IPL: ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍മാര്‍, അവരുടെ കന്നി വിക്കറ്റ് ആരുടേത്? അറിയാം

ടി20 ഫ്രാഞ്ചൈസി ലീഗുകളിലെ വല്ല്യേട്ടനായ ഐപിഎല്ലിന്റെ പുതിയൊരു സീസണ്‍ കൈയെത്തുംദൂരത്ത് എത്തിനില്‍ക്കുകയാണ്. ടൂര്‍ണമെന്റിന്റെ 16ാമത് എഡിഷനാണ് ഈ മാസം 31ന് തുടക്കമാവുന്നത്. അഹമ്മാദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടും.
ഐപിഎല്ലില്‍ കളിക്കുകയെന്നത് ഏതൊരു ക്രിക്കറ്ററുടെയും മോഹമാണ്. പാകിസ്താന്‍ താരങ്ങള്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും ഐപിഎല്ലില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ട്. ലോകോത്തര താരങ്ങള്‍ക്കൊപ്പം ഒരുമിച്ച് കളിക്കാനുള്ള അവസരം മാത്രമല്ല സാമ്പത്തികനേട്ടവും ക്രിക്കറ്റര്‍മാരെ ഐപിഎല്ലിലേക്കു ആകര്‍ഷിക്കുന്ന കാര്യമാണ്.
ഒരുപാട് ലോകോത്തര ക്രിക്കറ്റര്‍മാരുടെ പിറവിക്കു വഴിയൊരുക്കിയ ടൂര്‍ണമെന്റ് കൂടിയാണ് ഐപിഎല്‍. ടൂര്‍ണമെന്റില്‍ കസറിയ പലര്‍ക്കും പിന്നീട് ദേശീയ ടീമിലേക്കു വിളിയെത്തുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ സൂപ്പര്‍ താരങ്ങളായി വിലസുന്ന ചിലര്‍ ഐപിഎല്ലിന്റെ സംഭാവനയാണ്. ഇന്ത്യയുടെ ചില സ്റ്റാര്‍ ബൗളര്‍മാര്‍ ഐപിഎല്ലില്‍ വീഴ്ത്തിയ കന്നി വിക്കറ്റ് ആരുടേതാണെന്നു പരിശോധിക്കാം.

ജസ്പ്രീത് ബുംറ
ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായ മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഐപിഎല്ലിലെ തുടക്കം സ്വപ്‌നതുല്യമായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നെടുംതൂണുമായ വിരാട് കോലിയെയാണ് ബുംറ ആദ്യമായി പുറത്താക്കിയത്.
2013ലെ സീസണിലായിരുന്നു മുംബൈ- ആര്‍സിബി പോരാട്ടത്തില്‍ കോലിയെ മടക്കി ബുംറ വരവറിയിച്ചത്. അന്നു ആര്‍സിബി ക്യാപ്റ്റനായിരുന്ന കോലിയെ ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.
പിന്നീട് ഐപിഎല്ലിലെ സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്ന അദ്ദേഹം വൈകാതെ ഇന്ത്യന്‍ ടീമിലുമെത്തുകയും ചെയ്തു. മുംബൈ ജഴ്‌സയില്‍ 145 വിക്കറ്റുകള്‍ ബുംറ ഇതിനകം നേടിക്കഴിഞ്ഞു.
Also Read: WTC Final: ഇന്ത്യക്കു കപ്പടിക്കണോ? മൂന്നു പ്രശ്‌നങ്ങള്‍ പരിഹരിക്കണം, അറിയാം

ഭുവനേശ്വര്‍ കുമാര്‍
ഇന്ത്യയുടെ മറ്റൊരു സ്റ്റാര്‍ പേസറായ ഭുവനേശ്വര്‍ കുമാറിന്റെ ഐപിഎല്‍ അരങ്ങേറ്റം ഇപ്പോള്‍ ലീഗിന്റെ ഭാഗമല്ലാത്ത പൂനെ വാരിയേഴ്‌സിനൊപ്പമായിരുന്നു. സ്വിങ് ബോള്‍ സ്‌പെഷ്യലിസ്റ്റായ അദ്ദേഹം 2011ലാണ് ഐപിഎല്ലില്‍ അരങ്ങേറുന്നത്.
ഓസ്‌ട്രേലിയയുട പ്രമുഖ ബാറ്റര്‍ ഷോര്‍ മാര്‍ഷിന്റേതാണ് ഭുവിയുടെ കന്നി വിക്കറ്റ്. 2008ലെ പ്രഥമ ഐപിഎല്ലിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായ മാര്‍ഷിനെ ഭുവി ബൗള്‍ഡാക്കുകയായിരുന്നു.
അന്നു കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്നു അദ്ദേഹം. നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിയാണ് ഭുവി കളിച്ചുകൊണ്ടിരിക്കുന്നത്.
Also Read: IPL 2023: ചെന്നൈ സൂക്ഷിക്കണം, ആദ്യ മല്‍സരങ്ങള്‍ ജയിക്കില്ല! കാരണം പറഞ്ഞ് മുന്‍ താരം

യുസ്വേന്ദ്ര ചാഹല്‍
ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെയാണ് താരപദവിയിലേക്കുയരുന്നത്. ആര്‍സിബിക്കൊപ്പം തന്നെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം.
ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ കൂടിയായ മുരളി വിജയ് ആണ് ചാഹലിന്റെ കന്നി ഐപിഎല്‍ വിക്കറ്റ്. 2014ലാണ് താരം ആര്‍സിബി കുപ്പായത്തില്‍ അരങ്ങേറുന്നത്. ആര്‍സിബിയും ഡല്‍ഹി ക്യാപ്പിറ്റല്‍സും (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) തമ്മിലായിരുന്നു മല്‍സരം.
ഈ കളിയില്‍ ഡല്‍ഹിക്കായി കളിച്ച വിജയിയെ ചാഹല്‍ ബൗള്‍ഡാക്കുകയായിരുന്നു. 2021 വരെ ആര്‍സിബിയില്‍ തുടര്‍ന്ന ചാഹല്‍ കഴിഞ്ഞ സീസണ്‍ മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications