ്പറില്‍ ശ്രേയസ് അയ്യരുടെ സ്ഥാനത്തിന് എതിരാളികളില്ല.

അതുകൊണ്ടു തന്നെ രാഹുലിനൊപ്പം സൂര്യക്കും പുറത്തുപോവേണ്ടിവരും. ശ്രേയസിനും രാഹുലിനും ഭീഷണി ഉയര്‍ത്തണമെങ്കില്‍ ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ സൂര്യ മികച്ച പ്രകടനം കാഴ്ചവച്ചേ തീരൂ.

Also Read: IPL: ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍മാര്‍, അവരുടെ കന്നി വിക്കറ്റ് ആരുടേത്? അറിയാം

പ്രകടനം ശ്രദ്ധിക്കപ്പെടും

പ്രകടനം ശ്രദ്ധിക്കപ്പെടും

സ്വന്തം നാട്ടില്‍ ശക്തമായ ബൗളിങ് ലൈനപ്പുള്ള ഓസ്‌ട്രേലിയക്കെതിരേ നന്നായി പെര്‍ഫോം ചെയ്യാന്‍ സൂര്യകുമാര്‍ യാദവിന കഴിഞ്ഞാല്‍ അതു തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടും. ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ സൂര്യയെപ്പോലെ അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ശേഷിയുള്ള താരങ്ങളുടെ സാന്നിധ്യം എത്ര മാത്രം പ്രധാനമാണെന്നു ടീം മാനേജ്‌മെന്റിന് അറിയാം. ഈ റോള്‍ ഏറ്റവും മികച്ച രീതിയില്‍ നിറവേറ്റാന്‍ സാധിക്കുന്നയാളാണ് സൂര്യയെന്നതില്‍ സംശയമില്ല.

ഏകദിനത്തില്‍ ഇതുവരെ ആറു ഇന്നിങ്‌സുകളിലാണ് താരം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും നേടാനായത് 153 റണ്‍സാണ്. ഓസീസുമായുള്ള പരമ്പരയില്‍ കുറഞ്ഞത് രണ്ടു ഫിഫ്റ്റികളെങ്കിലും നേടാനായാല്‍ സൂര്യക്കു ഏകദിനത്തില്‍ തന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കാം.

Also Read: ധോണിയുടെ ധൈര്യം സമ്മതിക്കണം! ഈ തീരുമാനം മറ്റാര് എടുക്കും? അറിയാം

അവസരങ്ങള്‍ കുറയും

അവസരങ്ങള്‍ കുറയും

ഏകദിന ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുമായുള്ള പരമ്പരയ്ക്കു ശേഷം സൂര്യകുമാര്‍ യാദവിനു കളിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കില്ല. കാരണം ലോകകപ്പ് അടുത്തു കൊണ്ടിരിക്കുന്നതിനാല്‍ തങ്ങളുടെ ഏറ്റവും മികച്ച ടീമിനെ തന്നെ ഇനിയുള്ള മല്‍സരങ്ങളില്‍ ഇറക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക.

ഈ പരമ്പര കഴിഞ്ഞാല്‍ ഐപിഎല്ലിനു ശേഷമാണ് ഇന്ത്യയുടെ തുടര്‍ന്നുള്ള മല്‍സരങ്ങള്‍. വെസ്റ്റ ഇന്‍ഡീസ് പര്യടനവും ഏഷ്യാ കപ്പും ഓസ്‌ട്രേലിയയുമായി വീണ്ടുമൊരു പരമ്പരയുമാണ് ലോകകപ്പിനു മുമ്പ് ഇന്ത്യ കളിക്കുക. അതിനാല്‍ തന്നെ ശ്രേയസ് തിരിച്ചെത്തിയാല്‍ ഐപിഎല്ലിനു ശേഷം അദ്ദേഹത്തിനായിരിക്കും പ്ലെയിങ് ഇലവനില്‍ മുന്‍തൂക്കം ലഭിക്കുക.സൂര്യ പുറത്താവുകയും ചെയ്യും. അതിനാല്‍ തന്നെ ഓസീസുമായി ഇപ്പോഴുള്ള പരമ്പര തന്റെ അവസാനത്തേതു പോലെ താരം പരിഗണിക്കേണ്ടതുണ്ട്.

Story first published: Friday, March 17, 2023, 16:07 [IST]
Other articles published on Mar 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+