WTC Final: ഇന്ത്യക്കു കപ്പടിക്കണോ? മൂന്നു പ്രശ്‌നങ്ങള്‍ പരിഹരിക്കണം, അറിയാം

കഴിഞ്ഞ തവണ കൈയെത്തുംദൂരത്തു നിന്നും ന്യൂസിലാന്‍ഡ് റാഞ്ചിയെടുത്ത ടെസ്റ്റിലെ ലോകകിരീടം ഇത്തവണ ഇന്ത്യ കൈക്കലാക്കുമോ? ആരാധകര്‍ വീണ്ടുമൊരു ത്രില്ലിങ് ഫൈനലിനായി കാത്തിരിക്കുകയാണ്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷനില്‍ ഇന്ത്യക്കും കപ്പിനുമിടയിലുള്ളത് ഓസ്‌ട്രേലിയയാണ്. വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കുന്നതില്‍ പ്രത്യേക മിടുക്കുള്ള ഓസീസിനെ മറികടക്കുക ഇന്ത്യക്കു കഠിനമായിരിക്കും.
അടുത്തിടെ സമാപിച്ച ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ നാലു ടെസ്റ്റുകളില്‍ ഓസീസിനെ 2-1നു പരാജയപ്പെടുത്താന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കു ഇത് ഒരിക്കലും മുതല്‍ക്കൂട്ടാവില്ല. കാരണം ഇംഗ്ലണ്ടിലെ പേസും ബൗണ്‍സുമുള്ള പച്ചപ്പുള്ള പിച്ചിലാണ് കലാശക്കളി. അവിടെ കളിക്കാന്‍ ഇന്ത്യയേക്കാള്‍ മിടുക്കരാണ് ഓസീസ്. അതിനാല്‍ തന്നെ വ്യക്തമായ പ്ലാനിങോടെ മാത്രമേ ഓസീസിനെ ഇന്ത്യക്കു വീഴ്ത്താന്‍ കഴിയൂ.
ജൂണ്‍ ഏഴിനു ഇംഗ്ലണ്ടിലെ ഓവലില്‍ വച്ചാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കിരീടപ്പോര്. കഴിഞ്ഞ തവണത്തെ ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ടീം സെലക്ഷനിലടക്കം ഇന്ത്യക്കു ചില പിഴവുകള്‍ സംഭവിച്ചിരുന്നു. ഇവ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. ഫൈനലില്‍ ഇറങ്ങും മുമ്പ് പ്രധാനമായും മൂന്നു പ്രശ്‌നങ്ങളാണ് ഇന്ത്യക്കു പരിഹരിക്കാനുള്ളത്. ഇവ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ബൗളിങ് കോമ്പിനേഷന്‍
ഇന്ത്യന്‍ പിച്ചുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സാഹചര്യമായതിനാല്‍ ഫൈനലിലെ ടീം കോമ്പിനേഷന്‍ എങ്ങനെ ആയിരിക്കണമെന്നു ഇന്ത്യ തീരുമാനിക്കേണ്ടതുണ്ട്. 2021ല്‍ ന്യൂസിലാന്‍ഡിനെതിരായ ഫൈനലില്‍ മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമുള്‍പ്പെട്ട ലൈനപ്പായിരുന്നു ഇന്ത്യയുടേത്.പക്ഷെ ഇതു വന്‍ പരാജയമായി മാറിയിരുന്നു.
സ്പിന്നര്‍മാര്‍ക്കു പിച്ചില്‍ നിന്നും യാതൊരു ആനുകൂല്യവും ലഭിക്കാതിരുന്നത് ഇന്ത്യക്കു വലിയ ക്ഷീണമായി മാറി. ഇത്തവണ അതുപോലെയൊരു മണ്ടത്തരം ആവര്‍ത്തിക്കാതിരിക്കാന്‍ ക്യാപ്്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും ശ്രമിക്കുമെന്നുറപ്പാണ്.
നാലു പേസര്‍മാരും ഒരു സ്പിന്നറുമെന്ന കോമ്പിനേഷന്‍ ഇന്ത്യ ഇത്തവണ പരീക്ഷിച്ചാല്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരില്‍ ഒരാള്‍ക്കു മാത്രമേ ഇലവനില്‍ ഇടം ലഭിക്കുകയുള്ളൂ. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമായിരിക്കും പേസര്‍മാരില്‍ സ്ഥാനമുറപ്പുള്ളവര്‍. ഉമേഷ് യാദവ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജയദേവ് ഉനാട്കട്ട്എന്നിവരായിരിക്കും മറ്റു ഓപ്ഷനുകള്‍.
Also Read: IPL 2023: എല്ലാവരും അവനെ നോക്കിവച്ചോ, സിഎസ്‌കെയുടെ തുറുപ്പുചീട്ട്- ഭാജി പറയുന്നു

ശ്രേയസിന്റെ ഫിറ്റ്‌നസ്
മധ്യനിരയിലെ സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരുടെ ഫിറ്റ്‌നസാണ് ഇന്ത്യയെ അലട്ടുന്ന രണ്ടാമത്തെ പ്രശ്‌നം. പുറംവേദന കാരണം ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസറ്റില്‍ താരത്തിനു കളിക്കാനായിരുന്നില്ല. അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങിനും ഇറങ്ങിയിരുന്നില്ല.
ശ്രേയസിനു കളിക്കളത്തിലേക്കു ഉടന്‍ മടങ്ങിവരാന്‍ സാധിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലും അദ്ദേഹത്തിനു കളിക്കാന്‍ സാധിക്കുമോയെന്ന കാര്യം സംശയമാണ്. ടെസ്റ്റില്‍ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായക താരമാണ് ശ്രേയസ്.
അതുകൊണ്ടു തന്നെ ഫൈനലില്‍ അദ്ദേഹം കളിച്ചില്ലെങ്കില്‍ പകരം ആരെ ഇറക്കുമെന്ന വലിയൊരു ചോദ്യം ഇന്ത്യക്കു മുന്നിലുണ്ട്. നിലവില്‍ സൂര്യകുമാര്‍ യാദവാണ് പകരക്കാരനായി ടീമിനു മുന്നിലുള്ള ഓപ്ഷന്‍. പക്ഷെ അദ്ദേഹം ഒരേയൊരു ടെസ്റ്റില്‍ മാത്രമേ ഇതുവരെ കളിച്ചിട്ടുള്ളൂവെന്നത് പോരായ്മയാണ്.
Also Read: രോഹിത് ഇവര്‍ക്കു വില്ലന്‍! നായകനായതോടെ കരിയര്‍ തകര്‍ത്തു, അറിയാം

വിക്കറ്റ് കീപ്പിങ് ദൗത്യം ആര്‍ക്ക്?
റിഷഭ് പന്തിന്റെ അഭാവത്തില്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലൂടെ ഇന്ത്യക്കായി അരങ്ങേറിയ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതിന്റെ പ്രകടനം ആശാവഹലമല്ല. ഓസീസിനെതിരേ നാലു ടെസ്റ്റുകളിലും അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു.
പക്ഷെ ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ ഭരതിനു സാധിച്ചില്ല. വിക്കറ്റ് കീപ്പിങില്‍ ചില പിഴവുകള്‍ വരുത്തുകയും ചെയ്തു. ആറു ഇന്നിങ്‌സുകളില്‍ നിന്നും വെറും 101 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലും ഭരതിനെ തന്നെ ഇറക്കണമോയെന്നതാണ് ഇന്ത്യയെ വലയ്ക്കുന്ന ചോദ്യം. ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള മറ്റൊരു ഓപ്ഷന്‍. പക്ഷെ താരം ടെസ്റ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലെന്നതു തിരിച്ചടിയാണ്.
കെഎല്‍ രാഹുലിനെ വിക്കറ്റ് കീപ്പറുടെ റോളിലേക്കു പരിഗണിക്കാമെങ്കിലും ബാറ്റിങില്‍ മോശം ഫോമിലാണെന്നതു ഈ നീക്കത്തെയും ബാധിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications